ആന്‍ഡ്രോയ്ഡില്‍ ക്യാമറ ഷട്ടറിന്റെ ശബ്ദം എങ്ങനെ ഓഫ് ചെയ്യാം


സ്മാര്‍ട്ട്‌ഫോണുകളില്‍ ഫോട്ടോ എടുക്കുമ്പോള്‍ ഷട്ടര്‍ തുറന്ന് അടയുന്ന ശബ്ദം കേള്‍ക്കും. പലപ്പോഴും ഇത് അരോചകമായി തോന്നാം. പ്രത്യേകിച്ച് കൂട്ടുകാരുടെ ഫോട്ടോകള്‍ അവരറിയാതെ എടുക്കുമ്പോഴും സെല്‍ഫികള്‍ ക്യാമറയിലാക്കുമ്പോഴും മറ്റും. ചില ഫോണുകളില്‍ ശബ്ദം കുറച്ചുവച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. എന്നാല്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഈ ഉപായം ഫലിക്കണമെന്നില്ല. അവയില്‍ കുറച്ച് ജോലി ചെയ്യേണ്ടി വരും. എങ്ങനെയാണെന്ന് നോക്കിയാലോ?

Advertisement

ചില രാജ്യങ്ങളില്‍ ക്യാമറയുടെ ഷട്ടര്‍ ശബ്ദം ഓഫാക്കി വയ്ക്കുന്നത് കുറ്റകരമാണ്. നിയമപരമായ ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് ആദ്യം ഉറപ്പാക്കുക. ഇനിപ്പറയുന്ന രീതികള്‍ ഉപയോഗിച്ചിട്ടും ഷട്ടറിനെ നിശബ്ദമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൈലന്റ് മോഡ് പ്രോ പോലുള്ള ഏതെങ്കിലും തേഡ്പാര്‍ട്ടി ആപ്പുകളുടെ സഹായം തേടുക.

Advertisement

1. സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ്

പിക്‌സല്‍ 3 പോലുള്ള സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ക്യാമറ സെറ്റിംഗ്‌സില്‍ ഇത് ലഭ്യമല്ല. അതുകൊണ്ട് പ്രൊഫൈല്‍ സൈലന്റ് അല്ലെങ്കില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് അല്ലെങ്കില്‍ വൈബ്രേറ്റിലേക്ക് മാറ്റുക. ഫോണിനെ വശത്തുള്ള വോള്യം കീകള്‍ അമര്‍ത്തിയോ സെറ്റിംഗ്‌സില്‍ നിന്ന് സൗണ്ട് എടുത്തോ ഇത് ചെയ്യാവുന്നതാണ്.

 

 

2. സാംസങ്

S8, S9 പോലുള്ള പുതിയ സാംസങ് ഫോണുകളിലും വോള്യം കീ ഉപയോഗിച്ച് ഷട്ടറിന്റെ ശബ്ദം ഒഴിവാക്കാനാകും. ഇതിനായി ഫോണ്‍ വൈബ്രേറ്റ്, ഡു നോട്ട് ഡിസ്റ്റര്‍ബ്, സൈലന്റ് എന്നീ മോഡുകളില്‍ ഏതിലേക്കെങ്കിലും മാറ്റുക.

പഴയ സാംസങ് ഫോണുകളില്‍ ക്യാമറ ആപ്പില്‍ നിന്ന് ഷട്ടര്‍ സൗണ്ട് ഓപ്ഷന്‍ എടുത്ത് സൗണ്ട് ഓഫ് ചെയ്യുക.

3. എല്‍ജി

എല്‍ജി സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറ ആപ്പിലും ഷട്ടര്‍ സൗണ്ട് ഓഫാക്കുന്നതിനുള്ള സൗകര്യമില്ല. വോള്യം സെറ്റിംഗ്‌സില്‍ നിന്ന് സൈലന്റ് അല്ലെങ്കില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് അല്ലെങ്കില്‍ വൈബ്രേറ്റ് സെലക്ട് ചെയ്യുക. അതിനുശേഷം ഫോട്ടോ എടുക്കുമ്പോള്‍ ഷട്ടര്‍ അടയുന്ന ശബ്ദം കേള്‍ക്കുകയില്ല.

4. എച്ച്ടിസി

എച്ച്ടിസി U11, U12+ പോലുള്ള പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഷട്ടര്‍ ശബ്ദമില്ലാതാക്കാന്‍ ആന്‍ഡ്രോയ്ഡ് സ്‌റ്റോക്ക് ഫോണുകളില്‍ ചെയ്യുന്ന രീതി തന്നെയാണ് പിന്തുടരേണ്ടത്.

പഴയ എച്ച്ടിസി ഫോണുകളിലാണെങ്കില്‍, ക്യാമറ ആപ്പ് എടുക്കുക. മുകളില്‍ മധ്യഭാഗത്ത് കാണുന്ന രണ്ട് വരകള്‍ താഴേക്ക് ഡ്രാഗ് ചെയ്യുക. അപ്പോള്‍ നിരവധി ഫോട്ടോ ഓപ്ഷനുകള്‍ കാണാനാകും. ഇടതുവശത്തേക്ക് സ്‌ക്രോള്‍ ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക. ഷട്ടര്‍ സൗണ്ടില്‍ അമര്‍ത്തി അണ്‍ടിക്ക് ചെയ്യുക.

5. മോട്ടോറോള

G4,G5,G6 തുടങ്ങിയ മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ വോള്യം കീ ഉപയോഗിച്ച് ഷട്ടര്‍ ശബ്ദം ഓഫ് ചെയ്യാനാകും. ഇതിനായി ഫോണ്‍ സൈലന്റ് അല്ലെങ്കില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് അല്ലെങ്കില്‍ വൈബ്രേറ്റ് മോഡിലേക്ക് മാറ്റുക.

ചില മോട്ടോറോള ഫോണുകളില്‍ ചെറിയൊരു ഡയല്‍ കാണാനാകും. ഇതിലെ ലൗഡ്‌സ്പീക്കര്‍ ചിഹ്നത്തില്‍ അമര്‍ത്തി ഷട്ടര്‍ സൗണ്ട് ഒഴിവാക്കാന്‍ സാധിക്കും.

6. വണ്‍പ്ലസ്

വണ്‍പ്ലസ് ഫോണുകളില്‍ സ്‌ക്രീനിന്റെ ഇടത് നിന്ന് സൈ്വപ് ചെയ്യുക. അതിനുശേഷം കോഗ് വീലില്‍ അമര്‍ത്തി ഷട്ടര്‍ സൗണ്ട് ഓപ്ഷന്‍ എടുത്ത് ഓഫ് ചെയ്യുക.

7. ഹുവായ്

ഹുവായ് മേറ്റ് 10 പ്രോ പോലുള്ള പുതിയ ഫോണുകളില്‍ ഇതിനായി ക്യാമറ ആപ്പ് തുറന്ന് ഇടത്തേക്ക് സൈ്വപ് ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക. ഇനി മ്യൂട്ട് തിരഞ്ഞെടുക്കുക. ഷട്ടര്‍ ശബ്ദം പിന്നീട് നിങ്ങളെ അലോസരപ്പെടുത്തുകയില്ല.

പഴയ ഹുവായ് ഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ക്യാമറ ആപ്പ് എടുത്ത് മെനുവില്‍ അമര്‍ത്തി സെറ്റിംഗ്‌സ് എടുക്കുക. മ്യൂട്ട് ഓണാക്കുക.

8. ഓണര്‍

ഓണര്‍ 10 പോലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ക്യാമറ ആപ്പില്‍ നിന്ന് മ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓണ്‍ ആക്കുക. വോള്യം കീ ഉപയോഗിച്ച് ഫോണ്‍ സൈലന്റ് ആക്കിയും ഷട്ടര്‍ സൗണ്ടിന്റെ ശല്യത്തില്‍ നിന്ന് രക്ഷനേടാം.

9. സോണി

സോണി എക്‌സ്പീരിയ XZ2 പോലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡില്‍ ചെയ്യുന്ന അതേ പ്രവര്‍ത്തനമാണ് അവലംബിക്കേണ്ടത്.

പഴയ സോണി സ്മാര്‍ട്ട്‌ഫോണുകളില്‍ ക്യാമറ ആപ്പ് എടുത്ത് ഹാംബര്‍ഗര്‍ ചിഹ്നത്തില്‍ അമര്‍ത്തുക. അടുത്തതായി കോഗ് വീലില്‍ സൗണ്ട് സ്ലൈഡര്‍ ഓഫ് ചെയ്യുക.

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആപ്പുകള്‍ നിങ്ങളെ പിന്തുടരില്ല

Best Mobiles in India

English Summary

How to turn off the camera shutter sound on Android