ഒരല്പം ശ്രദ്ധിച്ചാല്‍ ഫോണ്‍ വൈറസുകളില്‍ നിന്ന് രക്ഷനേടാം



വൈറസുകള്‍ ആക്രമിക്കാതെ മൊബൈല്‍ ഫോണിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കേണ്ട ആവശ്യമില്ല, ഒരല്പം ശ്രദ്ധ, അതുമതി. മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന അപകടകരങ്ങളായ സോഫ്റ്റ്‌വെയറുകള്‍ അഥവാ പ്രോഗ്രാമുകളാണ് മൊബൈല്‍ വൈറസുകള്‍. ഇമെയില്‍ അറ്റാച്ച്‌മെന്റായും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫയലുകളായും ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വ്യാപിക്കാനും ഇവയ്ക്ക് സാധിക്കും.
  • ഇത്തരം ആക്രമണങ്ങളുടെ ഇടനാഴി പലപ്പോഴും ബ്ലൂടൂത്ത് ടെക്‌നോളജിയാണ്. ആവശ്യം വരുമ്പോള്‍ ബ്ലൂടൂത്ത് ഹിഡന്‍ മോഡില്‍ ഓണ്‍ ചെയ്യുന്നത് നല്ല ശീലമാണ്. പ്രദേശത്ത് ഓണ്‍ ചെയ്യപ്പെട്ടിട്ടുള്ള അപരിചിത മൊബൈല്‍ ഫോണുകള്‍ക്ക് നിങ്ങളുടെ ഫോണിനെ കണ്ടെത്താന്‍ ഇതോടെ സാധിക്കില്ല. മാത്രമല്ല ബ്ലൂടൂത്ത് വയര്‍ലസ് ടെക്‌നോളജിയിലൂടെ വ്യാപിക്കുന്ന വൈറസുകളും ഫോണിലേക്ക് പ്രവേശിക്കില്ല.
  • അറ്റാച്ച്‌മെന്റുകള്‍ തുറക്കുന്നതിന് മുമ്പ് ഒരു നിമിഷം ആലോചിക്കുക. ബ്ലൂടൂത്ത് വഴി ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ സ്വീകരിക്കുമ്പോഴും എംഎംഎസ് തുറക്കുമ്പോഴും ഈ കരുതല്‍ വേണം. ഇങ്ങനെയെല്ലാം വൈറസ് ഫോണിലേക്ക് പടരാം.
  • ആദ്യം നോക്കേണ്ടത് അറ്റാച്ച്‌മെന്റുകള്‍ പരിചയക്കാര്‍ അയച്ചാതാണോ എന്നാണ്. അതില്‍ തന്നെ അസാധാരണമെന്ന് തോന്നുന്ന വാക്കുകളോ പ്രയോഗങ്ങളോ ഉണ്ടെങ്കില്‍ ആ അറ്റാച്ച്‌മെന്റ് തുറക്കാതിരിക്കുക, അല്ലെങ്കില്‍ സുഹൃത്തിനെ വിളിച്ച് അന്വേഷിക്കുക അയച്ചത് അയാള്‍ തന്നെയാണോ എന്ന്. കാരണം ചില വൈറസുകള്‍ ഓട്ടോമാറ്റിക്കായി മൊബൈലിലെ കോണ്ടാക്റ്റ് ലിസ്റ്റുകളിലേക്ക് ഇത്തരം അറ്റാച്ച്‌മെന്റുകള്‍ അയക്കാന്‍ കഴിയുന്നവയാണ്.
  • വിശ്വസനീയമായ സൈറ്റുകള്‍, ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്ന് മാത്രം ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
  • ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തുക.
  • ഫോണില്‍ വൈറസ് ഉണ്ടെന്ന സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ യൂണിറ്റിലേക്കോ ഓപറേറ്റര്‍ കമ്പനിയേയോ വിളിച്ച് സംശയം പ്രകടിപ്പിക്കുക. അവര്‍ക്ക് നിങ്ങളെ സഹായിക്കാനാകും.

Best Mobiles in India

Advertisement