ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളില്‍ എങ്ങനെ ജിഫ് (GIF) സ്റ്റിക്കര്‍ ഉപയോഗിക്കാം


ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിന് ശേഷം ഇന്‍സ്റ്റാഗ്രാം അടിമുടി മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി വന്നിരിക്കുന്ന പുതിയ സവിശേഷതയാണ് ജിഫ് സ്റ്റിക്കര്‍. ആന്‍ഡ്രോയ്ഡ്, iOS എന്നിവയില്‍ സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ കഴിയും. അധികം വൈകാതെ സ്‌റ്റോറികള്‍ക്കൊപ്പം ഏത് സൈസിലുമുള്ള ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാനും ഇന്‍സ്റ്റാഗ്രാം അവസരമൊരുക്കും.

Advertisement

ഇന്‍സ്റ്റാഗ്രാം ഫീഡിലെ കസ്റ്റം സൈസ് പോസ്റ്റിന് സമാനമായിരിക്കും ഇത്. യഥാര്‍ത്ഥ വലുപ്പത്തില്‍ ഫോട്ടോകളും മറ്റും പങ്കുവയ്ക്കാന്‍ സൗകര്യം നല്‍കുന്ന സംവിധാനമാണ് കസ്റ്റം സൈസ് പോസ്റ്റ്.

Advertisement

ജിഫ് സ്റ്റിക്കര്‍ എങ്ങനെ സ്‌റ്റോറികളില്‍ ഉപയോഗിക്കാമെന്ന് നോക്കാം.

1.

സ്‌റ്റോറികളില്‍ ജിഫ് ഉപയോഗിക്കുന്നതിനായി ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ ഗാലറിയില്‍ നിന്ന് തിരഞ്ഞെടുക്കുക. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് ടാബില്‍ വീഡിയോ റെക്കോഡ് ചെയ്തും ജിഫ് ഉപയോഗിക്കാന്‍ കഴിയും

2.

ഇനി സ്‌ക്രീനിന്റെ വലതുവശത്ത് മുകളില്‍ കാണുന്ന സ്റ്റിക്കര്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ തിരഞ്ഞെടുത്ത ഫോട്ടോയില്‍ അല്ലെങ്കില്‍ വീഡിയോയില്‍ ചലിക്കുന്ന സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന ജിഎഫ് ബട്ടണ്‍ അവിടെ കാണാനാകും

3.

ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രെന്‍ഡിംഗ് ജിഫ് സ്റ്റിക്കറുകളുടെ പട്ടിക പ്രത്യക്ഷപ്പെടും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് ഫോട്ടോ അല്ലെങ്കില്‍ വീഡിയോയില്‍ സ്ഥാപിക്കുക

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
4.

ജിഫിന്റെ സൈസ് മാറ്റാനും കൂടുതല്‍ സ്റ്റിക്കറുകളും ടെക്സ്റ്റും ചേര്‍ക്കാനും കഴിയും.

ജിഫ് ഡാറ്റാബേസില്‍ നിന്ന് തിരഞ്ഞെടുക്കാനും അവസരമുണ്ട്. വേഡ് ആര്‍ട്ട് എന്ന് സെര്‍ച്ച് ചെയ്താല്‍ ടെക്സ്റ്റ് അടിസ്ഥാനമായ ജിഫ് ലഭിക്കും. എഫക്ട്‌സ് എന്ന് ടൈപ്പ് ചെയ്ത് തിരഞ്ഞാല്‍ ഫയര്‍വര്‍ക്‌സും സ്പാര്‍ക്കിള്‍സുമായിരിക്കും കിട്ടുന്നത്.

അക്‌സസറീസ് എന്നാണ് തിരയുന്നതെങ്കില്‍ വലിയ ചെവികള്‍, ചുണ്ട് നുണയുന്ന നാവ് തുടങ്ങിയ രസികന്‍ ജിഫുകള്‍ പറന്നെത്തും. ഇവ മുഖത്ത് പ്രയോഗിച്ചാല്‍ പിന്നെ പറയാനുണ്ടോ രസം!

ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം? ഭാവിയില്‍ എന്തു സംഭവിക്കും?

Best Mobiles in India

English Summary

Recently, the photo-sharing app Instagram has collaborated with the Giphy to roll out GIF stickers a part of the Stickers tab in Instagram Stories. Check out it here.