മൊബൈല്‍ ഫോണുകളിലെ പരസ്യ കോളുകളും എസ് എം എസ്സുകളും എങ്ങനെ തടയാം?



'ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ....' എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഇങ്ങനെയുള്ള ഗാനങ്ങളും അതിവിനയാന്വിത സന്ദേശങ്ങളും വരുന്നത്. ദൈവമേ..ആ നേരത്ത് വരുന്ന കലി... കൊല്ലാന്‍ തോന്നില്ലേ നമ്മുടെ സേവന ദാതാക്കളെ. കേരളത്തില്‍ പലരും ഇങ്ങനെ കേട്ട് മടുത്ത ഒരു ഗാനമാണ് മുകളില്‍ കേട്ടത്. മെസ്സേജ് ഇന്ബോക്സാണെങ്കില്‍ എപ്പോഴും ഫുള്‍. എന്താ കാര്യം..പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ..വഴിയുണ്ട്.എയര്‍ടെല്‍, യൂനിനോര്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍ ചുവടെ ചേര്‍ക്കുന്നു. നിങ്ങളുടെ വഴി തിരഞ്ഞെടുത്തോളൂ..

വോഡഫോണ്‍

Advertisement

Do not Disturb പേജില്‍ കയറി പേരും, ഈ മെയില്‍ വിലാസവും, മൊബൈല്‍ നമ്പരും കൊടുത്ത് രെജിസ്റ്റെര്‍ ചെയ്യുക. ഒപ്പം ഏതൊക്കെ ഓഫറുകള്‍ വേണ്ടാന്നു വയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. ഒരു പിന്‍ നമ്പര്‍ മൊബൈലിലേക്ക് വരും. അത് എന്റര്‍ ചെയ്ത് വേരിഫൈ ചെയ്യുക.

Advertisement

എയര്‍ടെല്‍

എയര്‍ടെല്‍ ഉപഭോക്താക്കളും Do not Disturb പേജ് സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി രെജിസ്റ്റെര്‍ ചെയ്യുക. പ്രീപെയിഡ്, പോസ്റ്റ്പെയിഡ്, ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കെല്ലാം ഇതേ രീതി ഉപയോഗിക്കാം.

റിലയന്‍സ്

ലിങ്കില്‍ ക്ലിക്ക് ചെയ്ത് റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് പരാതി രേഖപ്പെടുത്താം.

എം ടി എന്‍ എല്‍

എം ടി എന്‍ എല്‍ ഡല്‍ഹി സര്‍ക്കിളും, മുംബൈ സര്‍ക്കിളും രണ്ടു തരം പ്രോസെസ്സ് ആണുപയോഗിക്കുന്നത്. നല്ല താമസ്സുവുമുണ്ട് കാര്യം നടക്കാന്‍.

ടാറ്റാ ഡോകൊമോ

ലിങ്കില്‍ ക്ലിക്ക് ചെയ്ത് രെജിസ്റ്റെര്‍ ചെയ്യാം. അങ്ങനെ കസ്റ്റമര്‍ പ്രിഫറന്‍സ് സൗകര്യം ഉപയോഗിക്കാം.

Advertisement

മുകളില്‍ പറഞ്ഞ വഴികളെല്ലാം സേവന ദാതാവിന്റെ വെബ് സൈറ്റില്‍ കയറി രെജിസ്റ്റെര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ഒരെളുപ്പ വഴിയുണ്ട്. അതെ..എസ് എം എസ് തന്നെ.

അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍ അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.

Vodafone – SMS “START DND” to 1900

Airtel – SMS “START DND” to 1900

Uninor – “START DND” to 1900

Aircel – SMS “START DND” to 1900

MTNL – SMS “START DND” to 1900

Advertisement

Reliance – SMS “START DND” to 1900

Tata Indicom – SMS “START DND” to 1900

Idea Cellular – SMS “START DND” to 1900

BSNL – SMS “STOP” to 1909

Best Mobiles in India