iOS 13 ഉള്ള ഐഫോണിൽ ഡാർക്ക് മോഡ് എങ്ങനെ ഓൺ ചെയ്യാം, അറിയേണ്ടതെല്ലാം


ആപ്പിൾ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് iOS 13 നൊപ്പം കമ്പനി ഡാർക്കമോഡ് ഓപ്ഷൻ ഉൾപ്പെടുത്തി. ഇനിമുതൽ ഐഫോൺ ഉപയോക്താക്കൾക്ക് ഡാർക്ക് മോഡിനായി തേർഡ്പാർടി അപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ട ആവശ്യം വരില്ല. ഈ സംവിധാനം ഫോണിൻറെ യൂസേഴ്സ് ഇൻറർഫേസ് കറുപ്പ് നിറത്തിലാക്കുന്ന സംവിധാനമാണ്. ഇത് സിസ്റ്റം-വൈഡ് ഡാർക്ക് മോഡിലേക്കും മാറ്റാൻ സഹായിക്കുന്നു.

Advertisement

രാത്രിയിലും വെളിച്ചം കുറഞ്ഞ അവസരങ്ങളിലും കണ്ണുകളിലെ സമ്മർദ്ദം കുറയ്ക്കാൻ ഡാർക്ക് മോഡ് സവിശേഷത ഉപയോക്താക്കളെ സഹായിക്കും. ഈ മോഡ് എങ്ങനെ നിങ്ങളുടെ ഐഫോണിൽ ഓൺ ചെയ്യണമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിൽ പേടിക്കേണ്ട, നിങ്ങളെ ഗിസ്ബോട്ട് മലയാളം സഹായിക്കും. iOS 13 പ്രവർത്തിക്കുന്ന നിങ്ങളുടെ ഐഫോണിൽ ഡാർക്ക് മോഡ് എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം.

Advertisement

ഉപയോക്താക്കൾക്ക് രണ്ട് ലളിതമായ രീതിയിൽ ഐഫോൺ ഡാർക്ക് മോഡിലേക്ക് മാറ്റാൻ സാധിക്കും. സെറ്റിങ്സ് വഴി ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുകയോ ആപ്പിൾ സിരി വഴി ഓൺ ചെയ്യുകയോ ചെയ്യാവുന്നതാണ്. ഫോൺ ഡാർക്ക് മോഡിലേക്ക് മാറേണ്ട സമയങ്ങളും നിങ്ങൾക്ക് പ്രത്യകം ക്രമീകരിച്ചിടാൻ സാധിക്കുമെന്നത് ഡാർക്ക് മോഡിൻറെ മറ്റൊരു സവിശേഷതയാണ്.

നിങ്ങളുടെ ഐഫോണിൽ ഡാർക്ക് മോഡ് ഓൺ ചെയ്യുന്നതിനായി ഫോണിലെ സെറ്റിങ്സ് മെനു തിരഞ്ഞെടുക്കുക. സ്ക്രോൾ ചെയ്ത് ഡിസ്പ്ലെ ആൻറ് ബ്രൈറ്റ്നസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അവിടെ ലൈറ്റ്, ഡാർക്ക് എന്നീ രണ്ട് ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ഡാർക്ക് ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ ഫോണിൽ ഡാർക്ക് മോഡ് ഓൺ ആവും.

ഐഫോണിൽ ഡാർക്ക് മോഡ് ആവശ്യാനുസരണം ഓൺ ഓഫ് ചെയ്യുന്നതിന് പകരം പ്രത്യേക സമയങ്ങളിൽ ഫോണിലെ ഡാർക്ക് മോഡ് ഓൺ ആവുകയും ഓഫ് ആവുകയും ചെയ്യുന്ന ഓട്ടോ മാറ്റിക്ക് ഡാർക്ക് മോഡ് എന്ന ഓപ്ഷനും നിങ്ങൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി ഓട്ടോമാറ്റിക്ക് ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. അതിൽ ഓപ്ഷൻസ് തിരഞ്ഞെടുത്ത് ഡാർക്ക് മോഡ് ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. സൂര്യാസ്തമയം മുതൽ ഉദയം വരെ എന്ന ഓപ്ഷൻ എടുക്കുകയോ മറ്റ് സമയങ്ങൾ കസ്റ്റമൈസ് ചെയ്യുകയോ ആവാം.

മറ്റൊരു രീതിയിൽ ഐഫോണിൽ ഡാർക്ക് മോഡ് ഓൺ ചെയ്യുന്നത് കൺട്രോൾ പാനൽ വഴിയാണ്. എളുപ്പത്തിൽ ഡാർക്ക് മോഡ് ഓൺ ചെയ്യാനുള്ള മാർഗം കൂടിയാണ് ഇത്. ഇതിനായി ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഹോം ബട്ടൺ ലോങ് ടച്ച് ചെയ്ത് സിരി ട്രിഗർ ചെയ്യുകയാണ്. സിരിയിലേക്ക് ടേൺ ഓൺ ഡാർക്ക് മോഡ് എന്ന കമാൻഡ് കൊടുക്കുക. അപ്പോൾ ഐഫോൺ വോയിസ് കമാൻഡിങ് സിസ്റ്റം തന്നെ ഡാർക്ക് മോഡ് ഓൺ ചെയ്യുന്നു.

ഡാർക്ക് മോഡ് ഓഫ് ചെയ്യാനും വോയിസ് കമാൻഡിങ് സംവിധാനമായ സിരിയെ തന്നെ ഉപയോഗിക്കാവുന്നതാണ്. ടേൺ ഓഫ് ഡാർക്ക് മോഡ് എന്ന കമാൻഡിലൂടെ ഡാർക്ക് മോഡ് ഓഫ് ചെയ്യാൻ സാധിക്കും. ഇനി മറ്റേത് ആപ്പുകളുടെ സഹായവും കൂടാതെ ഐഫോണിൽ നിങ്ങൾക്ക് ഡാർക്ക് മോഡ് ഓൺ ചെയ്യാൻ സാധിക്കും. ഇത് ഐഫോൺ ഉപയോഗം കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റും എന്ന് ഉറപ്പാണ്.

Best Mobiles in India

English Summary

Apple has finally included the dark mode with the iOS 13, which means that iPhone users won't need to rely on third-party apps. Basically, this mode will turn the user interface of the phone into black, this will enable the system-wide dark mode.