ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോസും വിഡിയോസും എങ്ങനെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാം


How to upload a photo to Facebook without losing quality? - GIZBOT MALAYALAM

ഫേസ്ബുക്കിൽ ചിത്രങ്ങളും വിഡിയോസും അപ്‌ലോഡ് ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യമാണ് ചിത്രങ്ങളുടെയും വിഡിയോകളുടെയും എല്ലാം ക്ലാരിറ്റി കുറവാണ് എന്നത്. അതായത് നിങ്ങളുടെ കയ്യിലുള്ള ചിത്രം നല്ല വ്യക്തതയുള്ളതായിരിക്കും, പക്ഷെ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞു നോക്കിയാൽ ആ ഒരു ക്ലാരിറ്റി ചിത്രത്തിനുണ്ടാവില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതും എന്താണ് ഇതിന് പരിഹാരം എന്നും നോക്കാം.

Advertisement

ഫേസ്ബുക്ക് ഡിഫോൾട്ട് ആയി ചിത്രങ്ങളും വിഡിയോകളും ചെറിയ റെസലൂഷനിലാണ് അപ്‌ലോഡ് ചെയ്യുക. ഇനി എത്ര റെസല്യൂഷൻ ഉള്ള ഫയൽ ആണെങ്കിലും ഫേസ്ബുക്ക് ചെറിയ റെസല്യൂഷനിൽ തന്നെയാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. ഫേസ്ബുക്ക് ആപ്പിൽ ഈ പ്രശ്നം നേരിടുന്ന പലരും ബ്രൗസറുകൾ വഴിയും മറ്റുമെല്ലാം ഈ പ്രശ്നം മറികടക്കാറുണ്ട് എങ്കിലും ഫേസ്ബുക്കിന്റെ ആപ്പിൽ തന്നെ ഇതിന് പരിഹാരമുണ്ട്.

Advertisement

ഇത് ട്രിക്കോ ഹാക്കോ ഒന്നുമല്ല, മറിച്ച് ഫേസ്ബുക്ക് ആപ്പിൽ തന്നെയുള്ള സെറ്റിങ്സിൽ ഏതൊരാൾക്കും ചെയ്യാവുന്നതേയുള്ളൂ. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്കും ഐഒഎസ് ഉപയോഗിക്കുന്നവർക്കും എങ്ങനെ ഇത് ശരിയാക്കാം എന്ന് ചുവടെ നിന്നും മനസ്സിലാക്കാം.

ആൻഡ്രോയിഡ് ഫോണുകളിൽ:

1. ഫേസ്‍ബുക്ക് ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക.

2. വലതു ഭാഗത്തുള്ള മൂന്ന് വരകൾ ക്ലിക്ക് ചെയ്യുക.

3. താഴോട്ട് നീക്കി ആപ്പ് സെറ്റിങ്‌സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

4. Upload Photos / Videos In HD എന്ന ഓപ്ഷനുകൾ നിങ്ങൾക്ക് അവിടെ കാണാം. നിലവിൽ രണ്ടും ഓഫ് ആയിരിക്കും.

Advertisement

5. അത് ഓൺ ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങൾക്ക് ഒറിജിനൽ റെസല്യൂഷനിൽ വ്യക്തതയുള്ള ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഒരു ഫയൽ സേഫ് ആണെന്ന് എങ്ങനെ എളുപ്പം കണ്ടെത്താം

ഐഫോണിൽ:

1. ഫേസ്‍ബുക്ക് ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക.

2. ഫേസ്ബുക്ക് ആപ്പിൽ താഴെ വലതു ഭാഗത്തുള്ള മോർ ബട്ടൺ ക്ലിക്ക് ചെയ്യുക.

3. താഴോട്ട് നീക്കി സെറ്റിങ്‌സ് ക്ലിക്ക് ചെയ്യുക.

4. Account Settings, New Feed Preferences, Activity Log Pop-Ups എന്നിവയിൽ ഏതാണ് എന്ന് ചോദിക്കും. അവിടെ Account Settings ക്ലിക്ക് ചെയ്യുക.

Advertisement

5. അവിടെ Videos And Photos ക്ലിക്ക് ചെയ്യുക.

6. അവിടെ Upload HD ബട്ടൺ ഓൺ ചെയ്യുക. ഇനി നിങ്ങൾക്ക് ഒറിജിനൽ റെസല്യൂഷനിൽ വ്യക്തതയുള്ള ചിത്രങ്ങളും വിഡിയോകളും ഐഫോണിലും അപ്‌ലോഡ് ചെയ്യാം.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

Best Mobiles in India

English Summary

How to upload high quality photos and videos to facebook. This is not a trip or trick, but this is just a option inside your facebook settings.