ഐഫോണ്‍ എങ്ങനെ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം?


ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇക്കാലത്ത് ഏറെയാണ്. അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം അവരുടെ ഐഫോണ്‍ ചാര്‍ജ്ജാകുന്നത് വളരെ പതുക്കെ എന്നാണ്. ഐഫോണ്‍ X, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ ഈ പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ട്.

എന്നാല്‍ നിങ്ങള്‍ കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന പ്രശ്‌നം പരിഹരിക്കാവുന്നതേയുളളൂ. അതിലെ ഒരു രീതി എന്തെന്നാല്‍ ആപ്പിള്‍ ഉത്പന്നങ്ങളായ ആപ്പിള്‍ യുഎസ്ബി-സി ടൂ ലൈറ്റ്‌നിംഗ് കേബിള്‍ അല്ലെങ്കില്‍ 18W, 29W,30W, 61W, 87W യുഎസ്ബി-സി അഡാപ്ടറുകളാണ്. ഈ രീതിയിലൂടെ താരതമ്യേന നിങ്ങളുടെ ആപ്പിള്‍ ഐഫോണ്‍ ചാര്‍ജ്ജ് വേഗത്തിലാക്കാം.

ഇതു കൂടാതെ മറ്റു മാര്‍ഗ്ഗങ്ങളിലൂടേയും നിങ്ങളുടെ ഐഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

2A പവര്‍ ബാങ്ക് ഉപയോഗിക്കാം

ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക പവര്‍ ബാങ്കുകളും ഒന്നിലധികം യുഎസ്ബി പോര്‍ട്ടുകളോടു കൂടിയാണ്. എന്നാല്‍ ഇവയില്‍ ചിലത് 1A വൈദ്യുതി ഉത്പാദന ശേഷിയും 2A ഉല്‍പാദന ശേഷിയും നല്‍കുന്നു. സാധാരണ രീതിയേക്കാള്‍ നിങ്ങളുടെ ഐഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ 2A പവര്‍ ബാങ്ക് സഹായിക്കും.

ആപ്പിള്‍ ഐപാഡ് ചാര്‍ജ്ജര്‍ ഉപയോഗിക്കാം

ആപ്പിള്‍ ഐപാഡ് ചാര്‍ജ്ജര്‍ ഒരു ആപ്പിള്‍ ഐഫോണ്‍ ചാര്‍ജ്ജറുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വോള്‍ട്ടേജ് റേറ്റിംഗ് നല്‍കുന്നു. അതിനാല്‍ ഐപാഡ് ചാര്‍ജ്ജിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഐഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം. ഏറ്റവും പുതിയ ഐപാഡ് പ്രോ (2018) എത്തിയിരിക്കുന്നത് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടോടു കൂടിയാണ്, എന്നാല്‍ ടൈപ്പ്-സി കേബിള്‍ ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കരുത്.

ആന്‍ഡ്രോയിഡ് ഫാസ്റ്റ്-ചാര്‍ജ്ജിംഗ് അഡാപ്ടര്‍ ഉപയോഗിക്കാം

ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയോടു കൂടിയാണ് പല ആന്‍ഡ്രോയിഡ് ഫോണുകളും എത്തുന്നത്. അവയുടെ ചാര്‍ജ്ജിംഗ് കേബിളുകള്‍ ഒരു ഐഫോണ്‍ ഉപയോക്താവിന് ഉപയോഗശൂന്യമായിരിക്കും, എന്നാല്‍ അവയുടെ അഡാപ്ടറുകള്‍ ഇപ്പോഴും ഉപയോഗിക്കാം. അതിനാല്‍ ഐഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ആന്‍ഡ്രോയിഡ് അഡാപ്ടര്‍ പ്രയോജനപ്പെടുത്താം.

Most Read Articles
Best Mobiles in India
Read More About: iphone news mobile

Have a great day!
Read more...

English Summary

How to 'fast-charge' your iPhone