മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനെ?


പിസി

  • കമ്പ്യൂട്ടറില്‍ മെമ്മറി കാര്‍ഡ് ഉള്‍പ്പെടുത്തുക. മൂന്ന് തരത്തില്‍ സിസ്റ്റത്തില്‍ കാര്‍ഡ് ഉള്‍പ്പെടുത്താനാകും.

    Advertisement
  1. ചില സിസ്റ്റങ്ങള്‍ക്ക് മെമ്മറി കാര്‍ഡ് സ്ലോട്ടുകള്‍ ഉണ്ടാകും.

  2. മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത സിസ്റ്റങ്ങളെ ഒരു യുഎസ്ബി കാര്‍ഡ് റീഡറുമായി കണക്റ്റ് ചെയ്യിക്കാം.

  3. അതുമല്ലെങ്കില്‍ ക്യാമറ, സെല്‍ഫോണ്‍ എന്നിവയിലേതിലെങ്കിലും മെമ്മറി കാര്‍ഡ് ചേര്‍ത്ത ശേഷം അതിനെ സിസ്റ്റവുമായി യുഎസ്ബി പോര്‍ട്ട് വഴി കണക്റ്റ് ചെയ്യുക. അങ്ങനെ ക്യാമറ/സെല്‍ഫോണ്‍ തത്കാലത്തേക്ക് ഒരു കാര്‍ഡ് റീഡറായി പ്രവര്‍ത്തിക്കുന്നു.

  • സ്റ്റാര്‍ട് മെനുവില്‍ പോയി My Computer ഓപണ്‍ ചെയ്യുക.

  • അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ കാണുന്ന റിമൂവബിള്‍ ഡ്രൈവ്/ എസ്ഡി കാര്‍ഡ് ഡ്രൈവ് ഓപ്ഷനില്‍ റൈറ്റ് ക്ലിക് ചെയ്യുക

  • Format എന്ന ഓപ്ഷന്‍ അപ്പോള്‍ കാണാം.

  • ഫയല്‍ സിസ്റ്റം ടൈപ്പ് തെരഞ്ഞെടുക്കണം. 4ജിബിയോ അതിന് മുകളിലോ ഉള്ള മെമ്മറി കാര്‍ഡ് ആണെങ്കില്‍ FAT 32, 2ജിബിയോ അതിന് താഴെയോ ഉള്ള കാര്‍ഡാണെങ്കില്‍ FAT എന്നോ സെലക്റ്റ് ചെയ്യുക.

  • ഫോര്‍മാറ്റിംഗ് ആരംഭിക്കാന്‍ Start ബട്ടണില്‍ ക്ലിക് ചെയ്യുക.

  • പിന്നീട് കണ്‍ഫര്‍മേഷന്‍ വിന്‍ഡോ തുറന്നുവരുമ്പോള്‍ OK ബട്ടണ്‍ ക്ലിക് ചെയ്യണം.

  • ഫോര്‍മാറ്റിംഗ് പൂര്‍ത്തിയായാല്‍ കാര്‍ഡ് eject ചെയ്‌തെടുക്കാം.
Best Mobiles in India

Advertisement