ഗൂഗിള്‍+ലെ അനാവശ്യ ഇമെയില്‍ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാം


{image-How-to-turn-off-annoying-email-notifications-in-Google+-image3.jpg malayalam.gizbot.com}

നോട്ടിഫിക്കേഷനുകള്‍ എപ്പോഴും ഉപകാരപ്രദമായ സൗകര്യമാണ്. എന്നാല്‍ ഇന്‍ബോക്‌സ് നിറച്ചും നോട്ടിഫിക്കേഷനുകള്‍ നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയോ? ഒരു നോട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ അത്തരമൊരു നോട്ടിഫിക്കേഷന്‍ മുമ്പ് അയച്ചിട്ടുണ്ട് എന്ന് കാണിച്ച് മറ്റൊരു നോട്ടിഫിക്കേഷനും പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ ഓരോ സംഭവത്തിനും രണ്ട് നോട്ടിഫിക്കേഷനുകളാണ് ലഭിക്കുക. ഒരേ നോട്ടിഫിക്കേഷനുകള്‍ ഒന്നിലേറെ സമയം വരുന്നത് ശല്യമാണ്. ഗൂഗിള്‍+ല്‍ ഇമെയില്‍ അലേര്‍ട്ടുകള്‍ എങ്ങനെ ഡിസേബിള്‍ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. ഈ സൗകര്യം ഡിസേബിള്‍ ചെയ്യുന്നതോടെ ഒരു കാര്യത്തെക്കുറിച്ച് ഒരു നോട്ടിഫിക്കേഷനേ ലഭിക്കൂ.

Advertisement

ചെയ്യേണ്ട വിധം

  • ഗൂഗിള്‍+ല്‍ വലതുവശത്ത് മുകളിലായി പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ അക്കൗണ്ട് ഓപ്ഷന്‍ കാണാം.

  • അക്കൗണ്ട് എന്ന ഓപ്ഷനില്‍ വേണം ക്ലിക് ചെയ്യാന്‍

  • ഒരു പുതിയ സ്‌ക്രീന്‍ ലോഡ് ചെയ്യാന്‍ തുടങ്ങും

  • ഇടതുവശത്തായി കൊടുത്തിരിക്കുന്ന മെനു ഓപ്ഷനുകളില്‍ ഗൂഗിള്‍+ എന്ന ടാബില്‍ ക്ലിക് ചെയ്യുക

  • താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വിവിധ അലേര്‍ട്ട് ഓപ്ഷനുകള്‍ കാണാം. ഇമെയില്‍ നോട്ടിഫിക്കേഷനുകള്‍ ആവശ്യമില്ലാത്തവയ്ക്ക് നേരെയുള്ള ബോക്‌സുകളില്‍ മാര്‍ക്ക് ചെയ്യാതിരിക്കുക.

  • ഫോണുകളില്‍ വരേണ്ട അലേര്‍ട്ടുകളും വേണമെങ്കില്‍ ഇതേ പോലെ തെരഞ്ഞെടുക്കാം.

ഗൂഗിള്‍+ലെ ഇമെയില്‍ നോട്ടിഫിക്കേഷന്‍ ഇങ്ങനെ നിയന്ത്രിക്കാം. പോസ്റ്റ്, സര്‍ക്കിള്‍സ്, ഫോട്ടോസ്, മെസഞ്ചര്‍, കമ്മ്യൂണിക്കേഷന്‍ എബൗട്ട് പേജസ് എന്നീ വിഭാഗങ്ങളിലെ നോട്ടിഫിക്കേഷനുകളാണ് നിയന്ത്രിക്കാനും പൂര്‍ണ്ണമായും ഒഴിവാക്കാനും സാധിക്കുക. ഈ ഓരോ വിഭാഗത്തിലും വിവിധങ്ങളായ മറ്റ് നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകളും ഉണ്ട്. ഓരോ ഓപ്ഷനിലും പോയി അവയും ഡിസേബിള്‍ ചെയ്യാനാകും.

Best Mobiles in India

Advertisement