ഫേസ് ബുക്കിലെ കില്‍ സ്വിച്ച് എന്ത്? എങ്ങനെ?


ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ പലപ്പോഴും വലതുവശത്തായി വിവിധ ആപ്ലിക്കേഷനുകള്‍ കാണാം. അല്ലെങ്കില്‍ ഫേസ് ബുക്കിലൂടെ നിങ്ങള്‍ വിവിധ വെബ് സൈറ്റുകളില്‍ പ്രവേശിച്ചു എന്നു വരാം. ഈ സമയങ്ങളിലെല്ലാം നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഈ ആപ്ലിക്കേഷനുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ആക്‌സസസ് ചെയ്യാന്‍ സാധിക്കും.

Advertisement

ഇതൊഴിവാക്കി ഫേസ്ബുക്കില്‍ പൂര്‍ണ സുരക്ഷിതനായി തുടരണമെന്നുണ്ടോ നിങ്ങള്‍ക്ക്. എങ്കില്‍ അതിനുള്ള സംവിധാനം ഉണ്ട്. പ്ലാറ്റ്‌ഫോം എന്നാണ് ഇതിന്റെ പേര്. ഈ ഓപ്ഷന്‍ ഓഫ് ചെയ്താല്‍ നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് പൂര്‍ണമായും സുരക്ഷിതമായിരിക്കും. മറ്റു സൈറ്റുകള്‍ക്കോ ആപ്ലിക്കേഷനുകള്‍ക്കോ നിങ്ങളുടെ ഡാറ്റകള്‍ ലഭ്യമാവില്ല എന്നര്‍ഥം.

Advertisement

ഈ സംവിധാനം എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവരണവും ശ്രദ്ധിക്കുക.

#1

ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്തശേഷം വലതുവശത്ത് താഴിന്റെ രൂപത്തില്‍ കാണുന്ന ടാബില്‍ ക്ലിക് ചെയ്യുക.

 

#2

ഏറ്റവും താഴെയായി സീ മോര്‍ സെറ്റിംഗ്‌സ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

#3

ഇനി ഇടതുവശത്ത് താഴെയായി ആപ്‌സ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

#4

ഇപ്പോള്‍ തുറക്കുന്ന പേജില്‍ മുകളില്‍ ആപ്‌സ് യു യൂസ് എന്നുകാണാം. അതിനു നേരെ ഓണ്‍ എന്നാണ് കാണുന്നതെങ്കില്‍ അത് ഓഫ് ചെയ്യണം. അതിനായി എഡിറ്റ് ബട്ടണില്‍ ക്ലിക് ചെയ്യുക.

 

#5

ഇപ്പോള്‍ ചില നിര്‍ദേശങ്ങള്‍കാണാം. അതിനടിയിലായി ടേണ്‍ ഓഫ് പ്ലാറ്റ് ഫോം എന്നെഴുതിയിട്ടുണ്ടാവും. അതില്‍ ക്ലിക് ചെയ്യുക. ഇത്രയുമായാല്‍ നിങ്ങള്‍ സുരക്ഷിതനായി. ഒര കാര്യം ശ്രദ്ധിക്കുക. ഇത് ഓഫ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മറ്റ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ പ്ലാറ്റ് ഫോം ഓഫ് ചെയ്യുന്നതിനു മുമ്പ് അതില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ മുഴുവനായി വായിക്കണം.

 

Best Mobiles in India