ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികള്‍ ചിലരില്‍ നിന്നും മറച്ച്‌ വയ്‌ക്കാം


ഇന്‍സ്‌റ്റഗ്രാം നിരവധി പുതിയ സവിശേഷതകള്‍ ലഭ്യമാക്കി ആപ്പ്‌ നിരന്തരം പരിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്‌. ഇതില്‍ അടുത്തിടെ അവതരിപ്പിച്ച ഏറ്റവും പ്രശസ്‌തമായ ഫീച്ചറുകളില്‍ ഒന്ന്‌ സ്‌നാപ്‌ ചാറ്റിലേതിന്‌ സമാനമായ സ്റ്റോറീസ്‌ ആണ്‌.

Advertisement

ദിവസം മുഴുവന്‍ വീഡിയോസ്‌ എടുക്കാനും ഷെയര്‍ ചെയ്യാനും അനുവദിക്കുന്ന പുതിയ ഫീച്ചറാണിത്‌. 24 മണിക്കൂറിന്‌ ശേഷം ഇത്‌ ഡിലീറ്റായി പോകും പിന്നീട്‌ പ്രൊഫൈല്‍ ഗ്രിഡിലും ഫീഡിലും കാണപ്പെടില്ല. സ്റ്റോറികള്‍ ഉപയോഗിക്കുന്നതിന്‌ ഉപയോക്താക്കള്‍ ഫോട്ടോസും വീഡിയോസും ക്രമമായി അപ്‌ലോഡ്‌ ചെയ്യണം.

Advertisement

എന്നാല്‍ ചില ഫോളോവേഴ്‌സില്‍ നിന്നും നിങ്ങളുടെ സ്‌റ്റോറികള്‍ മറച്ച്‌ വയ്‌ക്കാന്‍ കഴിയും. അത്‌ എങ്ങനെ ആണ്‌ എന്നതിനെ കുറിച്ചാണ്‌ ഇന്നിവിടെ പറയുന്നത്‌.

ഫോളോവേഴ്‌സിനെ ബ്ലോക്ക്‌ ചെയ്യുകയല്ല പകരം സ്റ്റോറികള്‍ ഹൈഡ്‌ ചെയ്യുകയാണ്‌ ചെയ്യുന്നത്‌. സ്റ്റോറികള്‍ കാണാന്‍ കഴിയില്ല എങ്കിലും അവര്‍ക്ക്‌ നിങ്ങളുടെ പ്രൊഫൈലും പോസ്‌റ്റുകളും തുടര്‍ന്നും കാണാന്‍ കഴിയും.


സ്‌റ്റെപ്‌ 1
താഴെ വലത്‌ വശത്തുള്ള പ്രൊഫൈല്‍ ഐക്കണ്‍ വഴി പ്രൊഫൈലില്‍ പോവുക.

സ്‌റ്റെപ്‌ 2
ആന്‍ഡ്രോയ്‌ഡ്‌ ഉപയോക്താവാണ്‌ എങ്കില്‍ മുകളില്‍ വലത്‌ അറ്റത്തുള്ള മൂന്ന്‌ ഡോട്ടുകളില്‍ ക്ലിക്‌ ചെയ്യുക. ഐഒഎസ്‌ ഉപോക്താവാണെങ്കില്‍ സെറ്റിങ്‌സില്‍ പോവുക.

Advertisement

സ്‌റ്റെപ്‌ 3
അതിന്‌ ശേഷം അക്കൗണ്ടിന്‌ താഴെയുള്ള സ്റ്റോറി സെറ്റിങ്‌സില്‍ ക്ലിക്‌ ചെയ്യുക.

സ്‌റ്റെപ്‌ 4
Hide strory from എന്ന ഓപ്‌ഷന്‍ സെലക്ട്‌ ചെയ്യുക.

സ്റ്റെപ്‌ 5
ഏത്‌ ഫോളോവേഴ്‌സില്‍ നിന്നാണോ സ്‌റ്റോറികള്‍ മറച്ച്‌ വയ്‌ക്കേണ്ടത്‌ അവരുടെ പ്രൊഫൈലുകള്‍ സെലക്ട്‌ ചെയ്‌ത്‌ done ല്‍ ക്ലിക്‌ ചെയ്യുക. സ്റ്റോറികള്‍ ഹൈഡ്‌ ചെയ്യേണ്ട എന്നുണ്ടെങ്കില്‍ ഈ പ്രൊഫൈലുകള്‍ വെറുതെ അണ്‍ചെക്‌ ചെയ്‌താല്‍ മതി.

24 മണിക്കൂറിന്‌ ശേഷം നിങ്ങളുടെ സ്റ്റോറികള്‍ ഡിലീറ്റ്‌ ചെയ്യപ്പെടേണ്ട എങ്കില്‍ ഉപയോക്താക്കള്‍ക്ക്‌ പ്രൈവറ്റായി കാണുന്നതിനായി ഇവ ആര്‍ച്ചീവ്‌ ചെയ്യാം. അല്ലെങ്കില്‍ ഹൈലൈറ്റ്‌ ക്രിയേറ്റ്‌ ചെയ്യാം അങ്ങനെയെങ്കില്‍ ഉപയോക്താക്കള്‍ക്ക്‌ അവര്‍ക്കിഷ്ടമുള്ളിടത്തോളം പ്രൊഫൈലില്‍ ഇത്‌ കാണാന്‍ കഴിയും.

Advertisement

അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ടൈപ്പ്‌ മോഡ്‌ എന്ന പുതിയൊരു ഫീച്ചര്‍ കൂടി എത്തിയിരുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക്‌ സ്‌റ്റോറികളില്‍ പിക്‌ചര്‍ ഉപയോഗിക്കാതെ തന്നെ ടെക്‌സ്‌റ്റ്‌ ടൈപ്പ്‌ ചെയ്യാന്‍ കഴിയും.

മറ്റ്‌ സറ്റോറികള്‍ പോലെ ഇതും 24 മണിക്കൂറിന്‌ ശേഷം അപ്രത്യക്ഷമാകും. ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകും.

ആയിരത്തോളം ഗിഫി സ്റ്റിക്കറുകള്‍ ആക്‌സസ്‌ ചെയ്യുന്നതിനായി ഗിഫിയുമായി ചേര്‍ന്ന്‌ ഇന്‍സ്റ്റഗ്രാം പുതിയ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്‌ . സ്റ്റോറികളിലെ ഏത്‌ ഫോട്ടോയിലും വീഡിയോയിലും ഈ സ്‌റ്റിക്കറുകള്‍ പിന്നീട്‌ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും . ഇതില്‍ കീവേര്‍ഡ്‌ വഴി ഗിഫ്‌ സെര്‍ച്ച്‌ ചെയ്‌തെടുക്കാന്‍ കഴിയും . അല്ലെങ്കില്‍ നിങ്ങളുടെ ഭാവനയ്‌ക്കനുസരിച്ചുള്ള ട്രെന്‍ഡി സ്റ്റിക്കറുകള്‍ ബ്രൗസ്‌ ചെയ്‌തെടുക്കാനും കഴിയും.

Best Mobiles in India

English Summary

Instagram has started revamping its app with lots of features and the latest and famous one to tag along is the Snapchat-like Stories. This is a new feature which allows users to capture and share video clips throughout the day, where it gets deleted after 24 hours and won't appear on your profile grid or feed.