കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ വൈഫൈ ഉപയോഗിച്ച് ഷെയര്‍ ചെയ്യാം?


നെറ്റ്‌വര്‍ക്ക് കേബിള്‍ വഴി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടോ? എന്നാലും നിങ്ങള്‍ക്ക് മറ്റു കമ്പ്യൂട്ടറിലും ഡിവൈസിലും വയര്‍ലെസ്സ് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുമോ? നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടര്‍ വൈഫൈ റൂട്ടര്‍ പോലെ റണ്‍ ചെയ്യാന്‍ സാധിക്കുമോ?

Advertisement

ഐഫോണ്‍, ഐപാഡ് ചൂടായാല്‍ എന്തു ചെയ്യും?

എന്നാല്‍ നിങ്ങള്‍ക്ക് ഇനി ധൈര്യമായി പറയാം, സാധിക്കും.

Advertisement

എങ്ങനെ കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വൈഫൈ ഉപയോഗിച്ച് ഷെയര്‍ ചെയ്യാമെന്നു നോക്കാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

ആമസോണിന്റെ മഹാത്ഭുത വില്പന ഇന്ത്യയില്‍!!!

സോഫ്റ്റ്‌വയര്‍

5 എന്ന സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് വൈഫൈ കണക്ടിവിറ്റിയുളള നിങ്ങളുടെ ലാപ്‌ടോപ്പ് ഒരു റൗട്ടറായി ഉപയോഗിക്കാം.

പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക

ആദ്യമായി My WIFI Router എന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക, അതിനു ശേഷം ഇന്‍സ്‌റ്റോള്‍ ചെയ്യുക എന്നിട്ട് പ്രോഗ്രാം റണ്‍ ചെയ്യുക.

പ്രത്യേകം ശ്രദ്ധിക്കുക

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ലാപ്‌ടോപ്പില്‍ നിങ്ങള്‍ വൈഫൈ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെങ്കില്‍ അത് ഷെയര്‍ ചെയ്യാന്‍ സാധിക്കില്ല.

യുഎസ്ബി/ ലാന്റ് കേബിള്‍

ഇവിടെ യുഎസ്ബി അല്ലെങ്കില്‍ ലാന്റ് കേബിള്‍ ഉപയോഗിച്ചാല്‍ മാത്രമേ ഷെയര്‍ ചെയ്യാന്‍ സാധിക്കൂ.

പ്രോഗ്രാം റണ്‍ ചെയ്യുക

പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ Hotspot Name എന്ന ഭാഗത്ത് നിങ്ങളുടെ നെറ്റ്‌വര്‍ക്കിന് ഒരു പേരു കൊടുക്കുക.

പാസ്‌വേഡ്

അടുത്തതായി പാസ്‌വേഡിന്റെ സ്ഥാനത്ത് എട്ട് ആക്ഷരമുളള ഒരു പാസ്‌വേഡ് നല്‍കുക.

Start ക്ലിക്ക് ചെയ്യുക

ഇനി സ്റ്റാര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോര്‍ട്ടബിള്‍ ഡിവൈസസ്സ് ഓണ്‍ ചെയ്യുക. ഇതില്‍ അതേ പാസ്‌വേഡ് തന്നെ കൊടുക്കുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ജൂലൈയില്‍ ഇറങ്ങിയ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

ലീ മാക്‌സ് 2: സൂപ്പര്‍ ക്യാമറയുമായി മുന്നില്‍!!!

 

 

Best Mobiles in India

English Summary

Windows can turn your laptop (or desktop) into a wireless hotspot, allowing your other devices to connect to it.