ഗൂഗിള്‍ പേ: നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഗൂഗിള്‍ തങ്ങളുടെ പേയ്‌മെന്റ് സംവിധാനത്തില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തി അവതരിപ്പിച്ചിരിക്കുന്നതില്‍ അതിശയിക്കാനില്ല. 2018 ഫെബ്രുവരിയിലാണ് ഗൂഗിള്‍ സ്വന്തം ഓണ്‍ലൈന്‍ വാലറ്റായ ഗൂഗിള്‍ പേ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് പേയുമായി താരതമ്യം ചെയ്താല്‍ മികച്ച സൗകര്യങ്ങളാണ് ഗൂഗിള്‍ പേ അല്ലെങ്കില്‍ GPay ഉപഭോക്താക്കായി കരുതിവച്ചിരിക്കുന്നത്.

Advertisement

ഇതില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഗിഫ്റ്റ് കാര്‍ഡുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ മുതലായവയുടെ വിവരങ്ങള്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈനായി മാത്രമല്ല ഓഫ്‌ലൈനായി പണമിടപാട് നടത്താനും സൗകര്യമുണ്ട്. സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ നിങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുകയില്ല.

Advertisement

1. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

2. ഇനി ഒരു പണമിടപാട് രീതി ഗൂഗിള്‍ പേയില്‍ ചേര്‍ക്കണം

3. ഗൂഗിള്‍ പേ എടുത്ത് മെനുവില്‍ (തിരശ്ചീനമായ മൂന്ന് വരകള്‍) അമര്‍ത്തി സാമ്പത്തിക വിവരങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗൂഗിള്‍ അക്കൗണ്ട് തിരഞ്ഞെടുക്കുക

4. മെനുവില്‍ നിന്ന് My Cards സെലക്ട് ചെയ്ത് + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക

5. Add a credit or debit card ഓപ്ഷന്‍ തിരഞ്ഞെടുക്കുക

6. കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ടൈപ്പ് ചെയ്യുകയോ കാര്‍ഡിന്റെ ഫോട്ടോ ക്യമാറ ഉപയോഗിച്ച് എടുക്കുകയോ ചെയ്യാം

Advertisement

7. സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വിവരങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിക്കുക. അടുത്തതായി നിങ്ങളുടെ ഫോണിലോ ഇ-മെയിലിലോ ഒരു കോഡ് ലഭിക്കും. അത് എന്റര്‍ ചെയ്യുന്നതോടെ പണമിടപാട് രീതി ചേര്‍ക്കപ്പെടും

8. കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റുകയോ സ്വീകാര്യമല്ലാതാവുകയോ ചെയ്താല്‍ ഈ കാര്‍ഡ് ചേര്‍ക്കാന്‍ കഴിയില്ലെന്ന സന്ദേശം ലഭിക്കും. നല്‍കിയ വിവരങ്ങള്‍ വീണ്ടും പരിശോധിച്ചുറപ്പുവരുത്തുക. അല്ലെങ്കില്‍ മറ്റൊരു കാര്‍ഡ് ചേര്‍ക്കുക

9. കാര്‍ഡിന്റെ കാലാവധി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ഗൂഗിള്‍ ചെറിയൊരു തുക ഈടാക്കും. എന്നാല്‍ ഇത് നിങ്ങളുടെ ബാലന്‍സിനെ ബാധിക്കുകയില്ല

ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഗൂഗിള്‍ പേ അല്ലെങ്കില്‍ GPay

Advertisement

ആവശ്യമുള്ള സാധനങ്ങള്‍ തിരഞ്ഞെടുത്തതിന് ശേഷം പേയ്‌മെന്റ് പേജില്‍ Buy with GPay എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഇടപാട് പൂര്‍ത്തിയാക്കുക.

ഓഫ്‌ലൈന്‍ ഇടപാടുകളില്‍ ഗൂഗിള്‍ പേ അല്ലെങ്കില്‍ GPay

നിങ്ങളുടെ അടുത്തുള്ള കടയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നതെന്ന് ഇരിക്കട്ടെ. അവിടെയും GPay ഉപയോഗിച്ച് പണം കൊടുക്കാവുന്നതാണ്. അതിന് എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

1. NFC ടെര്‍മിലിന് സമീപമുള്ള NFC ചിഹ്നം അല്ലെങ്കില്‍ GPay ലോഗോ കണ്ടുപിടിക്കുക

2. ടെര്‍മിലിന് സമീപം ഫോണ്‍ വയ്ക്കുകയോ പിടിക്കുകയോ ചെയ്യുക

3. ഗൂഗിള്‍ പേ സ്വയം പ്രവര്‍ത്തിക്കും. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ച് ഇടപാട് പൂര്‍ത്തിയാക്കുക.

Advertisement

ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയില്‍ കരുതാതെ തന്നെ പണമിടപാട് നടത്താമെന്നതാണ് ഗൂഗിള്‍ പേയുടെ ഏറ്റവും വലിയ മേന്മ. നിങ്ങളുടെ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതില്‍ സ്റ്റോര്‍ ചെയ്ത് സൂക്ഷിക്കണമെന്ന് മാത്രം.

ദിവസം 4.5 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിച്ച് ജിയോ! അതും ഇത്രയും കുറഞ്ഞ തുകയ്ക്ക്!

Best Mobiles in India

English Summary

With digital payments becoming central to a lot of transactions nowadays, it was not a surprise when Google updated its online payment services. Google launched their very own online wallet and digital payments system known as Google Pay in February 2018. Google Pay or GPay replaces Android Pay and provides much better functionality to its users.