എങ്ങനെ ആധാർ കാർഡിലെ തെറ്റുകൾ ഓൺലൈനായി എളുപ്പം തിരുത്താം?


രാജ്യത്ത്കേ ന്ദ്ര സര്‍ക്കാര്‍ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്പറായ ആധാര്‍ ഓൺലൈൻ വഴി പല രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവുമാണ് തിരിച്ചറിയല്‍ സുചനകളും രേഖപ്പെടുത്തുന്നത്.

Advertisement

ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ചിലപ്പോള്‍ നിങ്ങള്‍ ആധാര്‍ കാര്‍ഡ് പൂരിപ്പിക്കുമ്പോള്‍ ചില വിവരങ്ങള്‍ തെറ്റായി വന്നേക്കാം. എന്നാല്‍ അതു മാറ്റാന്‍ നിരവധി സാഹചര്യങ്ങള്‍ ഉണ്ട്.

Advertisement

സ്‌റ്റെപ്പ് 1

നിലവിലുളള ആധാര്‍ കാര്‍ഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണം എങ്കില്‍ ആധാര്‍ നമ്പര്‍ തയ്യാറാക്കി വയ്ക്കുകയും കൂടാതെ OTP ലഭിക്കാനായി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും വേണം. മൊബൈല്‍ നമ്പര്‍ ഇല്ല എങ്കില്‍ ആധാര്‍ അപ്‌ഡേറ്റിനായി പോസ്റ്റ് ചെയ്യാവുന്നതാണ്.

സ്‌റ്റെപ്പ് 2

ആധാറിന്റെ ഔദ്യോഗിക സൈറ്റില്‍ പോയി ഈ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://ssup.uidai.gov.in/web/guest/ssup-home എന്നതില്‍. അതിനു ശേഷം നിങ്ങള്‍ക്ക് 'Self service Update Portal' അല്ലെങ്കില്‍ SSUP എന്നതില്‍ നിന്നും പേജ് കാണാം. ശേഷം 'To submit your Update/Correction Request Online' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

Advertisement

സ്റ്റെപ്പ് 3

അപ്‌ഡേറ്റ് ഓണ്‍ലൈന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഈ പറയുന്ന പേജ് തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 4

വെബ്‌സൈറ്റില്‍ 12 അക്ക ആധാര്‍ കാര്‍ഡ് നമ്പറും ടെക്സ്റ്റ്/ ഡിജിറ്റ് വേരിഫിക്കേഷനും എന്റര്‍ ചെയ്യുക. സെന്റ് OTP ക്ലിക്ക് ചെയ്യുക: നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ OTP എസ്എംഎസ് ആയി ലഭിക്കുന്നതാണ്.
ശരിയായ OTP നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ക്കു മാറ്റേണ്ട ഫീല്‍ഡുകള്‍ തുടരാം.

സ്റ്റെപ്പ് 5

ഡാറ്റ അപ്‌ഡേറ്റ് റിക്വസ്റ്റ് പേജില്‍ നിങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ഫീല്‍ഡില്‍ ടിക് മാര്‍ക്ക് ചെയ്യാം.

സ്‌റ്റെപ്പ് 6

ഇനി ഉചിതമായ ഫീല്‍ഡില്‍ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് വിശദാംശങ്ങള്‍ നല്‍കുക. അതിനു ശേഷം 'MODIFY' എന്നതില്‍ ക്ലിക്ക് ചെയ്യുക.

Advertisement

നിങ്ങളുടെ ഷവോമി ഫോണിൽ എങ്ങനെ MIUI 10 ഇൻസ്റ്റാൾ ചെയ്യാം? സ്റ്റെപ്പുകൾ ചിത്രസഹിതം!

Best Mobiles in India

English Summary

How to Update Aadhaar Card Details Online.