ലാന്റ് ലൈന്‍ നമ്പരിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം; ലളിതമായി


ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സ്ആപ്പിന് ലോകത്താകമാനം 1.5 ബില്ല്യണ്‍ ഉപേയാക്താക്കളാണുള്ളത്. ഫോട്ടോ, വീഡിയോ, ഡോക്യുമെന്റ്, കോണ്ടാക്ട്‌സ്,ലൊക്കേഷന്‍ അടക്കമുള്ളവ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വളരെ ലളിതമായി ഷെയര്‍ ചെയ്യാന്‍ വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രചാരമേറാന്‍ കാരണം.

Advertisement

വീഡിയോ കോളിംഗും വോയിസ് കോളിംഗും വാട്‌സ്ആപ്പിന്റെ മറ്റു പ്രത്യേകതകളാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമല്ല നിലവില്‍ വാട്‌സ് ആപ്പ് ലഭ്യമാകുന്നത്. ജിയോ ഫോണ്‍, നോക്കിയ 8110 അടക്കമുള്ള ലോ എന്‍ഡ് മോഡലുകളിലും വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും.

Advertisement

സോഷ്യല്‍ മീഡിയ ഉപേയാഗിച്ച് മികച്ച് രീതിയില്‍ ബിസിനസ് നടത്തുകയെന്ന ആശയം ലക്ഷ്യമാക്കി 'വാട്‌സ് ആപ്പ് ബിസിനസ്' ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനുശേഷം ലാന്റ്‌ഫോണ്‍ നമ്പരുപയോഗിച്ച് വാട്‌സ് ആപ്പ് സംവിധാനവും കമ്പനി അവതരിപ്പിക്കുകയുണ്ടായി.

ലാന്‍്‌ഫോണ്‍ നമ്പരുപയോഗിച്ച് എങ്ങിനെ വാട്‌സ് ആപ്പ് ഉപേയാഗിക്കാമെന്ന് ആലോചിച്ചു തലപുകയ്ക്കുകയാണോ നിങ്ങള്‍. വിഷമിക്കേണ്ട. ബിസിനസുകാര്‍ക്കും മറ്റുള്ള ഉപയോക്താക്കള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ സംവിധാനത്തെക്കുറിച്ച് വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

ലാന്റ് ലൈന്‍ നമ്പരില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം

ഘട്ടം 1 : നിങ്ങളുടെ ഫോണില്‍ വാട്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരേസമയം രണ്ട് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി ഡ്യുവല്‍ ആപ്പ് സംവിധാനം ആപ്പിലുണ്ട്.

Advertisement

ഘട്ടം 2 : നിങ്ങളുടെ 10 ഡിജിറ്റ് മൊബൈല്‍ നമ്പര്‍ നല്‍കുക. ലാന്റ്‌ലൈന്‍ നമ്പരാണെങ്കില്‍ എസ്.റ്റി.ഡി നമ്പര്‍ കൂടി ഉള്‍പ്പെടുത്തുക.

ഘട്ടം 3 : എസ്.എം.എസ്, കോള്‍ എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് വെരിഫിക്കേഷന്‍ നടത്തുക. ഇതിനുശേഷം വാട്‌സ് ആപ്പ് നിങ്ങള്‍ക്ക് ആറക്ക വെരിഫിക്കേഷന്‍ എസ്.എം.എസ് നല്‍കും. ഇത് ആപ്പില്‍ എന്റര്‍ ചെയ്യുക.

ഘട്ടം 4 : നിങ്ങളുടെ പേര്, പ്രൊഫൈല്‍ ഫോട്ടോ, മറ്റു വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

ഇതാണ് വളരെ ലളിതമായി ലാന്റ്‌ലൈന്‍ നമ്പരുപയോഗിച്ച് വാട്‌സ് ആപ്പ് ഉപയോഗിക്കാനുള്ള വഴി.

Best Mobiles in India

Advertisement

English Summary

Here’s how to use WhatsApp with landline number