നിങ്ങളുടെ പാസ്‌വേഡ് മോഷ്ടിക്കപ്പെട്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?


നിലവില്‍ ഡിജിറ്റല്‍ ലോകം പോലും ഒട്ടും സുരക്ഷിതമല്ല. ഒട്ടനേകം വെബ്‌സൈറ്റുകളാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്നത്. ഇതു വളരെ അപകടകരമാണ്, കാരണം ഭൂരിഭാഗം വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്.

Advertisement

ചോര്‍ന്ന പാസ്‌വേഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാം. നിങ്ങളുടെ പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണ്.

Advertisement

നിങ്ങളുടെ പാസ്‌വേഡുകള്‍ സുരക്ഷിതമാണോ ഇല്ലയോ എന്ന് അറിയുന്നതിന് ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. അങ്ങനെ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ നില അറിയാന്‍ കഴിയും.

Troy Hunt's Have I Been Pwned?

ഇത് ഒരു വെബ്‌സൈറ്റാണ്. ഇതിലൂടെ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്‌തോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. ഈ വെബ്‌സൈറ്റില്‍ ലീക്കായ എല്ലാ യൂസര്‍ നെയിമും പാസ്‌വേഡും ഉണ്ടായിരിക്കും. ലളിതമായി പറഞ്ഞാല്‍ നിങ്ങളുടെ ഡാറ്റ ചോര്‍ന്നാല്‍ അത് ഇവിടെ ദൃശ്യമാകും.

നിങ്ങളുടെ പാസ്‌വേഡ് നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് എളുപ്പത്തില്‍ തന്നെ മനസ്സിലാക്കാം. നിങ്ങളുടെ പാസ്വേഡ് അല്ലെങ്കില്‍ യൂസര്‍നെയിം സുരക്ഷിതമാണോ അല്ലെയോ എന്ന് പരിശോധിക്കുന്നതിനായി മേല്‍ പറഞ്ഞ സൈറ്റിലേക്ക് പോവുക. അവിടെ ഹോം പേജില്‍ തന്നെ സര്‍ച്ച് ബാര്‍ കാണാന്‍ കഴിയും. ആ സെര്‍ച്ച് ബാറില്‍ ഇ-മെയില്‍ ഐഡി ടൈപ്പ് ചെയ്ത് 'Pwned'?-ല്‍ ക്ലിക്ക് ചെയ്യുക.

വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ ഈ-മെയില്‍ തിരയാന്‍ തുടങ്ങും. നിങ്ങളുടെ പാസ്‌വേഡ് സുരക്ഷിതമാണെങ്കില്‍ 'Good news-no pwnage found! No breached accounts and no pastes' എന്ന മെസേജ് ലഭിക്കും.

നിങ്ങളുടെ യൂസര്‍നെയിമും/പാസ്‌വേഡും ഹാക്ക് ചെയ്തു എന്ന് എങ്ങനെ മനസ്സിലാക്കാം?

നിങ്ങളുടെ പാസ്‌വേഡ് അപഹരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 'Oh no-pwned' എന്ന മെസേജ് ലഭിക്കും. മേല്‍ പറഞ്ഞ സൈറ്റിലൂടെ മനസ്സിലാക്കാം നിങ്ങളുടെ പാസ്‌വേഡ് എത്ര സൈറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നു എന്ന്. ഫലം ലഭിച്ചാല്‍ ഉടന്‍ തന്നെ നിങ്ങളുടെ പാസ്വേഡ് മാറ്റണം.

നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ വയ്ക്കാം

നിങ്ങളുടെ സുരക്ഷ ഉറപ്പിക്കാം 'Notify me when I get pwned' എന്ന ലിങ്കിലൂടെ. അതായത് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ യൂസര്‍ നെയിമും പാസ്‌വേഡും ലീക്കായാല്‍ ഉടന്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.

ഓര്‍ക്കൂട്ടിന്റെ 'ഹലോ ആപ്പ്' ഇന്ത്യയിലും എത്തി

നിങ്ങളുടെ പാസ്‌വേഡ് നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പരിശോധിക്കാം

നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാം. അതു പരീക്ഷിക്കാനായി 'pwned' എന്നതില്‍ ക്ലിക്ക് ചെയ്യുക. സെര്‍ച്ച് ബാറില്‍ പാസ്‌വേഡ് എന്റര്‍ ചെയ്ത് 'pwned?'ല്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്നും മനസ്സിലാക്കാം പാസ്‌വേഡ് നഷ്ടപ്പെട്ടോ ഇല്ലയോ എന്ന്.

അവസാനമായി ഓര്‍മ്മിപ്പിക്കാനുളളത്

ഒരിക്കലും മൂന്നാം പാര്‍ട്ടി വെബ്‌സൈറ്റില്‍ നിങ്ങലുടെ പാസ് വഡ് എന്റര്‍ ചെയ്യരുത്. പാസ്‌വേഡ് ലീക്കേജാകാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ ഏറ്റവും വിശ്വസിക്കുന്ന സൈറ്റുകളില്‍ മാത്രം പാസ്വേഡ് നല്‍കുക.

Best Mobiles in India

English Summary

Given that the digital world is unsafe, your data is always under threat. You might have a strong password, but the same is also prone to hacking. So, you need to know how to find out if your password is actually stolen. Take a look at how to find it from the steps we have given here and protect your data.