സൗജന്യമായി റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ ലഭിക്കും?


റിലയന്‍സ് ജിയോ സിംകാര്‍ഡ് സേവനം ഉപഭോക്താക്കള്‍ എടുക്കാന്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ അത് എങ്ങനെ എടുക്കാം ഏതൊക്കൊ ഫോണുകളില്‍ ലഭ്യമാകും എന്ന് ഇപ്പോഴും പലര്‍ക്കും സംശയമാണ്.

Advertisement

ദുരൂഹതയില്‍ അപ്രത്യക്ഷമായി ഈ വിമാനങ്ങള്‍!!!

റിലയന്‍സ് കമ്പനി ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. അതായത് ഈ സിം എടുത്താല്‍ 90 ദിവസം വരം ഉപഭോക്താക്കള്‍ക്ക് എല്ലാ സര്‍വ്വീസുകളും സൗജന്യമാണ്.

Advertisement

വാട്ട്‌സാപ്പ് എങ്ങനെ ഹാക്ക് ചെയ്യാം?

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി റിലയന്‍സ് ജിയോ സിം ഫ്രീയായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണില്‍ എങ്ങനെ എടക്കാമെന്നു നോക്കാം.

E, H,H+,G : ഈ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍

ആന്‍ഡ്രോയിഡ് ഡിവൈസിലും റിലയന്‍സ് ജീവനക്കാര്‍ക്കും പെട്ടെന്നു തന്നെ റിലയന്‍സ് 4ജി സിം കാര്‍ഡ് ലഭിക്കുന്നതാണ്. അതായത് തിരഞ്ഞെടുക്കപ്പെട്ട സാംസങ്ങ് ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നു.

യോഗ്യമാക്കിയത് സാംസങ്ങ് ഡിവൈസുകളല്‍

ഹൈ എന്‍ഡ് സാംസങ്ങ് ഡിവൈസുകളായ ഗാലക്‌സി A5 2015, A5 2016, ഗാലക്‌സി A7 2015, A7 2016, ഗാലക്‌സി A8, ഗാലക്‌സി നോട്ട് 4, ഗാലക്‌സി നോട്ട് 5/ഗാലക്‌സി നോട്ട് 5 ഡ്യൂയോസ്, ഗാലക്‌സി നോട്ട് എഡ്ജ്, ഗാലക്‌സി നോട്ട് എഡ്ജ്, ഗാലക്‌സി S6, ഗാലക്‌സി S6 എഡ്ജ്, ഗാലക്‌സി എഡ്ജ് പ്ലസ്, ഗാലക്‌സി S7 എഡ്ജ് ഈ ഫോണുകളാണ് ഈ ഓഫറിന് അര്‍ഹമായത്.

ഡൗണ്‍ലോഡ് മൈജിയോ ആപ്പ്

ഈ പറഞ്ഞ സാംസങ്ങ് ഡിവൈസ് ഉപഭോക്താക്കളാണെങ്കില്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മൈ ജിയോ ആപ്പ് (My Jio App) ഡൗണ്‍ ലോഡ് ചെയ്യാം, അതിനായി ബാര്‍ കോഡ് ഉപയോഗിച്ച് 'Get Jio Sim' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഒരിക്കല്‍ ബാര്‍ കോഡ് നിര്‍മ്മിച്ചതിനു ശേഷം അടുത്തുളള റിലയല്‍സ് ഡിജിറ്റള്‍ സ്‌റ്റോറില്‍ റിലയന്‍സ് സിം ലഭിക്കാന്‍ നിങ്ങളുടെ KYC ഡോക്യുമെന്റ്‌സുകള്‍ ഹാജരാക്കുക.

എച്ച്പി ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍

ഇത് റിലയന്‍സിന്റെ ഏറ്റവും പുതിയ ഒരു ഓഫറാണ്. റിലയന്‍സ് എച്ച്പിയോടു ചേര്‍ന്ന് അണ്‍ലിമറ്റഡ് ഡാറ്റ, വോയിസ് കോളിംഗ്, എച്ച്പി ലാപ്‌ടോപ്പ് മെസേജുകള്‍ എന്നീ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ 'JioFi' എന്ന ഉപകരണം 2,999രൂപയ്ക്ക് വാങ്ങേണ്ടതാണ്.

ഈ ഉപകരണം ഉപയോഗിച്ച് നിങ്ങള്‍ക്ക് 4ജി ഡാറ്റ 90 ദിവസം വരെ സൗജന്യമായി ഉപയോഗിക്കാം. 'JioJoin' എന്ന പ്രത്യേക ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ വോയിസ് കോളുകളും മെസേജുകളും ഉപയോഗിക്കാം.

എച്ച്പിയില്‍ നിന്നും റിഡംഷന്‍ കോട് നേടുക

ആദ്യം ഈ ഓഫര്‍ തിരഞ്ഞെടുത്ത എച്ച്പി ഉപയോക്താക്കള്‍ക്കു മാത്രമേ ലഭിക്കു എന്നു പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോള്‍ എല്ലാ എച്ച്പി ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാം എന്നും അതിനായി എച്ച്പിയില്‍ നിങ്ങള്‍ പ്രമോഷന്‍ കോട് ആവശ്യപ്പെട്ടു കൊണ്ട് ഒരു മെയില്‍ അയയ്‌ക്കേണ്ടതാണ്.

പ്രിവ്യൂ ഓഫര്‍ കോടിനായി നിങ്ങള്‍ മെയില്‍ അയയ്‌ക്കേണ്ടത്
'previewoffer@redemptionsupport.com' ഇതില്‍ നിങ്ങളുടെ ലാപ്‌ടോപ്പിന്റെ സീരിയല്‍ നമ്പര്‍ ഉള്‍പ്പടെയാണ് അയയ്‌ക്കേണ്ടതാണ്. അങ്ങനെ നിങ്ങള്‍ക്ക് 15 ദിവസം വാലിഡിറ്റിയുളള പ്രിവ്യൂ കോഡ് ലഭിക്കുന്നതാണ്.

 

റിലയന്‍സ് ഡിജിറ്റലില്‍ നിന്നും ജിയോ സിം ലഭിക്കുന്നതാണ്

അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ പോയി KYC ഡോക്യുമെന്റുകള്‍ ഹാജരാക്കി JioFi device വാങ്ങാവുന്നതാണ്. ടെലീ- വേരിഫിക്കേഷനു ശേഷം ഇത് സജീവമാകുന്നതാണ്.

10,000രൂപ അല്ലെങ്കില്‍ ഇതിനു മുകളില്‍ വിലയുളള ഫോണ്‍ വാങ്ങുക

ഫോണ്‍ റെഡാറിന്റെ റിപ്പോര്‍ട്ട് പ്രകാരം ജിയോ സിംകാര്‍ഡ് ലഭിക്കണമെങ്കില്‍ 10,000രൂപയോ അതിനു മുകളിലോ വിവയുളള ഫോണ്‍ തന്നെ നിങ്ങള്‍ ഉപയോഗിക്കണം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളെ വേദനിപ്പിക്കുന്ന പ്രകൃതി ദുരന്ദങ്ങള്‍!!!

15,000രൂപയില്‍ താഴെ വിലയുളള അടിപൊളി ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!

 

 

 

 

ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം

Best Mobiles in India

English Summary

Ever since the announcement of Reliance JIO 4G service, there is a lot of hype going on with the service and many users are willing to get their hands-on the service as the company is running a preview offer.