മൊബൈല്‍ ഫോണ്‍ ഹാംഗ് ആയാല്‍ എന്തുചെയ്യണം?...


ഇടയ്ക്കിടെ പലര്‍ക്കും സംഭവിക്കുന്ന കാര്യമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഹാംഗ് ആവുക എന്നത്. ഉപയോഗിക്കുന്നതിനിടെ നിശ്ചലമാവുന്നതിനെയാണ് ഹാംഗ് ആവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Advertisement

ടച്ച് സ്‌ക്രീന്‍ ഫോണുകളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. ഒരപാട് ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് ഉപയോഗിക്കുന്നതും പ്രൊസസറിന് കൂടുതല്‍ ആയാസം വരുന്നതുമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം.

Advertisement

സാധാരണ നിലയില്‍ ഫോണ്‍ ഹാംഗ് ആയാല്‍ വളരെ പെട്ടെന്നുതന്നെ ശരിയാക്കാവുന്നതെ ഉള്ളു. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

സ്‌റ്റെപ് 1

ഫോണ്‍ ഭാഗികമായി എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആദ്യം സ്വിച് ഓഫ് ചെയ്യുക

 

സ്‌റ്റെപ് 2

അടുത്തതായി ബാറ്ററി കവര്‍ തുറന്ന് ബാറ്ററി പുറത്തെടുക്കുക. സിം കാര്‍ഡും മെമ്മറി കാര്‍ഡും എടുക്കേണ്ടതില്ല.

 

സ്‌റ്റെപ് 3

ബാറ്ററി ഊരിമാറ്റിയാലും ചെറിയ അളവില്‍ പവര്‍ ഫോണിനകത്തുണ്ടാകും. അതു കളയുന്നതിനായി 10 സെക്കന്റ നേരം പവര്‍ ബട്ടന്‍ അമര്‍ത്തിപ്പിടിക്കുക.

 

സ്‌റ്റെപ് 4

ഇനി വീണ്ടും ബാറ്ററി ഫോണിലേക്കുതന്നെ ഇടുക.

 

സ്‌റ്റെപ് 5

ഇനി ഫോണ്‍ സ്വിച് ഓണ്‍ ചെയ്താല്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും.

 

Best Mobiles in India