മുറിയിലെ ഒളിക്യാമറയുടെ സാന്നിധ്യം എങ്ങനെ കണ്ടുപിടിയ്ക്കാം?



മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേയ്ക്ക് പാറുന്ന അശ്ലീല ക്ലിപ്പുകളില്‍ ഭൂരിഭാഗവും ഒളിക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തവയാണ്. വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെ ട്രയല്‍ റൂമുകളിലും, ഹോട്ടലുകളിലെയും മറ്റും മുറികളിലും, ടോയ്‌ലറ്റുകളിലും സ്ഥാപിയ്ക്കപ്പെട്ട ഒളിക്യാമറകള്‍ ഉപയോഗിച്ചാണ് ഇത്തരം ക്ലിപ്പുകളുടെ നിര്‍മാണം. പല പെണ്‍കുട്ടികളും നമ്മുടെ നാട്ടില്‍ തന്നെ ഇത്തരം ചതികള്‍ക്ക് ഇരകളായിട്ടുണ്ട്. എന്നാല്‍ ഇനിമേല്‍ ആരെയും നമ്മുടെ സ്വകാര്യതകളിലേയ്ക്ക് കടന്നുകയറാന്‍ വിടരുത്. അതിനുള്ള എളുപ്പ വഴിയാണ് ഇന്ന് ഗിസ്‌ബോട്ട് പങ്കുവയ്ക്കുന്നത്.
  • മുറിയില്‍ കടന്നതിന് ശേഷം എന്തെങ്കിലും ചെറിയ മൂളല്‍ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുക. കാരണം ചില ക്യാമറകള്‍ ചലനം ഡിറ്റക്ട് ചെയ്ത് ഓണ്‍ ആകാറുണ്ട്. ക്യാമറയുടെ പ്രവര്‍ത്തന സമയത്ത് ചെറിയൊരു മൂളല്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

  • റൂമില്‍ കടന്നാലുടന്‍ അതിനുള്ളിലെ ലൈറ്റ് അണച്ച് എവിടെയെങ്കിലും ചുവപ്പോ (സാധാരണയായി), പച്ചയോ നിറത്തില്‍ എല്‍ഇഡി പ്രകാശിയ്ക്കുന്നില്ല എന്ന് ഉറപ്പാക്കുക.

  • ഇനി ഒളിക്യാമറകളേക്കുറിച്ച് സംശയം അധികമാണെങ്കില്‍ ആര്‍ എഫ് ഡിറ്റക്ടര്‍, ബഗ് ഡിറ്റക്ടര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും വാങ്ങി ഇത്തരം സ്ഥലങ്ങളില്‍ ഉപയോഗിച്ചു നോക്കിയാല്‍ ഒളിക്യാമറയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ സാധിയ്ക്കും.

Best Mobiles in India

Advertisement