ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ കണ്ടെത്താം?


സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാവരുടേയും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. നമ്മളെ കുറിച്ചുളള എല്ലാ സ്വകാര്യ വിവരങ്ങളും അതിലായിരിക്കും സേവ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഫോണ്‍ നഷ്ടപ്പെടുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഫോണിന്റെ വില മാത്രമല്ല അതിലുപരി കുറേ സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കല്‍ കൂടിയാണ്.

Advertisement

അതു കൊണ്ടു തന്നെ എത്ര വില കൊടുത്തും ഫോണ്‍ കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കും. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ ഇന്ന് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതായത് ആപ്പിള്‍ മൊബൈലുകളില്‍ 'Find My Phone' എന്നും ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ 'Find Your Phone' എന്ന സവിശേഷതയും ഉണ്ട്. ഈ സവിശേഷത ഉളളതിനാല്‍ നിങ്ങള്‍ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളും അവയുടെ ലൊക്കേഷനും ട്രാക്ക് ചെയ്യാന്‍ ഫോണിലൂടെ കഴിയും.

Advertisement

ഗൂഗിള്‍ മാപ്‌സിന്റെ സഹായത്തോടെ നിങ്ങളുടെ ഉപകണത്തിന്റെ സ്ഥാനം ഒരു ടൈംലൈന്‍ എന്ന രൂപത്തില്‍ ട്രാക്ക് ചെയ്യാം. അതിനായി ചുവടെ കൊടുക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ആവശ്യമുളള കാര്യങ്ങള്‍:

#. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുളള മറ്റേതെങ്കിലും ഫോണ്‍ അല്ലെങ്കില്‍ പിസി.

#. ഗൂഗിള്‍ അക്കൗണ്ടിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും.

ഇനി ഈ ഘട്ടങ്ങള്‍ പാലിക്കുക:

#1. ഏതെങ്കിലും ഒരു സ്മാര്‍ട്ട്‌ഫോണില്‍ അല്ലെങ്കില്‍ പിസിയില്‍ www.maps.google.co.in എന്ന് തുറക്കുക.

#2. ഇനി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണുമായി ലിങ്ക് ചെയ്ത ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

#3. അടുത്തതായി മുകളില്‍ വലതു കോണില്‍ കാണുന്ന മൂന്നു തിരശ്ചീന ഐക്കണില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ടാപ്പു ചെയ്യുകയോ ചെയ്യാം.

Advertisement

#4. ഇനി 'Your timeline' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

#5. ഇവിടെ നിങ്ങളുടെ ഉപകരണത്തിന്റെ സ്ഥാനം കാണാന്‍ വര്‍ഷം, മാസം, ദിവസം എന്നിവ നല്‍കുക.

#6. നിലവിലെ ലൊക്കേഷനോടൊപ്പം നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷന്‍ ഹിസ്റ്ററിയും ലഭിക്കും.

ശ്രദ്ധിക്കുക: ഈ സവിശേഷത ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നിങ്ങളുടെ ഉപകരണം സ്വിച്ച് ഓണ്‍ ചെയ്യുകയും ലൊക്കേഷന്‍ സേവനങ്ങള്‍ ഓണായിരിക്കുകയും വേണം.

മോട്ടോ ഫെയ്‌സ് അണ്‍ലോക്ക് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍!

Best Mobiles in India

Advertisement

English Summary

How to track your lost Android smartphone using Google Maps