ഫേസ്ബുക്ക് ഹാക്കിലൂടെ സുഹൃത്തിന്റെ ലൊക്കേഷന്‍ കണ്ടെത്താം


സുഹൃത്തുക്കള്‍ ഇപ്പോള്‍ എവിടെ ആണെന്ന് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? ഫേസ്ബുക്ക് ഹാക്കിലൂടെ ഇത് സാധ്യമാകും.

Advertisement

ഹാരി പോര്‍ട്ടര്‍ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് Marauder Map പരിചിതമായിരിക്കും. ഹോഗ്വാര്‍ട്ടിലുള്ള എല്ലാവരും എവിടെയാണന്ന് കാണിച്ച് തരുന്ന മാപ്പാണിത്.

Advertisement

ചിത്രത്തില്‍ കാണിക്കുന്ന ലൊക്കേഷന്‍ ട്രാക്കിങ് തത്സമയ ട്രാക്കിങ് ആണ് അതായത് ഓരോ വ്യക്തകളും തത്സമയം എവിടെയാണന്ന് കൃത്യമായി മാപ്പില്‍ കാണിക്കുന്നു. ഈ മാപ്പിലേത് പോലെ തന്നെ ഫേസ്ബുക്ക് ഹാക്കിലൂടെ നിങ്ങളുടെ സുഹൃത്തുക്കള്‍ എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയും.

ഗൂഗിള്‍ ക്രോമിന്റെ Maraude Map എക്‌സ്റ്റന്‍ഷന്‍ നിങ്ങളുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കാണിച്ച് തരാന്‍ സഹായിക്കും.

ഫേസ്ബുക്ക് ഹാക്കിലൂടെ ഫ്രെണ്ട്‌സിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

കേംബ്രിഡ്ജില്‍ നിന്നുള്ള സ്റ്റുഡന്റ് ഡെവലപ്പറായ അരന്‍ ഖന്ന വികസിപ്പെച്ചെടുത്ത ലളിതമായ ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷന്‍ Marauder Map ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയും.

Advertisement

ഫയര്‍ഫോക്‌സിലൂടെ വലിയ ഫയലുകള്‍ സുരക്ഷിതമായി അയക്കാം!

തന്റെ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളെയും തത്സമയം പിന്തുരുന്നതിനായിട്ടാണ് അരന്‍ ഖന്ന ഇത് വികസിപ്പിച്ചെടുത്തത്. മാപ്പിന്റെ ഉടമസ്ഥന്റെ ഒഴിച്ച് മറ്റെല്ലാവരുടെയും സ്ഥാനം കാണിച്ച് തരുന്ന ഹാരിപോട്ടര്‍ സിനിമയിലെ Marauder Map ന് സമാനമാണിത്.

ഫേസ്ബുക്ക് ലഭ്യമാക്കുന്ന ഒരു ഫീച്ചറിലൂടെ അയച്ചതും സ്വീകരിച്ചതുമായ എല്ലാ മെസ്സേജുകളുടെ ലൊക്കേഷന്‍ പരിശോധിക്കാന്‍ കഴിയും ഈ എക്‌സ്റ്റന്‍ഷനും ഇതേ രീതിയില്‍ പ്രവര്‍ത്തിച്ച് നിങ്ങളുടെ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളുടെയും ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിക്കും. ഇതിനായി നിങ്ങളുടെ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ എക്‌സ്‌റ്റെന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിന് ശേഷം https://www.facebook.com/messages/ location എന്നതില്‍ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കാണാന്‍ ഈ എക്‌സ്റ്റന്‍ഷന്‍ സഹായിക്കും. നിങ്ങള്‍ മെസ്സഞ്ചറില്‍ ഉണ്ടെങ്കില്‍ ഇതിലൂടെ നിങ്ങളെയും ആര്‍ക്കും ട്രാക്ക് ചെയ്യാം.

Advertisement

അതിനാല്‍ നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്താനും ഫേസ്ബുക്ക് അവസരം നല്‍കുന്നുണ്ട്. ഇതിനായി ചാറ്റ് സ്‌ക്രീനില്‍ കാണുന്ന ആരോ ബട്ടണ്‍ ക്ലിക് ചെയ്യുക. കൂടാതെ ഐഫോണ്‍ , ആന്‍ഡ്രോയ്ഡ് , ലാപ്‌ടോപ്പ് തുടങ്ങിയ ഡിവൈസുകളിലെ ലൊക്കേഷന്‍ ഷെയറിങ് ഡിസേബിള്‍ ചെയ്യാനും കഴിയും.

സുഹൃത്തുക്കള്‍ എവിടെയെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി ഈ മാര്‍ഗം പരീക്ഷിച്ച്ു നോക്കാം.

Best Mobiles in India

English Summary

How to track your friends location via facebook malayalam gizbot