ഗൂഗിള്‍ മാപ്‌സില്‍ എങ്ങനെ നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി കണ്ടെത്താം?


ഗൂഗിളിന് ഇപ്പോള്‍ നിരവധി സവിശേഷതകളാണുളളത്. അതിനെ കുറിച്ച് പറയുന്നതിനു മുന്‍പ് ഗൂഗിളിന്റെ ഒരു ചെറിയ മുഖവുര ഞാന്‍ ഇവിടെ നല്‍കുകയാണ്. 1998ല്‍ ഇന്റര്‍നെറ്റ് മുഴുക്കെ തിരയാനുളള വെറുമൊരു സെര്‍ച്ച് എഞ്ചിന്‍ മാത്രമായിട്ടായിരുന്നു ഗൂഗിളിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു.

Advertisement

ഇന്ന് ഗൂഗിളിന്റെ വിവിധതരം സേവനങ്ങള്‍ ലഭ്യമാണ്. അതില്‍ ഏറ്റവും പ്രധാനമുളളവയാണ് മാപ്‌സ്, പ്ലേ സ്‌റ്റോര്‍, ആന്‍ഡ്രോയിഡ്, ജി മെയില്‍, ഗൂഗിള്‍ പ്ലസ്, യൂട്യൂബ് തുടങ്ങിയവ.

Advertisement

മുകളില്‍ എടുത്തു പറഞ്ഞല്ലോ ഗൂഗിളിന് ഇപ്പോള്‍ നിരവധി സവിശേഷതകളുണ്ടെന്ന്. അതിലെ ഒരു സവിശേഷതയാണ് ഇന്നു ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കാന്‍ പോകുന്നത്. അതായത് 'എങ്ങനെ ഗൂഗിള്‍ മാപ്‌സില്‍ ലൊക്കേഷന്‍ ഹിസ്റ്ററി കണ്ടെത്താം'എന്നതിനെ കുറിച്ചാണ്.

ഗൂഗിള്‍ മാപ്‌സില്‍ ലൊക്കേഷന്‍ ഹിസ്റ്ററി കണ്ടെത്താന്‍

1. ആദ്യം ഗൂഗിള്‍ മാപ്‌സ് ലോഞ്ച് ചെയ്യുക.

2. മുകളില്‍ ഇടതു മൂലയില്‍ മൂന്ന് തിരശ്ചീന വരികളില്‍ കാണുന്ന 'More Button' എന്നതില്‍ ടാപ്പു ചെയ്യുക.

3. അടുത്തതായി 'Your Timeline' ല്‍ ക്ലിക്ക് ചെയ്യുക.

4. ഇനി ഒരു പ്രത്യേക ദിവസം കാണുന്നതിന് 'Calander icon'ണില്‍ ടാപ്പ് ചെയ്യുക.

Advertisement

5. മാസങ്ങള്‍ മാറാന്‍ ഇടത്തോട്ടോ വലത്തോട്ടോ സ്വയിപ്പ് ചെയ്യുക.


6. ഇനി ലൊക്കേഷന്‍ ഹിസ്റ്ററി കാണുന്നതിന് ഒരു തീയതി ടാപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ യാത്രയുടെ ദൈര്‍ഘ്യവും നീളവും സഹിതം നിങ്ങള്‍ സഞ്ചരിച്ച മാര്‍ഗ്ഗം ഇവിടെ കാണും.

ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം?

1. മുകളില്‍ ഇടതു കോണില്‍ കാണുന്ന 'More button' ല്‍ ക്ലിക്ക് ചെയ്യുക.

2. അടുത്തതായി 'Settings' ല്‍ ടാപ്പ് ചെയ്യുക, ശേഷം 'Personal Content' എന്നതിലും.

3. 'Location History is on under Location Settings' എന്നു കാണുന്ന ഫീല്‍ഡില്‍ ടൈപ്പ് ചെയ്യുക.

Advertisement

4. നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്കു ചെയ്യല്‍ അപ്രാപ്തമാക്കാന്‍ താത്പര്യപ്പെടുന്ന ഓരോ ഉപകരണത്തിന്റേയും അടുത്തായി സ്വിച്ച് ടാപ്പ് ചെയ്യുക.

ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യമായ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പവര്‍ ബാങ്കുകള്‍

Best Mobiles in India

English Summary

How to view your location history in Google Maps