ലാപ്‌ടോപ് മോഷണം പോയാല്‍ എങ്ങനെ കണ്ടെത്താം?



ഹോസ്റ്റലുകളില്‍ നിന്നും, യാത്രയ്ക്കിടയില്‍ വണ്ടികളില്‍ നിന്നും ഒക്കെ കാര്യമായി മോഷ്ടിയ്ക്കപ്പെടുന്ന ഒരു അവശ്യവസ്തുവാണ് നിങ്ങള്‍ ഇപ്പോള്‍ നോക്കിക്കൊണ്ടിരിയക്കുന്ന ഈ ലാപ്‌ടോപ്. ലാപ്‌ടോപ് കളവുപോയ പല ഹതഭാഗ്യവാന്‍മാരും ഈ ലേഖനം വായിയ്ക്കാന്‍ ഇടയുണ്ട്. ഇനിയൊരു മോഷണമുണ്ടായാല്‍ കൈയ്യോടെ പിടിയക്കാനുള്ള വഴി അറിയണം. വേണ്ടേ? ഇനി ഇതുവരെ ലാപ്‌ടോപ് നഷ്ടപ്പെടാത്ത ഭാഗ്യവാന്‍മാരേ, ഭാഗ്യവതികളേ നിങ്ങള്‍ കാര്യമായി ശ്രദ്ധിയ്‌ക്കേണ്ട കാര്യമാണീ പറയുന്നത്. കാരണം ലാപ്‌ടോപ്പില്‍ തന്നെ അതിനെ രക്ഷിയ്ക്കാനുള്ള മാര്‍ഗമുള്ളപ്പോള്‍ അതറിയാതിരിയ്ക്കുന്നതില്‍ പരം ഒരു മണ്ടത്തരമില്ല. ഇനി എങ്ങനെ മോഷണം പോയ ലാപ്‌ടോപ് കണ്ടെത്താമെന്ന് നോക്കാം.

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പോലെ തന്നെ ലാപ്‌ടോപ്പുകള്‍ക്കും ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്. മാക് ഐഡി എന്നാണ് അതിന്റെ പേര്. ഈ ഐഡി ഉപയോഗിച്ചാണ് നഷ്ടപ്പെട്ട ലാപ്‌ടോപ് കണ്ടെത്തുന്നത്.

Advertisement

മാക് ഐഡി അറിയുന്നതിനായി,

  • സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് റണ്‍ എടുക്കുക

  • തുറന്നു വരുന്ന റണ്‍ ജാലകത്തില്‍ cmd എന്ന് ടൈപ്പ് ചെയ്യുക.

  • ശേഷം വരുന്ന ജാലകത്തില്‍ ipconfig /all എന്ന് ടൈപ്പ് ചെയ്യുക.

  • എന്റര്‍ അമര്‍ത്തുക.

  • അപ്പോള്‍ വരുന്ന ജാലകത്തില്‍ മാക് ഐഡി ഉണ്ടാകും. മാക് ഐഡി എന്നോ ഫിസിക്കല്‍ അഡ്രസ്സ് എന്നോ തന്നിരിയ്ക്കുന്ന നമ്പര്‍ ആണ് നമ്മള്‍ തിരയുന്ന നമ്പര്‍.

അത് എഴുതി സൂക്ഷിയ്ക്കുക.

Advertisement

എങ്ങനെ ഫേസ്ബുക്കില്‍ ഒരാളെ അയാളറിയാതെ ബ്ലോക്ക് ചെയ്യാം?

ഇനി എങ്ങനെ ഈ നമ്പര്‍ ഉപയോഗിച്ച് മോഷണം പോയ ലാപ്‌ടോപ് കണ്ടെത്താം എന്ന് നോക്കാം.

  • https://preyproject.com/ഈ സൈറ്റ് തുറക്കുക.

  • അതില്‍ ലഭ്യമായ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

  • ഇതില്‍ മാക് ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

  • നഷ്ടപ്പെട്ട ലാപ്‌ടോപ് എപ്പോള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാലും അതിന്റെ ഐപി അഡ്രസ് നമുക്ക് അറിയാന്‍ സാധിയ്ക്കും.

വയര്‍ലെസ് നെറ്റ്‌വര്‍ക്ക് മികച്ചതാക്കാന്‍ 10 വഴികള്‍

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, തുടങ്ങിയവ വാങ്ങാന്‍ ടോപ് 10 ഓണ്‍ലൈന്‍ ഡീലുകള്‍

Best Mobiles in India

Advertisement