സ്മാര്‍ട്‌ഫോണ്‍ ഡാറ്റകള്‍ സുരക്ഷിതമാക്കാന്‍ ചില മാര്‍ഗങ്ങള്‍!!!


സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിപരമായതും ഔദ്യോഗികമായതുമായ നിരവധി വിവരങ്ങള്‍ അതില്‍ സ്‌റ്റോര്‍ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ സാമ്പത്തിക മൂല്യത്തേക്കാള്‍ വലിയ നഷ്ടമാണ് നമുക്ക് സംഭവിക്കുക.

Advertisement

നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാനുള്ള സംവിധാനങ്ങള്‍ ഫോണില്‍ സെറ്റ് ചെയ്തു വയ്ക്കാന്‍ കഴിയുമെങ്കിലും അത് എപ്പോഴും സാധ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഫോണിലെ ഡാറ്റകള്‍ സുരക്ഷിതമാക്കി വയ്ക്കാന്‍ ചില മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നത് ഏപ്പോഴും നല്ലതാണ്.

Advertisement

അത് എന്തെല്ലാമെന്നാണ് ഇവിടെ വിവരിക്കുന്നത്. അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന സചിത്ര വിവരണങ്ങള്‍ ശ്രദ്ധിക്കുക.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

#1

ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളും പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കാന്‍ സാധിക്കും. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ന്ന നീളമുള്ള പാസ്‌വേഡുകളാണ് എപ്പോഴും സുരക്ഷിതം. അങ്ങനെ ചെയ്താല്‍ ഫോണ്‍ നഷ്ടപ്പെട്ടാലും മറ്റൊരാള്‍ക്ക് അത് തുറക്കാന്‍ കഴിയില്ല.

 

#2

ആപ്ലിക്കേഷനുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇത് കൂടുതല്‍ സുരക്ഷ നല്‍കും.

 

#3

ആപ്ലിക്കേഷന്‍ നിര്‍മാതാക്കാളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിയില്ലെങ്കില്‍ അത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഉറപ്പില്ലാത്ത ആപ്ലിക്കേഷനുകളില്‍ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. കാരണം മറ്റുള്ളവര്‍ക്ക് അത് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.

 

#4

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ധാരാളം ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. അത് എപ്പോഴും എനേബിള്‍ ചെയ്യണം.

 

#5

ഇ മെയിലും ഫേസ് ബുക്കും ഉള്‍പ്പെടെയുള്ളവ ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍ അതിന്റെ പാസ്‌വേഡ് തനിയെ സേവ് ചെയ്ത് വയ്ക്കുന്ന ആപ് ആണ് ലാസ്റ്റ് പാസ്. അതുകൊണ്ടുതന്നെ ലാസ്റ്റ് പാസ് പിന്‍ നമ്പര്‍ ഉപയോഗിച്ച് സംരക്ഷിക്കുകയും ഓട്ടോ ലോഗ് ഓഫ് ചെയ്യുകയും വേണം.

 

#6

ഫോണില്‍ സൂക്ഷിക്കുന്ന കോണ്‍ടാക്റ്റ്, ചിത്രങ്ങള്‍, വ്യക്‌രതിപരമായ മറ്റു വിവരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ബാക്അപ് ചെയ്യണം. ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനവും ഇതിനായി ഉപയോഗിക്കാം.

 

#7

നിങ്ങളുടെ സുപ്രധാനമായ വിവരങ്ങള്‍ ലാസ്റ്റ്പാസിലെ സെക്യൂര്‍ നോട്ടില്‍ സേവ് ചെയ്യുകയാണ് നല്ലത്. മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ച് ലാസ്റ്റ് പാസ് സംരക്ഷിക്കാനും മറക്കരുത്.

 

#8

ഫോണില്‍ മെയിലും ഫേസ്ബുക്കും സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ട ഉടന്‍ എല്ലാ പാസ്‌വേഡുകളും മാറ്റണം.

 

#9

ഐ ക്ലൗഡ്, ഗൂഗിള്‍ സിങ്ക് തുടങ്ങിയ വിവിധ സര്‍വീസുകളില്‍ ദൂരെയിരുന്നു തന്നെ ഫോണിലെ ഡാറ്റകള്‍ കളയാന്‍ സൗകര്യമുണ്ട്. അത് ചെയ്യുക.

 

Best Mobiles in India