ബുക്ക്മാര്‍ക്ക് ഡിലീറ്റ് ചെയ്താലും റീസ്റ്റോര്‍ ചെയ്യാം



ബുക്ക്മാര്‍ക്ക് ചെയ്ത് വെച്ച അത്യാവശ്യ ഡാറ്റകള്‍ മറ്റെന്തോ തിരക്കിട്ട പണിയ്ക്കിടയില്‍ ഡിലീറ്റായിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് അറിയുമോ? അവ വീണ്ടും കീവേര്‍ഡ് ഉപയോഗിച്ച് വെബ്‌സൈറ്റുകളില്‍ സെര്‍ച്ച് ചെയ്ത് നടക്കാതെ ഡീലീറ്റായവ തന്നെ വീണ്ടെടുക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്.

ഫയര്‍ഫോക്‌സില്‍ റീസ്‌റ്റോറിംഗ് എളുപ്പത്തില്‍ നടത്താനാകും. ഫയര്‍ഫോക്‌സിലെ ബുക്ക്മാര്‍ക്ക് മാനേജറില്‍ അണ്‍ഡൂ സൗകര്യമുണ്ട്. കൂടാതെ ഫയര്‍ഫോക്‌സില്‍ ബുക്ക്മാര്‍ക്ക് ബാക്ക്അപ് സംവിധാനവും ഉണ്ട്. കുറേ ദിവസം മുമ്പ് വരെയുള്ള ബാക്ക്അപുകള്‍ ഇതില്‍ നിന്ന് ലഭിക്കും.

Advertisement

ബുക്ക്മാര്‍ക്ക് ഡീലീറ്റ് ചെയ്ത് അപ്പോള്‍ തന്നെ അക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ഫയര്‍ഫോക്‌സിലെ ബുക്ക്മാര്‍ക്ക് മെനുവിലെ 'ഷോ ഓള്‍ ബുക്ക്മാര്‍ക്‌സി'ല്‍ (ലൈബ്രറി) കയറി ഓര്‍ഗനൈസ് മെനു സെലക്റ്റ് ചെയ്ത് അണ്‍ഡൂ ക്ലിക് ചെയ്യുക. അണ്‍ഡൂവിന്റെ വിന്‍ഡോസ് ഷോര്‍ട്ട്കട്ടായ Ctrl+Z ഉപയോഗിച്ചാലും മതി.

Advertisement

ഇനി കുറച്ച് ദിവസം മുമ്പാണ് നിങ്ങള്‍ ബുക്ക്മാര്‍ക്ക് ഡിലീറ്റ് ചെയ്തതെങ്കില്‍ ലൈബ്രറിയിലെ 'ഇമ്പോര്‍ട്ട് ആന്റ് ബാക്ക് അപ്' ഓപ്ഷന്‍ ക്ലിക് ചെയ്യുക. ദിവസങ്ങള്‍ക്ക് മുമ്പ് ഡിലീറ്റ് ചെയ്തവയുടെ ബാക്ക്അപ് ഫയര്‍ഫോക്‌സ് ഓട്ടോമാറ്റിക്കായി സ്‌റ്റോര്‍ ചെയ്ത് വെക്കുന്നുണ്ട്. ഇത് കുറച്ച് ദിവസങ്ങള്‍ അവിടെ സ്‌റ്റോറായിരിക്കും. എന്നാല്‍ ബാക്ക് അപ് റീസ്റ്റോര്‍ ചെയ്യുമ്പോള്‍ തൊട്ടുമുമ്പ് എടുത്തുവെച്ച ബുക്ക്മാര്‍ക്കുകള്‍ നഷ്ടപ്പെടാനിടയുണ്ട്.

സുപ്രധാന ഡാറ്റകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബാക്ക് അപ് എടുക്കുന്നതിന് മുമ്പ് എക്‌സ്‌പോര്‍ട്ട് ബുക്ക്മാര്‍ക്‌സ് റ്റു എച്ച്ടിഎംഎല്‍ ഓപ്ഷന്‍ ഉപയോഗിക്കുക. പിന്നീട് ബാക്ക് അപ് റീസ്റ്റോര്‍ ചെയ്ത് കഴിഞ്ഞ ശേഷം എച്ച്ടിഎംഎല്‍ ഫയല്‍ ഇമ്പോര്‍ട്ട് ചെയ്യാം.

Best Mobiles in India

Advertisement