നിങ്ങളുടെ സ്മാർട്ഫോണിനെ എങ്ങനെ ഒരു ആൻഡ്രോയിഡ് ഗോ വേർഷൻ ആക്കിമാറ്റാം?


ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്റെ പിന്നിലുളള ആശയം വളരെ ലളിതമാണ്. ചെറിയ മെമ്മറിയുള്ള ഫോണുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുക, ഗൂഗിൾ ആപ്പുകൾ ചെറിയ മെമ്മറിയും റാമും ഉള്ള ഫോണുകളിൽ പ്രവർത്തിപ്പിക്കുക, ലോ എൻഡ് ഉപകരണങ്ങളിൽ കൂടി മികച്ച ആൻഡ്രോയിഡ് അനുഭവം നൽകുക എന്നിവയാണ് ഗോ എഡിഷന്റെ പ്രധാന സവിശേഷതകൾ.

Advertisement

ആന്‍ഡ്രോയിഡ് ഓപ്ടിമൈസ് ചെയ്ത ഗോ എഡിഷനില്‍ സ്മാര്‍ട്ട്‌ഫോണ്‍ 512എംബി റാമില്‍ ആണെങ്കിൽ കൂടെ വരെ വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. കൂടാതെ ലോ-ബാന്‍ഡ്‌വിഡ്ത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്‌സുകളും ആക്‌സസ് ചെയ്യുന്നു. ഗൂഗുള്‍ ഗോ, ഗൂഗിള്‍ മാപ്‌സ് ഗോ, ജിമെയില്‍ ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, ഫയല്‍സ് ഗോ എന്നീ ആപ്‌സുകളാണ്‌ ഈ രീതിയിൽ ഗൂഗിൾ ഇറക്കിയ ആപ്പുകൾ.

Advertisement

ഇവയ്ക്ക് പുറമെ മറ്റു പലരും ഇതുപോലെയുള്ള മെമ്മറി കുറഞ്ഞ ലൈറ്റ് ആപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നിവിടെ എങ്ങനെ ആൻഡ്രോയിഡ് ഗോ വേർഷൻ പോലുള്ള ഒരു ഫോണായി നിങ്ങളുടെ മെമ്മറി കുറഞ്ഞ ആൻഡ്രോയ്ഡ് ഫോൺ മാറ്റാം എന്നതിനെ കുറിച്ച് വിവരിക്കുകയാണ് ഇവിടെ.

1. പ്രധാന ഗൂഗിൾ അപ്പുകളുടെയെല്ലാം മെയിൻ ആപ്പുകൾ മാറ്റി അവയ്ക്ക് പകരം ഗോ എഡിഷനുകൾ ഇൻസ്റ്റാൾ ചെയ്യുക. ഗൂഗുള്‍ ഗോ, ഗൂഗിള്‍ മാപ്‌സ് ഗോ, ജിമെയില്‍ ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, ഫയല്‍സ് ഗോ എന്നിവയെല്ലാം ഈ രീതിയിൽ മാറ്റി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

Advertisement

2. ചിലപ്പോൾ ഫോണിൽ ചില ഗൂഗിൾ ആപ്പുകൾ ഇൻ ബിൽറ്റ് ആയിട്ടായിരിക്കും ഉണ്ടാവുക. അവ ഒഴിവാക്കാൻ സാധാരണ ഗതിയിൽ സാധിക്കില്ല. അതിനാൽ അവ ഒഴിവാക്കാനായി ഫോൺ റൂട്ട് ചെയ്യാം. അടുത്തതായി

3. ലോ റാം ഇനേബിൾ ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ചാണ് അടുത്തതായി പറയാൻ പോകുന്നത്. ഇതിനായി ആദ്യം രണ്ടു ഫയലുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക( place this link here: https://mega.nz/#F!SxNRSQgY!GZMshOvO-i5hZyF11KdyGw).

4. അടുത്തതായി ഫോൺ ഓഫ് ചെയ്ത് റിക്കവറി മോഡിൽ കണക്റ്റ് ചെയ്യുക. റെക്കവറിയിൽ android_lowram_enabler ഫയൽ ഇൻസ്റ്റാൾ ചെയ്യുക.

5. ശേഷം ഫോൺ ഓൺ ചെയ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇനി ഇത് ഒഴിവാക്കണം എങ്കിൽ രണ്ടാമത്തെ ഫയൽ ഇൻസ്റ്റാൾ ചെയ്താൽ മതി.

Advertisement

ഈ 9 കാരണങ്ങൾ മതി ഏതൊരു ഐഫോൺ ഉപയോഗിക്കുന്ന ആളും ആൻഡ്രോയ്ഡിലേക്ക് മാറാൻ!

Best Mobiles in India

English Summary

How to Turn Your Android into An Android Go Device