നിങ്ങളുടെ EPF അക്കൗണ്ട് എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം,അതിന്റെ ഗുണങ്ങള്‍!


നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ, ആധാര്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ എന്ന്? ആ 12 അക്ക ബയോമെട്രിക് നമ്പര്‍ അതിന്റെ ഗുണങ്ങളുമായി എത്തുകയാണ്. എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് (EPF) പണം കൈമാറാനോ പിന്‍ വലിക്കാനോ ആഗ്രഹമുളളവര്‍ക്ക് ഇത് പ്രത്യേകിച്ചും ശരിയായ ഒരു കാര്യമാണ്.

Advertisement

ഒരു ജീവനക്കാരന്‍ ചെയ്യേണ്ടത് അവരുടെ ആധാര്‍ നമ്പര്‍ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധിപ്പിക്കുക എന്നതാണ്. അടിസ്ഥാനപരമായി യുണീക്ക് അക്കൗണ്ട് നമ്പര്‍ (UAN) ആധാര്‍ ഉപയോഗിച്ച് സീഡ് ചെയ്യണം. അതിനാല്‍ പിഎഫ് ലിങ്ക് ചെയ്യണം.

Advertisement

നിങ്ങള്‍ക്ക് യുഎഎന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ പിഎഫ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: യൂണിഫൈഡ് പോര്‍ട്ടല്‍ ഓഫ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആദ്യം ലോഗിന്‍ ചെയ്യുക. (https://unifiedportal.epfindia.gov.in/)

സ്‌റ്റെപ്പ് 2:
'For employees' എന്നത് ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് UAN മെമ്പര്‍ ഇ-സേവ. അതിനു ശേഷം പോര്‍ട്ടര്‍ ലോഗിന്‍ ചെയ്യാനായി യുഎഎന്‍, പാസ്‌വേഡ് എന്നിവ നല്‍കുക.

സ്‌റ്റെപ്പ് 3: ഇനി പാനലിന്റെ മുകളില്‍ കാണുന്ന 'Manage' ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് KYC.

സ്‌റ്റെപ്പ് 4: അടുത്ത പേജില്‍ 'Add KYC' യുടെ കീഴില്‍ നിങ്ങളുടെ ബാങ്ക്, പാന്‍, ആധാര്‍ വിവരങ്ങള്‍ എന്നിവ നല്‍കി സബ്മിറ്റ് ചെയ്യുക.

Advertisement

ഒരിക്കല്‍ സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ 'Pending KYC'യുടെ കീഴിലായി നിങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ഒരിക്കല്‍ എംപ്ലോയര്‍ അംഗീകരിച്ചാല്‍ (ഏകദേശം 15 ദിവസം എടുത്തേക്കാം) അത് 'Approved KYC'യുടെ കീഴിലായി കാണാം.

60% ഡിസ്‌ക്കൗണ്ടില്‍ ബിഎസ്എന്‍എല്‍ന്റെ 'ലൂട്ട് ലോ' ഓഫറുകള്‍ എങ്ങനെ നേടാം

Best Mobiles in India

Advertisement

English Summary

Now, you have the facility to link your EPF or employee provident fund account with Aadhaar number online.