ജി-മെയിലില്‍ അനാവശ്യമെയിലുകള്‍ ബ്ലോക് ചെയ്യുന്നതെങ്ങനെ?...


നിങ്ങളുടെ ഇ-മെയിലില്‍ അനാവശ്യമായതും അലോസരപ്പെടുത്തുന്നതുമായ മെയിലുകള്‍ തുടര്‍ച്ചയായി ലഭിക്കാറുണ്ടോ?. പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കും. അറിയുന്ന വ്യക്തിയാണെങ്കില്‍ നേരിട്ടു വിളിച്ചു കാര്യം പറയാം. എന്നാലും ചിലര്‍ നിര്‍ത്തില്ല. അപ്പോള്‍ പിന്നെ പരിചയമില്ലാത്തവരുടെ മെയിലുകളുടെ കാര്യം പറയാനില്ലല്ലോ.

Advertisement

എന്നാല്‍ ജി- മെയിലാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത്തരം അനാവശ്യ മെയിലുകള്‍ തടയാന്‍ സാധിക്കും. ജി- മെയില്‍ ഫില്‍ടര്‍ ക്രിയേറ്റ് ചെയ്യുക എന്നതാണ് അതിനുള്ള മാര്‍ഗം. അതായത് നിങ്ങള്‍ക്ക് അലോസര മുണ്ടാക്കുന്ന മെയിലുകള്‍ തടയുന്നതിനുള്ള ഫില്‍ടര്‍ രൂപപ്പെടുത്തുക.

Advertisement

ഇത് എങ്ങനെയെന്നാണ് താഴെയുള്ള ചിത്രങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത്. കണ്ടുനോക്കു.

#1

ജി-മെയില്‍ ഓപ്പണ്‍ ചെയ്തശേഷം സെറ്റിംഗ്‌സ് ഐക്കണില്‍ ക്ലിക് ചെയ്യുക.

 

#2

അതില്‍ കാണുന്ന സെറ്റിംഗ്‌സ് ഓപ്ഷനില്‍ ക്ലിക് ചെയ്യുക

#3

ഇപ്പോള്‍ തുറക്കുന്ന പേജിന്റെ മുകളിലായി ഏതാനും ടാബുകള്‍ കാണാം. അതില്‍ ഫില്‍ടേഴ്‌സ് എന്നതില്‍ അമര്‍ത്തുക.

 

#4

ഫില്‍ടേഴ്‌സില്‍ ക്ലിക് ചെയ്യുമ്പോള്‍ തുറക്കുന്ന പേജില്‍ താഴെ കാണുന്ന ക്രിയേറ്റ് എ ന്യൂ ഫില്‍ടര്‍ എന്ന ടാബില്‍ ക്ലിക് ചെയ്യുക.

 

#5

ഏത് അഡ്രസില്‍ നിന്നുള്ള മെയിലാണോ നിങ്ങള്‍ക്ക് ബ്ലോക് ചെയ്യേണ്ടത് ആ ഐ.ഡി. രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. നിശ്ചിത സ്ഥലത്ത് അത് എന്റര്‍ ചെയ്യുക. എന്നിട്ട് അടിയില്‍ കാണുന്ന ക്രിയേറ്റ് ഫില്‍ടര്‍ വിത്ത് ദിസ് സെര്‍ച് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

 

#6

ഇപ്പോള്‍ ധാരാളം ഓപ്ഷനുകള്‍ ഉള്‍പ്പെട്ട ഒരു ബോക്‌സ് പ്രത്യക്ഷപ്പെടും. അതില്‍ ഡിലിറ്റ് ഇറ്റ് എന്നതില്‍ ടിക് ചെയ്യുക. തുടര്‍ന്ന് സേവ് കൊടുത്താല്‍ മതി. പിന്നീട് ആ ഐ.ഡിയില്‍ നിന്നുള്ള മെയിലുകള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല.

 

#7

ഇനി ഈ രീതി സ്വീകാര്യമായി തോന്നുന്നില്ലെങ്കില്‍ മറ്റൊരു മാര്‍ഗമുണ്ട്. പുതിയ ജി-മെയിലില്‍ മെയിലുകള്‍ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍ ഒന്നിലേക്ക് മാറ്റാം. അതായത് പ്രൈമറി, സോഷ്യല്‍, പ്രമോഷന്‍ എന്നിങ്ങനെ മൂന്നു സെക്ഷനുകളാണ് ജി മെയിലിലുള്ളത്. അതില്‍ പ്രൈമറിയില്‍ ആണ് അനാവശ്യ മെയിലുകള്‍ വരുന്നതെങ്കില്‍ അത് സോഷ്യല്‍ എന്നതിലേക്കോ പ്രമോഷന്‍ എന്നതിലേക്കോ മാറ്റുക. ഒരിക്കല്‍ ഇതു ചെയ്താല്‍ പിന്നീട് ആ വ്യക്തിയില്‍ നിന്നു വരുന്ന മെയിലുകള്‍ സ്ഥിരമായി നിങ്ങള്‍ തെരഞ്ഞെടുത്ത സെക്ഷനിലേക്ക് മാറും.

 

Best Mobiles in India