ജിയോഫോണിൽ എങ്ങനെ ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാം?


ഇന്ന് രാജ്യത്തുള്ളതിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഫീച്ചർ ഫോൺ ഏതെന്ന് ചോദിച്ചാൽ അത് ജിയോഫോൺ ആണെന്ന് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും. ഈയടുത്തായി ഇറങ്ങിയ ജിയോഫോൺ 2വും അതുപോലെ തന്നെ ഏറെ ഉപഭാക്താക്കളെ രാജ്യത്തുണ്ടാക്കിയ ഒരു മോഡലാണ്. ഫീച്ചർ ഫോൺ എന്നതിലുപരി പ്രത്യേകം ഗൂഗിൾ ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഒപ്പം വാട്സാപ്പ് പിന്തുണയും എല്ലാം തന്നെയാണ് ഈ മോഡലിനെയും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മോഡലാക്കുന്നത്.

Advertisement

ഗൂഗിൾ മാപ്‌സ് ജിയോഫോണിൽ

ഇവിടെ ഫോണിൽ പ്രീ ഇൻസ്റ്റാൾ ആയ രീതിയിൽ ഗൂഗിൾ ആപ്പുകൾ ഉൾപ്പെടെ ഒരുപിടി ആപ്പുകൾ എത്തുന്നുണ്ടെങ്കിലും ഇവയ്ക്ക് പുറമെയാണ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ചില ആപ്പുകൾ കൂടിയുണ്ട്. അവയിലൊന്നാണ് ഗൂഗിൾ മാപ്‌സ്. അല്പം അതിശയം തോന്നിയേക്കാം. എങ്കിലും ഈ സേവനവും ജിഫോണിൽ ലഭ്യമാകും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ മാപ്‌സ് ആപ്പ് ജിയോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. എങ്ങനെ ഇത് ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് നോക്കാം.

Advertisement
എന്താണ് ചെയ്യേണ്ടത്?

ഇതിനായി ആദ്യം ഈ ആപ്പ് ജിയോസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക. ശേഷം ഫോണിൽ Settingsൽ Network & Connectivityയിൽ കയറി ജിപിഎസ് ഓൺ ചെയ്യുക. ശേഷം ഗൂഗിൾ മാപ്‌സ് ആപ്പിൾ കയറുക. അവിടെ ലൊക്കേഷൻ സാധ്യമാക്കുന്നതിനായുള്ള പെർമിഷൻ അനുവദിക്കുക. കഴിഞ്ഞു. ഇത്രയേ ഉള്ളൂ. ഇനി നിങ്ങൾക്ക് നിങ്ങളുടെ ജിഫോൺ 2വില ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് തുടങ്ങാം. ഈ സൗകര്യം ജിയോഫോൺ 2ന് പുറമെ ജിയോഫോണിലും ലഭ്യമാണ്.

ഇനി ജിയോഫോൺ 2 എങ്ങനെ വാങ്ങാം എന്നത് താഴെ നിന്നും അറിയാം

എങ്ങനെ വാങ്ങാം

അടുത്ത ഫ്ലാഷ് സെയിൽ ഓഗസ്റ്റ് 30 ഉച്ചക്ക് 12 മണിക്കാണ് നടക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ.കോമില്‍ നിന്നും മൈജിയോ ആപ്പ് വഴിയും ജിയോഫോണ്‍ 2 നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറായ റിലയന്‍സ് ജിയോയില്‍ നിന്നും വാങ്ങാം. എങ്ങനെ ഫോൺ ബുക്ക് ചെയ്യാം, വാങ്ങാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഫോണ്‍ വാങ്ങാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ജിയോ.കോം അല്ലെങ്കില്‍ മൈജിയോ ആപ്പ് തുറക്കുക.

സ്റ്റെപ്പ് 2: ജിയോഫോണ്‍ 2ന്റെ രജിസ്‌ട്രേഷന്‍ തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ 'Get now' എന്ന ഓപ്ഷന്‍ കാണും.

സ്റ്റെപ്പ് 3: ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ഷിപ്പിംഗ് അഡ്രസ് അങ്ങനെ എല്ലാം പൂരിപ്പിക്കുക.

സ്റ്റെപ്പ് 4: നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ കാര്‍ഡ് വഴി 2,999 രൂപയുടെ പേയ്‌മെന്റ് നടത്തുക.

സ്റ്റെപ്പ് 5: ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ജിയോഫോണ്‍ 2 വാതില്‍ക്കല്‍ എത്തും.

 

Best Mobiles in India

English Summary

How to use Google Maps on JioPhone.