വൃദ്ധര്‍ക്കും സുഖമില്ലാത്തവര്‍ക്കും ഓണ്‍ലൈനിലൂടെ മൊബൈല്‍-ആധാര്‍ വേരിഫിക്കേഷന്‍ എങ്ങനെ ചെയ്യാം?


പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഐവിആര്‍ (IVR), ഒടിപി (OTP) ഉപയോഗിച്ച് ആധാര്‍ മൊബൈല്‍ ലിങ്കിംഗ് പ്രക്രിയ ലളിതമാക്കിയിട്ടുണ്ട്. വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഇതിന് നേതത്തെ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ സംസ്ഥാന പൊതു മേഖല ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ ആധാര്‍ അധിഷ്ടിത ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും (70 വയസ്സിനു മുകളില്‍), NRIകള്‍ക്കും, ശാരീരിക വൈകല്യമുളള വ്യക്തികള്‍ക്കും എളുപ്പമാക്കിയിട്ടുണ്ട്.

ആധാര്‍ റീ-വേരിഫിക്കേഷനായി വീട്ടിലിരുന്നു തന്നെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും. ബയോമെട്രിക് ഐഡി ഉളളവര്‍ എന്നാല്‍ അവരുടെ മൊമൈല്‍ നമ്പര്‍ UIDAIയുമായി രജസ്റ്റര്‍ ചെയ്തിട്ടുണ്ടാകരുത്, അല്ലെങ്കില്‍ ആധാര്‍ ഇല്ലാത്ത നോണ്‍-റസിഡന്റ് ഇന്ത്യാക്കാര്‍ക്ക് എന്നിവര്‍ക്ക് ഈ സേവനം ഉപയോഗിക്കാം.

ഈ ലളിതമായ ഘട്ടങ്ങളിലൂടെ അറിയാം.

ഘട്ടം 1

ബിഎസ്എന്‍എല്‍ റീ-വേരിഫൈ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാനായി ആദ്യം ബിഎസ്എന്‍എല്‍ വെബ്‌സൈറ്റിലേക്ക് സന്ദര്‍ശിച്ച് 'മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഉപഭോക്താക്കള്‍ അവരുടെ ബിഎസ്എന്‍എല്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കുന്നു. ഇത് ആധികാരികത (Authentication) ഉറപ്പിക്കാനായി സൈറ്റിലേക്ക് എന്റര്‍ ചെയ്യുകയും വേണം.

ഘട്ടം 2

ആധികാരികത പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ നിര്‍ബന്ധമായും ഫീല്‍ഡുകളില്‍ പൂരിപ്പിക്കണം, അതു പോലെ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്‌ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ

പോലുളള സാധുവായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. അപ്‌ലോഡ് വിജകരമാക്കിയ ശേഷം, ഉപഭോക്താക്കള്‍ 'ക്ലിക്ക്' എന്നതില്‍ അമര്‍ത്തി തുടരാന്‍ അനുവദിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ ഐഡി ലഭിക്കും.

ഘട്ടം 3

അടുത്തതായി, ട്രാന്‍സാക്ഷന്‍ ഐഡിയും മൊബൈല്‍ നമ്പറും ഇതിനു മുന്‍പ് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്ന നിങ്ങളുടെ വിശ്വസനീയ വ്യക്തിക്ക് പങ്കിടേണ്ടി വരും. മുതിര്‍ന്ന പൗരന്‍മാര്‍ക്കോ അല്ലെങ്കില്‍ ശാരീരിക അസ്വസ്ഥത നേരിടുന്ന വ്യക്തിക്കോ പരശോധന നടത്താന്‍ വിശ്വസ്ഥിതന്റെ വിവരങ്ങള്‍ പങ്കിടാന്‍ തയ്യാറായിരിക്കണം.

ഘട്ടം നാല്

വിശ്വസ്ഥനായ വ്യക്തി തയ്യാറായിക്കഴിഞ്ഞാല്‍, ആ വ്യക്തിയുടെ Url സന്ദര്‍ശിക്കേണ്ടതുണ്ട്. അതിനു ശേഷം ട്രാന്‍ക്ഷന്‍ ഐഡിയും മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും എന്റര്‍ ചെയ്യുക. ശേഷം നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കും.

സാംസങ് ഗാലക്‌സി നോട്ട് 8-ന് ആമസോണില്‍ 8000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

ഘട്ടം അഞ്ച്

വിശ്വസനീയ വ്യക്തി OTP എന്റര്‍ ചെയ്യണം, ആധികാരികതക്കു ശേഷം (authentication), ഉപഭോക്താവിന് ഒരു സന്ദേശം ലഭിക്കും. സര്‍ക്കിള്‍ അഡ്മിന്‍ ഡോക്യുമെന്റുകള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, റീ-വേരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയായി എന്ന് അര്‍ത്ഥം.

ആധാര്‍ ഏതിലൊക്കെ ലിങ്ക് ചെയ്യണം?

1. ആധാർ - പാൻ ലിങ്കിംഗ്

2. ആധാർ -മൊബൈൽ ലിങ്കിംഗ്

3. ആധാർ- ബാങ്ക് അക്കൗണ്ട് ലിങ്കിംഗ്

4. ആധാർ - പ്രോവിഡന്റ് ഫണ്ട് ലിങ്കിംഗ്

5. ആധാർ - ഇൻഷുറൻസ് ലിങ്കിംഗ്

6. ആധാർ - റേഷൻ കാർഡ് ലിങ്കിംഗ്

Most Read Articles
Best Mobiles in India
Read More About: samsung news smartphones amazon

Have a great day!
Read more...

English Summary

State-run telecom firm BSNL today rolled out Aadhaar-based online verification of mobile connections for non-resident Indians, senior citizens above 70 years and physically challenged persons.