ഗൂഗിള്‍ മാപ്പില്‍ എങ്ങനെ നിങ്ങളുടെ വീട് മറയ്ക്കാം?


ഒരിക്കല്‍ ഗൂഗിള്‍ മാപ്പില്‍ ഞാന്‍ എന്റെ വീട്ടിന്റെ വിലാസം ടൈപ്പ് ചെയ്തപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. അതിന്‍ ഞാന്‍ എന്റെ വീട്ടിലെ ഉപകരണങ്ങള്‍, ജനറേറ്റര്‍, 50 ഇഞ്ച് ടെലിവിഷന്‍, കാറിന്റെ ലൈസല്‍സ് പ്ലേറ്റ് നമ്പര്‍ എന്നിങ്ങനെ പലതും കണ്ടു. ഇത് സ്വകാര്യതയുടെ വന്‍ അധിനിവേശം എന്നു തോന്നി.

Advertisement

സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഞെട്ടിക്കുന്ന സവിശേഷതയുമായി ഇന്ത്യന്‍ വിപണിയില്‍!!!

പരമാവധി ആളുകളും ഗൂഗിള്‍ മാപ്പ് വഴി വീടു കാണുന്നതിനെ കുറിച്ച് ശ്രദ്ധിക്കാറില്ല. ഇതു വഴി അപരിചിതര്‍ നിങ്ങളുടെ വീടിനെ കുറിച്ച് ധാരാളം പഠിക്കുന്നു. അങ്ങനെ നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും വില പിടിപ്പുളള വസ്തുക്കള്‍ കണ്ടാല്‍ അതിലായിരിക്കും അവരുടെ ലക്ഷ്യം.

Advertisement

മെഗാപിക്‌സല്‍ മാത്രം നോക്കിയാല്‍ മതിയോ?

ഇന്നത്ത ഗിസ്‌ബോട്ട് ലേഖനത്തിന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉപയോഗപ്പെടുന്ന ഒരു അറിവുമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്, അതായത് ഗൂഗിള്‍ മാപ്പില്‍ എങ്ങനെ നമ്മുടെ വീടുകള്‍ മറയ്ക്കാന്‍ സാധിക്കും.

ഗൂഗിള്‍ മാപ്പില്‍ പോകുക

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഗൂഗിള്‍ മാപ്പ് തുറന്ന് അതില്‍ നിങ്ങളുടെ മേല്‍വിലാസം ടൈപ്പ് ചെയ്യുക.

ക്ലിക്ക് ചെയ്യുക

നിങ്ങളുടെ വീട്ടിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

'Send feedback'

സ്‌ക്രീനിന്റെ ചുവടെ വലത് കോര്‍ണറിലായി 'Send feedback' എന്നതില്‍ ക്ലിക്ക് ചെയ്യുക.

റെഡ് ബോക്‌സ് വരുന്നതാണ്

ഇപ്പോള്‍ ഒരു റെഡ് ബോക്‌സ് വന്ന് നിങ്ങളുടെ വീടിനെ മൂടുന്നതായിരിക്കും.

ബ്ലര്‍ ചെയ്യാന്‍

അതുത്തതായി ഇതില്‍ എന്ത് ബ്ലര്‍ ചെയ്യണം എന്ന ചോദ്യമായിരിക്കും, അതില്‍ 'My home' എന്നത് സെലക്ട് ചെയ്യുക.

വേരിഫൈ ചെയ്യുക

നിങ്ങളുടെ ഇമെയില്‍ അഡ്രസ്സ് ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് സര്‍ട്ടിഫൈ ചെയ്യുക.

വീണ്ടും പരിശോധിക്കുക

കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിക്കുക, നിങ്ങളുടെ വീട് ബ്ലര്‍ ആയി കാണുന്നുണ്ടോ എന്ന്.

Best Mobiles in India

English Summary

Most people don’t care about their house being on Google Street View, but they should. It allows strangers to learn a lot about your home, or the contents of your garage .