സ്മാര്‍ട്ട്‌ഫോണ്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടായി ഉപയോഗിക്കുന്നത് എങ്ങനെ?


ബ്രോഡ്ബാന്‍ഡും സൗജന്യ വൈ-ഫൈയും അത്യാവശ്യത്തിന് കിട്ടാതെ വരുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങള്‍ നേരിട്ടിട്ടുണ്ടോ? ഇതിനൊരു പരിഹാരമുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ വയര്‍ലെസ് റൗട്ടറാക്കി ഫോണിന്റെ ഡാറ്റ ലാപ്‌ടോപ്പ് അല്ലെങ്കില്‍ ടാബ്ലറ്റുമായി പങ്കുവച്ച് കാര്യങ്ങള്‍ ചെയ്യുക. ഇതിന് എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

ഫോണിന്റെ സെറ്റിംഗ്‌സിലേക്ക് പോവുക. സെറ്റിംഗ്‌സ്>വയര്‍ലെസ് നെറ്റ് വര്‍ക്ക്‌സ്>മോര്‍>ടെതറിംഗ് ആന്‍ഡ് പോര്‍ട്ടബിള്‍ ഹോട്ട്‌സ്‌പോട്ട് എടുക്കുക. ചില ഫോണുകളില്‍ ഇതിന് മാറ്റം വരാം. സെറ്റിംഗ്‌സ്>കണക്ഷന്‍സ്>ഹോട്ട്‌സ്‌പോട്ട് ആന്‍ഡ് ടെതറിംഗ് എടുക്കുക.

ഹോട്ട്‌സ്‌പോട്ട് ആന്‍ഡ് ടെതറിംഗിന് താഴെ നിരവധി ഓപ്ഷനുകള്‍ കാണാനാകും. ഇതില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുക.

പോര്‍ട്ടബിള്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സെറ്റപ് ചെയ്യുന്നത് എങ്ങനെ?

സെറ്റപ്പ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് എന്ന ഓപ്ഷന്‍ കാണാനാകും. ഫോണിലുള്ള സെറ്റപ്പ് ഉപയോഗിക്കുന്നില്ലെങ്കില്‍ ഇത് നിങ്ങള്‍ സ്വയം ചെയ്യണം. ഫോണില്‍ തന്നിട്ടുള്ള കണക്ഷന്റെ പേര്, പാസ്‌വേഡ് എന്നിവ നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. സെറ്റപ്പ് പൂര്‍ത്തിയായതിന് ശേഷം ഷെയര്‍ എവെയില്‍ ടിക്ക്/ടോഗിള്‍ ചെയ്യുക. ലാപ്‌ടോപ്പിലെ അല്ലെങ്കില്‍ ടാബ്ലറ്റിന്റെ വൈ-ഫൈ കണക്ഷനില്‍ ഇത് പ്രത്യക്ഷപ്പെടും. ലോഗിന്‍ ചെയ്ത് ഉപയോഗിക്കുക.

മൊബൈല്‍ ഡാറ്റ ലാപ്‌ടോപ്പില്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഡാറ്റ വേഗത്തില്‍ തീരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഫോണ്‍ പോര്‍ട്ടബിള്‍ ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുക.

യുഎസ്ബി ടെതറിംഗ്

ഫോണിലെ ഡാറ്റ യുഎസ്ബി കേബിള്‍ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിനെയാണ് യുഎസ്ബി ടെതറിംഗ് എന്നുപറയുന്നത്. ഡാറ്റ പങ്കുവയ്ക്കുന്നതിനൊപ്പം ഫോണ്‍ ചാര്‍ജും ചെയ്യാമെന്നതാണ് ഇതിന്റെയൊരു മെച്ചം.

ബ്ലൂടൂത്ത് ടെതറിംഗ്

ഹോട്ട്‌സ്‌പോട്ട് ആന്‍ഡ് ടെതറിംഗിന് താഴെ കാണുന്ന ഓപ്ഷനുകളുടെ കൂട്ടത്തില്‍ ബ്ലൂടൂത്ത് ടെതറിംഗുമുണ്ട്. ബ്ലൂടൂത്ത് കണക്ഷന്‍ വഴിയാണ് ഇവിടെ ഡാറ്റ പങ്കുവയ്ക്കുന്നത്. ഇതിനായി ബ്ലൂടൂത്ത് ഓണാക്കി ഡാറ്റ ഉപയോഗിക്കേണ്ട ഉപകരണവുമായി പെയര്‍ ചെയ്യണം. ബ്ലൂടൂത്തുള്ള ഉപകരങ്ങളുമായി ഡാറ്റ പങ്കുവയ്ക്കാന്‍ ഇതുവഴി സാധിക്കും.

ബാറ്ററി കരുത്തിലും ഡിസൈനിലും കേമന്‍; മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12 റിവ്യൂ


Read More About: how to tips wifi smartphone

Have a great day!
Read more...

English Summary

How to use your smartphone as a Wi-Fi hotspot