വൊഡാഫോണിൽ ഒളിഞ്ഞിരിക്കുന്ന ഓഫർ! 30-45 ജിബി വരെ ഒരു ദിവസം ഡൗൺലോഡ് ചെയ്യാം!


വൊഡാഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഒരു സ്പെഷ്യൽ ഇന്റർനെറ്റ് ഓഫറിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. നിങ്ങളിൽ ചിലർക്കെങ്കിലും ഈ ഓഫർ എന്താണെന്ന് അറിയാൻ സാധ്യതയുണ്ട്. എന്നാൽ ബഹുഭൂരിഭാഗം വരുന്ന വൊഡാഫോൺ ഉപഭോക്താക്കളും ഇന്നും ഇതിനെ കുറിച്ച് അറിയില്ല എന്നതിനാൽ ആണ് ഈ ഓഫറിനെ കുറിച്ച് ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഉദ്ദേശിക്കുന്നത്.

18 രൂപക്ക് ഒരു മണിക്കൂർ എത്രവേണമെങ്കിലും 4ജി

ഇതൊരു പഴയ ഓഫർ ആണ്. ഇന്നും അതേപോലെ കമ്പനി നിലനിർത്തിപ്പോരുന്നു. 18 രൂപയുടെ റീചാർജ്ജ് ഈസി ആയി ചെയ്താലോ അല്ലെങ്കിൽ ഓൺലൈൻ ആയി ചെയ്താലോ മതി. ഇനി അതല്ല നിങ്ങളുടെ അകൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിൽ അതിൽ നിന്നും ചെയാനും പറ്റും. നിങ്ങൾക്ക് ഒരു മണിക്കൂർ നേരം, അതായത് പ്ലാൻ ആക്റ്റീവ് ആയത് മുതൽ കൃത്യം ഒരുമണിക്കൂർ നിങ്ങൾക്ക് എത്ര വേണമെങ്കിലും യാതൊരു പരിധിയുമില്ലാതെ 4ജി ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും.

ഓഫർ എങ്ങനെ പരിശോധിക്കാം..

ഈ ഓഫർ ലഭ്യമാക്കുന്നതിനായി ആദ്യം *444# ഡയൽ ചെയ്യുകയാണ് വേണ്ടത്. അതിൽ ആദ്യം തന്നെ കാണുന്ന 4ജി 3ജി ഡാറ്റ ഓഫർ വരാനായി 1 റീപ്ലേ നൽകുക. അവിടെ നിങ്ങൾക്ക് ഈ 18 രൂപയുടെ ഓഫർ കാണാം. ഏറ്റവും മുകളിലായി. Unlimited@Rs. 18 എന്നായിരിക്കും അതിന്റെ പേര്. അത് ആക്റ്റീവ് ചെയ്യാനായി ഒന്ന് റീപ്ലേ ആയി കൊടുക്കാം. ഇനി ഇതല്ലാതെ മുകളിൽ പറഞ്ഞപോലെ ഓൺലൈൻ വഴിയും 18ന്റെ റീചാർജ്ജ് ചെയ്യാൻ സാധിക്കും.

18ന്റെ ഓഫർ ചെയ്യുമ്പോൾ പരമാവധി പ്രയോജനപ്പെടുത്താൻ..

18ന്റെ ഓഫർ ചെയ്യുമ്പോൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് പറയാം. ആദ്യമേ ഓഫർ ചെയ്ത് ശേഷം എന്താണ് ഡൗൺലോഡ് ചെയ്യേണ്ടത് എന്ന് തിരഞ്ഞു ഒരുമണിക്കൂർ പോയിക്കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. അതിനാൽ തന്നെ ആദ്യം ആവശ്യമായ സൈറ്റുകളിൽ കയറി ഡൗൺലോഡ് ചെയ്യേണ്ട ഫയലുകളൊക്കെ ഡൗൺലോഡിൽ ഇട്ട് പോസ് ചെയ്തുവെക്കുക. ശേഷം നല്ല സ്പീഡുള്ള സ്ഥലത്ത് പോയി ഓഫർ ചെയ്യുക. ശേഷം ഒരു മണിക്കൂർ നിർത്താതെ ഡൗൺലോഡ് ചെയ്യാം.

18 രൂപയുടെ മാത്രമല്ല..

ഇവിടെ 18 രൂപയുടെ ഓഫർ ഒരു ദിവസം ഏത് സമയത്തും എത്ര തവണ വേണമെങ്കിലും നമുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ അത് കൂടാതെ പുലർച്ചെ 1 മുതൽ 6 വരെ ലഭ്യമാകുന്ന 32 രൂപയുടെ ഒരു ഓഫർ കൂടെയുണ്ട്. ഇത് 5 മണിക്കൂർ തുടർച്ചയായി യാതൊരു പരിധികളുമില്ലാതെ 4ജി ഉപയോഗിക്കാൻ സാധിക്കും.

32ന്റെ ഓഫറിന്റെ മെച്ചങ്ങൾ

ആ സമയം ആയത്കൊണ്ട് അധികമാരും ഉപയോഗിക്കാൻ വഴിയില്ല എങ്കിലും അധികമായി ഡൗൺലോഡ് എല്ലാം ചെയ്യുന്ന ആളുകൾക്ക് ആ സമയം ഡൗൺലോഡ് ഷെഡ്യൂൾ ചെയ്‌തുവെച്ചു കിടന്നുറങ്ങാൻ സാധിക്കും. ഈ അഞ്ചു മണിക്കൂർ കൊണ്ട് ഏകദേശം 30-40 ജിബി വരെയൊക്കെ ഡൗൺലോഡ് ചെയ്യുന്നവരുണ്ട്.

ഇന്നത്തെ കാലത്ത് ഒരു ഫോൺ വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ!

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Rs 18 and Rs 32 Vodafone Unlimited 4G Plans.