എങ്ങനെ ജിയോ ഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാം?


റീച്ചാര്‍ജ്ജ് പ്ലാനുകളും ഓഫറുകളും മൂലം ഇന്ത്യന്‍ ഉപഭോക്താക്കളെ പല വിധത്തിലും പിടിച്ചെടുക്കുകയാണ് റിലയന്‍സ് ജിയോ. ഓരോ ദിവസങ്ങളിലും പുതിയ ഉത്പന്നങ്ങളുമായാണ് ജിയോ എത്തുന്നത്.

ജിയോയുടെ ഏറ്റവും വില കറഞ്ഞ 4ജി ഫോണാണ് ഇപ്പോള്‍ ഏവരുടേയും സംസാര വിഷയം. 1500 രൂപയ്ക്കാണ് ജിയോ ഫോണ്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ആദ്യമേ പറഞ്ഞിരുന്നു ജിയോ ഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന്. എന്നാല്‍ ഇത്രയും പ്രശസ്ഥമായ ആപ്ലിക്കേഷന്‍ ജിയോ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ച്യര്യം തോന്നുന്നുണ്ടോ?

എന്നാല്‍ ജിയോ ഫോണില്‍ വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത് ഉപയോഗിക്കാം. അത് എങ്ങനെയാണെന്നു നമുക്ക് നോക്കാം.

10 ഘട്ടങ്ങളിലൂടെയാണ് ഈ പ്രക്രിയ ചെയ്യേണ്ടത്.

1. നിങ്ങളുടെ ജിയോഫോണ്‍ ഓണ്‍ ചെയ്ത് അതില്‍ ഇന്റര്‍നെറ്റ് പ്രാപ്തമാക്കുക.

2. ഡീഫോള്‍ട്ട് ഇന്റര്‍നെറ്റ് ബ്രൗസര്‍ തുറന്ന് ഈ ലിങ്ക് സന്ദര്‍ശിക്കുക.

3. ആ പേജില്‍ urlന്റെ സ്ഥാനത്ത് 'web.whatsapp.com' എന്ന് നല്‍കുക.

4. ഏതെങ്കിലും വിന്‍ഡോസ് പതിപ്പ് (7/8) തിരഞ്ഞെടുക്കുക, എന്നിട്ട് ക്രോം ബ്രൗസര്‍ തിരഞ്ഞെടുക്കുക.

5. 'Test now' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

6. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു OR കോഡ് സ്‌ക്രീനില്‍ ലഭിക്കും.

7. വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ഒരു ഫോണ്‍ എടുക്കുക. ആ അക്കൗണ്ട് നിങ്ങളുടേതാണെന്ന് ഉറപ്പു വരുത്തുക. ഇത് തുറന്ന് വാട്ട്‌സാപ്പ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

8. ആ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഉടന്‍ ക്യാമറ ഓണ്‍ ആകും. ഇനി ജിയോഫോണ്‍ സ്‌ക്രീനില്‍ ഉളള QR കോഡ് സ്‌കാന്‍ ചെയ്യുക.

9. ഇപ്പോള്‍ നിങ്ങളുടെ അതേ വാട്ട്‌സാപ്പ് അക്കൗണ്ട് (നേരത്തെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത ഒന്ന്) ജിയോഫോണില്‍ തുറക്കും.

10. ഇനി നിങ്ങള്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്താല്‍, നിങ്ങള്‍ തല്‍ക്ഷണം ജിയോഫോണിന്റെ വാട്ട്‌സാപ്പില്‍ നിന്നും ലോഗ് ഔട്ട് ആകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

. ജിയോഫോണില്‍ നിങ്ങള്‍ക്ക് നേരിട്ട് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

. നിങ്ങളുടെ ഉടമസ്ഥതയിലുളള മറ്റു സ്മാര്‍ട്ട്‌ഫോണില്‍ ഇതിനകം പ്രവര്‍ത്തിക്കുന്ന ആപ്പ് തുറന്ന് മുകളില്‍ പറഞ്ഞ മാര്‍ഗ്ഗം പ്രയോഗിക്കാന്‍ കഴിയും.

വിള നാശം ഒഴിവാക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി

Most Read Articles
Best Mobiles in India
Read More About: jio whatsapp news how to

Have a great day!
Read more...

English Summary

Officials of Reliance announced that now all the customer who wants buy Rs.1500 Reliance Jio 4G mobile they are provided to use WhatsApp in that Jio mobile phone. But they don't disclose the way how to use WhatsApp in Jio mobile phone. It is really a very easy procedure to download WhatsApp for Jio phone.