പഴയ വാട്‌സാപ്പ് ചാറ്റ് പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുന്നത് എങ്ങനെ?


ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മെസ്സേജിംഗ് ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. എന്നാല്‍ പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് വാട്‌സാപ്പ് അക്കൗണ്ട് മാറ്റുമ്പോള്‍ പഴയ ചാറ്റുകള്‍ അതിലേക്ക് സ്വയം മാറ്റപ്പെടുകയില്ല. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.

Advertisement



ഗൂഗിള്‍ ഡ്രൈവ് ബാക്ക്അപ്പ്

വാട്‌സാപ്പിന്റെ പുതിയ പതിപ്പുകളില്‍ ഗൂഗിള്‍ ഡ്രൈവ് ബാക്ക്അപ്പ് സാധ്യമാണ്. ഇത് പുതിയ ഫോണിലേക്ക് പഴയ വാട്‌സാപ്പ് ചാറ്റുകള്‍ മാറ്റുന്നത് അനായാസമാക്കുന്നു.

Advertisement

സ്‌ക്രീനിന്റെ ഇടതുവശത്ത് മുകള്‍ഭാഗത്തായി കാണുന്ന മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തി സെറ്റിംഗ്‌സ്>ചാറ്റ്‌സ്>ചാറ്റ് ബാക്ക്അപ്പ് എടുക്കുക.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയക്രമം അനുസരിച്ച് ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യപ്പെടും. വാട്‌സാപ്പ് റീ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ ഡൈവില്‍ നിന്ന് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ളവ റിക്കവര്‍ ചെയ്യണമോ എന്ന് ചോദിക്കും.

മാന്വല്‍ ബാക്ക്അപ്പ്

നിങ്ങളുടെ വാട്‌സാപ്പില്‍ ഗൂഗിള്‍ ഡ്രൈവ് ബാക്ക്അപ്പ് ലഭ്യമല്ലെങ്കില്‍ ഇനിപ്പറയുന്ന മാര്‍ഗ്ഗം സ്വീകരിക്കുക:

വാട്‌സാപ്പിലെ സെറ്റിംഗ്‌സ് എടുത്ത് ചാറ്റ്‌സ് ആന്റ് കോള്‍സില്‍ അമര്‍ത്തുക. അതില്‍ നിന്ന് ചാറ്റ് ബാക്ക്അപ്പില്‍ അമര്‍ത്തണം.

പഴയ ആന്‍ഡ്രോയ്ഡ് ഫോണില്‍ എസ്ഡി കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലേക്ക് ബാക്ക്അപ്പ് ചെയ്യാവുന്നതാണ്. പഴയ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് എസ്ഡി കാര്‍ഡ് എടുത്ത് പുതിയ ഫോണിലിടുക. ഇതില്‍ നിന്ന് പഴയ ചാറ്റ് റീസ്റ്റോര്‍ ചെയ്യാനാകും.

Advertisement

ഫോണ്‍ മെമ്മറി മാത്രം ഉപയോഗിക്കുന്നവര്‍ ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് വാട്‌സാപ്പ്/ഡാറ്റാബേസ് ഫോള്‍ഡറെടുക്കുക. ഇതില്‍ നിന്ന് ബാക്ക്അപ്പ് ഫയല്‍ കോപ്പി ചെയ്ത് കമ്പ്യൂട്ടറില്‍ ഡെസ്‌ക്ടോപ്പിലോ മറ്റോ സേവ് ചെയ്യുക.

പുതിയ ഫോണില്‍ വാട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. എന്നാല്‍ ഓപ്പണ്‍ ചെയ്യരുത്.

ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഫോണിലെ വാട്‌സാപ്പ്/ഡാറ്റാബേസ് ഫോള്‍ഡര്‍ കണ്ടെത്തുക. ഇത് കാണാത്തപക്ഷം വാട്‌സാപ്പ് ഫോള്‍ഡറില്‍ ഡാറ്റാബേസ് എന്ന ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക.

കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന ബാക്ക്അപ്പ് ഫയല്‍ ഈ ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക

ഇനി ഫോണില്‍ വാട്‌സാപ്പ് ഓപ്പണ്‍ ചെയ്ത് ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്യുക. പഴയ ചാറ്റുകള്‍ കാണാനാകും.

Advertisement

ഐഫോണില്‍ നിന്ന് വാട്‌സാപ്പ് ചാറ്റ് മാറ്റുന്നത് എങ്ങനെ?

തേഡ്പാര്‍ട്ടി ആപ്പുകളുടെയൊന്നും സഹായമില്ലാതെ ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും തിരിച്ചും വാട്‌സാപ്പ് ചാറ്റ് മാറ്റാന്‍ കഴിയും. ഐഫോണ്‍ ഉപയോക്താക്കള്‍ ഇതിനായി ഐക്ലൗഡ് പ്രയോജനപ്പെടുത്തുക.

2019ല്‍ വാങ്ങാം മികച്ച ബജറ്റ് ഫോണുകള്‍..!

Best Mobiles in India

English Summary

How to transfer old WhatsApp chats to your new smartphone