ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ഓണ്‍ലൈനിലൂടെ എങ്ങനെ ചെയ്യാം?


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഷവോമി 2017 നവംബറില്‍ ഒരു ഡ്രേഡ്-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഹാന്‍സെറ്റ് എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ സഹായിക്കുന്നു. മീ ഹോം സ്‌റ്റോറുകളില്‍ 'മീ എക്‌സ്‌ച്ചേഞ്ച്' പ്രോഗ്രാം നടത്തുന്നതിനായി കമ്പനി ക്യാഷിഫൈയുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നടത്തുന്നത്., അതായത് ഷവോമിയുടെ വെബ്‌സൈറ്റായ മീ.കോമില്‍.

Advertisement

മീ.എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഹാന്‍സെറ്റിന്റെ അവസ്ഥയും അതിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയും അടിസ്ഥാനമാക്കിയാണ് എക്‌സ്‌ച്ചേഞ്ച് മൂല്യം നല്‍കുന്നത്.

Advertisement

എങ്ങനെയാണ് മീ.എക്‌സ്‌ച്ചേഞ്ച് പ്രോഗ്രാം ഉപയോഗിക്കേണ്ടതെന്നു നോക്കാം?

സ്‌റ്റെപ്പ് 1:

എക്‌സ്‌ച്ചോഞ്ച് പ്രോഗ്രാമിന് അര്‍ഹമായ15 ബ്രാന്‍ഡുകളുടെ പട്ടികയില്‍ നിന്ന് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് തിരഞ്ഞെടുക്കുക. നിങ്ങളുടെ ഉപകരണം ഈ ലിസ്റ്റില്‍ ഇല്ലെങ്കില്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ യോഗ്യരല്ല. മോഡല്‍ തിരഞ്ഞെടുത്ത ശേഷം IMEI നമ്പര്‍ നല്‍കുക. കൂടാതെ ഫോണിന് കേടുപാടുകള്‍ ഒന്നും ഇല്ലന്നു ഉറപ്പു വരുത്തേണ്ടതാണ്.

സ്‌റ്റെപ്പ് 2:

സ്‌റ്റെപ്പ് 1-ലെ എല്ലാ നിബന്ധനകളും നിങ്ങള്‍ പാലിച്ചതിനു ശേഷം നിങ്ങള്‍ക്ക് ഒരു കൂപ്പണ്‍ കോഡ് ലഭിക്കും. ഈ കൂപ്പണ്‍ കോഡിന്റെ തുക നിങ്ങളുടെ മീ അക്കൗണ്ടില്‍ ക്രഡിറ്റാകും. ഇത് നിങ്ങള്‍ക്ക് മീ.കോമില്‍ നിന്നും പുതിയ ഷവോമി ഫോണ്‍ വാങ്ങാന്‍ ഉപയോഗിക്കാം.

സ്‌റ്റെപ്പ് 3:

നിങ്ങള്‍ ഉപകരണം മീ.കോമില്‍ നിന്നും വാങ്ങുന്ന സമയത്ത് ഡിസ്‌ക്കൗണ്ട് ചെയ്ത തുക സ്വപ്രേരിതമായി മീ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യും.

ഒറ്റ ലെന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ബൊക്കെ ഇഫക്ട് എങ്ങനെ ലഭിക്കും?

സ്‌റ്റെപ്പ് 4:

നിങ്ങള്‍ ഓര്‍ഡര്‍ നല്‍കിയതിനു ശേഷം ഷവോമി എക്‌സിക്യൂട്ടീവ് പുതിയ ഉത്പന്നം നല്‍കി പഴയത് തിരിച്ചു വാങ്ങും. നിങ്ങളുടെ ഉത്പന്നം എക്‌സ്‌ച്ചേഞ്ചിന് യോഗ്യമല്ലെന്ന് കമ്പനി പറയുകയാണെങ്കില്‍ ഓര്‍ഡര്‍ റദ്ദാക്കുകയും നിങ്ങളുടെ പണം തിരികെ നല്‍കുകയും ചെയ്യും.

നിങ്ങള്‍ക്ക് ഒരു സമയം ഒരു ഉപകരണം മാത്രമേ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ കഴിയൂ. ഒരിക്കല്‍ എക്‌സ്‌ച്ചേഞ്ച് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അത് ഉടമയ്ക്ക് തിരിച്ചു ലഭിക്കില്ല.

Best Mobiles in India

English Summary

Chinese smartphone giant Xiaomi has made it easier for customers to purchase its devices after bringing its Mi Exchange program to Mi.com online store.