ആന്‍ഡ്രോയ്ഡ് ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ?


അപ്‌ഡേറ്റുകള്‍ കൃത്യസമയത്ത് ലഭിക്കുമോ എന്ന് ചിന്തിക്കുന്നവരാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ അധികവും. രണ്ട് തരത്തിലാണ് കമ്പനികള്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നത്. ഓവര്‍ ദി എയര്‍ (ഒടിഎ), മാന്വല്‍ അപ്‌ഡേറ്റ് എന്നിവയാണവ. മാന്വല്‍ അപ്‌ഡേറ്റ് കുറച്ച് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്.

Advertisement

ഒടിഎ അപ്‌ഡേറ്റുകള്‍

സാധാരണഗതിയില്‍ അപ്‌ഡേറ്റുകള്‍ ഓവര്‍ ദി എയര്‍ ആയാണ് ലഭ്യമാക്കുന്നത്. അപ്‌ഡേറ്റ് ലഭിക്കുന്ന സമയത്ത് ഇതേക്കുറിച്ച് അറിയിപ്പ് വരും. ഇത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രം മതി.

അപ്‌ഡേറ്റ് തയ്യാറാണെന്ന അറിയിപ്പ് ശ്രദ്ധിക്കാതെ പോവുകയോ മറ്റോ ചെയ്താലും വിഷമിക്കേണ്ടതില്ല. About Device>System Updates>Check for Updates-ല്‍ നിന്ന് അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും.

Advertisement
മാന്വല്‍ അപ്‌ഡേറ്റ്

മൊബൈല്‍ അല്ലെങ്കില്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കിന്റെ അഭാവം മൂലമോ ഫോണ്‍ റൂട്ട് ചെയ്തത് കൊണ്ടോ ഒക്കെ ഒടിഎ അപ്‌ഡേറ്റ് കിട്ടാതെവരാം. ഇത്തരം സാഹചര്യങ്ങളില്‍ മാന്വല്‍ അപ്‌ഡേറ്റിനെ ആശ്രയിക്കുകയല്ലാതെ വഴിയില്ല.

1. ഫേംവെയര്‍ കണ്ടെത്തുക

അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ഫേംവെയര്‍ കണ്ടെത്തുകയാണ് മാന്വല്‍ അപ്‌ഡേറ്റിന്റെ ആദ്യപടി. ഫോണ്‍ നിര്‍മ്മാതാവിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫോണിന് അനുയോജ്യമായ ഫേംവെയര്‍ കണ്ടെത്താനാകും.

2. ഫേംവെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

ഫോണിന് അനുയോജ്യമായ ഫേംവെയര്‍ കിട്ടിക്കഴിഞ്ഞാല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. അല്ലെങ്കില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് റൂട്ട് ചെയ്യേണ്ടിവരും.

സാംസങ്

KIES: സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ അപ്‌ഡേറ്റ് ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമാണിത്. ഇതുപയോഗിച്ച് ഫേംവെയര്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ നിന്ന് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. KIES ഫോണ്‍, രാജ്യം എന്നിവ മനസ്സിലാക്കി ഫേംവെയര്‍ ഡൗണ്‍ലോഡ് ചെയ്തുകൊള്ളും. ഒരു ഫേംവെയര്‍ നിങ്ങളുടെ രാജ്യത്ത് ലഭ്യമല്ലെങ്കില്‍ KIES കൊണ്ട് പ്രയോജനമില്ലെന്ന് അര്‍ത്ഥം.

Odin: സാംസങ് ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള മറ്റൊരു പ്രോഗ്രാമാണ് Odin. ഡൗണ്‍ലോഡ് ചെയ്ത ഫേംവെയര്‍ നിങ്ങള്‍ക്ക് തന്നെ ഇന്‍സ്റ്റോള്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

സോണി എക്‌സ്പീരിയ

ഫ്‌ളാഷ് ടൂള്‍: ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ചെയ്ത എക്‌സ്പീരിയ ഫോണുകള്‍ക്ക് വേണ്ടിയുള്ള ടൂളാണിത്. ഫ്‌ളാഷ് ടൂള്‍ ബീറ്റ ഘട്ടത്തിലാണെങ്കിലും എല്ലാ വിന്‍ഡോസ് കമ്പ്യൂട്ടറുകളിലും ഇത് പ്രവര്‍ത്തിക്കും.

എച്ച്ടിസി

എച്ച്ടിസി സിങ്ക് മാനേജര്‍: എച്ച്ടിസി ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ അപ്‌ഡേറ്റുകളും മറ്റും ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുള്ള പ്രോഗ്രാമാണ് എച്ചിടിസി. ഇന്‍സ്‌റ്റോള്‍ ചെയ്ത് സ്മാര്‍ട്ട്‌ഫോണ്‍ USB വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഇത് ഉപയോഗിക്കേണ്ടത്. ഔദ്യോഗികമായി ലഭ്യമാക്കുന്ന എല്ലാ അപ്‌ഡേറ്റുകളും ഇത് കണ്ടെത്തി നിങ്ങള്‍ക്ക് തരും.

എച്ച്ടിസി വണ്‍ടൂള്‍ കിറ്റ്: എച്ച്ടിസി ഫോണുകള്‍ക്ക് വേണ്ടിയുള്ള മറ്റൊരു പ്രോഗ്രാം ആണിത്. എച്ച്ടിസി വണ്‍ടൂള്‍ കിറ്റ് നിങ്ങളുടെ ഫോണിന്റെ ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ചെയ്യുന്നു. ചില ഫോണുകള്‍ വിജയകരമായി റൂട്ട് ചെയ്യാനും ഇതിന് കഴിയും. അതിനുശേഷം അപ്‌ഡേറ്റുകള്‍ കൃത്യമായി ഇന്‍സ്റ്റോള്‍ ചെയ്യുന്നു.

എല്‍ജി

എല്‍ജി പിസി സ്യൂട്ട്

എല്‍ജി ഫോണുകള്‍ക്ക് വേണ്ടിയുള്ള പ്രോഗ്രാമാണ് എല്‍ജി പിസി സ്യൂട്ട്. ഇന്‍സ്റ്റോള്‍ ചെയ്ത് ഒറ്റ ക്ലിക്കിലൂടെ ഫോണ്‍ അപ്‌ഡേറ്റുകള്‍ പരിശോധിക്കാന്‍ ഇത് അവസരം നല്‍കുന്നു. ഔദ്യോഗികമായി ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ മാത്രമേ ഇതുവഴി ഇന്‍സ്റ്റോള്‍ ചെയ്യാനാകൂ.

 

മോട്ടോറോള

RSD Lite: മോട്ടോറോള ഉപഭോക്താക്കള്‍ക്ക് കൃത്യമായി അപ്‌ഡേറ്റുകള്‍ ലഭിക്കാറുണ്ട്. എന്നിരുന്നാലും ഇത് പരീക്ഷിക്കാവുന്നതാണ്.

കസ്റ്റം റിക്കവറി

നിങ്ങളുടെ ഫോണിന് അനുയോജ്യമായ പ്രോഗ്രാം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ ഫോണില്‍ കസ്റ്റം റിക്കവറി ഇന്‍സ്‌റ്റോള്‍ ചെയ്യുക. കസ്റ്റം അല്ലെങ്കില്‍ ഒദ്യോഗിക ഫേംവെയറുകള്‍ നേരിട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ ഇത് സഹായിക്കുന്നു.

100 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇവയൊക്കെയാണ്..!

 

 


Best Mobiles in India

English Summary

How to update your Android firmware