ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഓട്ടോമെറ്റിക് അപ്‌ഡേറ്റ് ഓഫ് ചെയ്യുന്നത് എങ്ങനെ?


ഡാറ്റ അല്ലെങ്കില്‍ വൈഫൈ ഓണാക്കിയയുടന്‍ ഒന്നിനുപിറകെ ഒന്നായി ആപ്പുകള്‍ അപ്‌ഡേറ്റാകുന്നത് നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ? എങ്ങനെയെങ്കിലും ഓട്ടോമെറ്റിക് അപ്‌ഡേറ്റ് ഓഫാക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അതിനുള്ള വഴി പറയാം, ശ്രദ്ധിച്ചു വായിക്കുക.

Advertisement

അപ്പുകളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അവ സ്വയം അപ്‌ഡേറ്റാകുന്നത്. പൊതുവായി നോക്കിയാല്‍ ഇത് നല്ലതാണ്. എന്നാല്‍ ആപ്പുകള്‍ ഓട്ടോമെറ്റികായി അപ്‌ഡേറ്റാവുന്നത് മൂലം ഫോണിന്റെ പ്രവര്‍ത്തന വേഗത കുറയാം. മാത്രമല്ല ഡാറ്റ അതിവേഗം തീരുകയും ചെയ്യും. അതിനാല്‍ ആപ്പുകള്‍ സ്വയം അപ്‌ഡേറ്റാവുന്നത് ഒഴിവാക്കി നമ്മള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ് പ്രായോഗികമായ രീതി. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

Advertisement

1. ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പ് ഓപ്പണ്‍ ചെയ്ത് ഇടതുവശത്ത് മുകളിലായി കാണുന്ന 3-ബാര്‍ മെനുവില്‍ അമര്‍ത്തി താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക.

2. ഓട്ടോ അപ്‌ഡേറ്റ് ആപ്‌സില്‍ അമര്‍ത്തുക

3. ഇവിടെ മൂന്ന് ഓപ്ഷനുകള്‍ കാണാന്‍ കഴിയും. ഡു നോട്ട് ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ്, ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ് ഓവര്‍ എനി നെറ്റ്‌വര്‍ക്ക് (യൂസിംഗ് യുവര്‍ ഡാറ്റ), ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ് ഓവര്‍ വൈ-ഫൈ ഒണ്‍ലി എന്നിവയാണവ.

4. ഡു നോട്ട് ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ് തിരഞ്ഞെടുക്കുക. ഇനി ആപ്പുകള്‍ നിങ്ങള്‍ സ്വയം അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. ഓട്ടോമെറ്റിക്കായി അപ്‌ഡേറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ് ഓവര്‍ വൈ-ഫൈ ഒണ്‍ലി തിരഞ്ഞെടുക്കുക.

Advertisement

ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

1. ആപ്പുകള്‍ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനായി പ്ലേസ്റ്റോറിലെ മൈ ആപ്‌സ്& ഗെയിംസിലേക്ക് പോയി നാവിഗേഷന്‍ ഡ്രോയര്‍ ഓപ്പണ്‍ ചെയ്യുക.

2. ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ ഇവിടെ കാണാന്‍ കഴിയും. മൂന്ന് വിഭാഗങ്ങളിലായാണ് ആപ്പുകള്‍ ഉള്‍പ്പെടിത്തിയിരിക്കുന്നത്. അപ്‌ഡേറ്റ്‌സ്, റീസന്റ്‌ലി അപ്‌ഡേറ്റഡ്, അപ്റ്റുഡേറ്റ് എന്നിവയാണവ.

3. അപ്‌ഡേറ്റ് ചെയ്യേണ്ട ആപ്പുകള്‍ മുകളില്‍ തന്നെ കാണാനാകും. ഇവ ഓരോന്നായോ ഒരുമിച്ചോ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍

Best Mobiles in India

Advertisement

English Summary

How to turn off automatic updates in the Google Play store