ഗൂഗിൾ മാപ്പ്സ് എങ്ങനെ ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാം?


How To Use Google Maps Without Internet - Malayalam Gizbot

ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ ഗൂഗിൾ മാപ്പ്സ് ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഈ സേവനം ഗൂഗിളിൽ കുറച്ചുകാലമായി ഉണ്ടെങ്കിലും പലർക്കും അറിയാത്തതിനാൽ ഉപകാരപ്പെടുമെന്ന് കരുതി ഇതിനെ കുറിച്ച് എഴുതുകയാണ്.

Advertisement

ഇന്റർനെറ്റില്ലാതെ ഉപയോഗിക്കുക എന്ന് പറയുമ്പോൾ ഇന്റർനെറ്റ് ഇല്ലാത്ത അവസ്ഥയിൽ ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് നിങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങൾ പൂർണ്ണമായും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഒരിക്കൽ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ആവശ്യമുള്ളവ നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. കൂടുതൽ ഡാറ്റായൊന്നും ഇതിനായി വേണ്ടിവരില്ല. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

Advertisement

ആദ്യം നിങ്ങളുടെ ഫോണിൽ ഗൂഗിൾ മാപ്‌സിൽ കയറി ഓഫ്‌ലൈൻ മാപ്‌സ് ക്ലിക്ക് ചെയ്യുക.

അവിടെ നിങ്ങളുടെ സ്വന്തം മാപ്പ് തിരഞ്ഞെടുക്കുക എന്ന് കാണാം. അത് ക്ലിക്ക് ചെയ്യുക.

അത് ക്ലിക്ക് ചെയ്യുന്നതോടെ ആവശ്യമായ സ്ഥലം തിരഞ്ഞെടുക്കാൻ പറയും. നിങ്ങൾക്ക് ആവശ്യമായ സ്ഥലം ചെറുതാക്കിക്കൊണ്ട് അല്ലെങ്കിൽ വലുതാക്കിക്കൊണ്ട് തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുത്ത ഏരിയ ഡൗൺലോഡ് ചെയ്യുന്നതിന് എത്ര ഡാറ്റ ആവശ്യമുണ്ടെന്ന് താഴെ കാണിക്കും.

ഡൗൺലോഡ് ക്ലിക്ക് കൊടുത്താൽ മൊബൈൽ നെറ്റ്‌വർക്ക് വഴി ഡൗൺലോഡ് ചെയ്യുന്നോ അതോ വൈഫൈ ഉപയോഗിക്കുന്നോ എന്ന് ചോദിക്കും. നിങ്ങളുടെ ഇഷ്ടാനുസാരണം തിരഞ്ഞെടുത്ത് ഡൗൺലോഡ് ക്ലിക്ക് ചെയ്യുക. കഴിഞ്ഞു.

Advertisement

ഇനി നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാത്ത സമയത്തും ഗൂഗിൾ മാപ്‌സ് വഴി ഈ സ്ഥലങ്ങൾ ലോഡ് ചെയ്യാതെ തന്നെ കാണാം. ജിപിഎസ് കൂടെ ഉപയോഗിച്ച് നിങ്ങൾ ഒരു യാത്രയിലോ മറ്റോ ആയി ഇന്റർനെറ്റും നെറ്റവർക്ക് കണക്ഷൻ ഇല്ലാത്തതുമായ ഒരു സ്ഥലത്താണെങ്കിൽ കൂടെ സുഗമമായി മാപ്പ് പ്രവർത്തിപ്പിക്കാം.

എങ്ങനെ ഏതൊരു സോഫ്റ്റ്‌വെയറിന്റെയും സീരിയൽ കീ എളുപ്പം കണ്ടെത്താം?

Best Mobiles in India

Advertisement

English Summary

How to Use Google Maps Without Internet