IPL 2018 ലൈവ് ഓണ്‍ലൈനിലൂടെ എങ്ങനെ കാണാം?


ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) പതിനൊന്നാം സീസണ്‍ ഏപ്രില്‍ 7 മുതല്‍ മേയ് 27 വരെയാണ്. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലായിരുന്നു ആദ്യ പോരാട്ടം. ആകെ 169 കളിക്കാരാണുളളത്. ഇതില്‍ 56 പേര്‍ വിദേശികളാണ്.

Advertisement

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് XI പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാതസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് 2018ലെ ഐപിഎല്‍ മത്സരിക്കുന്ന ടീമുകള്‍.

Advertisement

1. ഇന്ത്യയില്‍ എങ്ങനെ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാം?

ഇന്ത്യയില്‍ ഹോട്ട്‌സ്റ്റാര്‍ ആപ്ലിക്കേഷനില്‍ തത്സമയ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാം. ഈ വര്‍ഷം സൗജന്യ ലൈവ് ഓണ്‍ലൈന്‍ സ്ട്രീമില്ല. എന്നാല്‍ 299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് സ്‌പോര്‍ട്ട്‌സ് പാക്ക് ലഭിക്കും. ഹോട്ട്‌സ്റ്റാര്‍ പ്രീമിയത്തിന്റെ വില പ്രതിമാസം 199 രൂപയാണ്.

എന്നാല്‍ രണ്ടു വിധത്തില്‍ സൗന്യമായി നിങ്ങള്‍ക്ക് IPL 2018 കാണാം. നിങ്ങള്‍ ഒരു എയര്‍ടെല്‍ സബ്‌സ്‌ക്രൈബറാണെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റില്‍ എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. വേറെ ഒന്നും നല്‍കാതെ IPL 2018 നിങ്ങള്‍ക്കു കാണാം.

Advertisement

ജിയോ വരിക്കാരാണെങ്കില്‍ നിങ്ങള്‍ക്ക് ജിയോ ടിവി വഴി ഐപിഎല്‍ 2018 സൗജന്യമായി കാണാം. ഇത് ചെയ്യാന്‍ നിങ്ങള്‍ ജിയോ പ്രൈം വരിക്കാരായിരിക്കണം.

2. ഓസ്‌ട്രേലിയയില്‍ എങ്ങനെ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാം?

ഓസ്‌ട്രേലിയയില്‍ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണണമെങ്കില്‍ Foxtel സബ്‌സ്‌ക്രിപ്ഷന്‍ വേണം. ഇതിനു പ്രതിമാസം 39 ഡോളറാണ്. കൂടാതെ YuppTV വഴി സ്ട്രീം ചെയ്യാം. അവയുടെ പാക്കേജുകള്‍ പ്രതിമാസം 24.99 ഡോളര്‍ രൂപ മുതല്‍ ആരംഭിക്കും.

3. അമേരിക്കയിലും കാനഡയിലും എങ്ങനെ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാം?

അമേരിക്കയിലും കാനഡയിലും ഐപിഎല്‍ 2018 കാണാന്‍ ഹോട്ട്‌സ്റ്റാറിലൂടെ സാധിക്കും. പ്രതിമാസം 9.99 ഡോളറാണ് ഇതിന്. നിങ്ങള്‍ക്കൊരു ഇന്ത്യന്‍ ഹോട്ട്‌സ്റ്റാര്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ യുഎസില്‍ അല്ലെങ്കില്‍ കാനഡയില്‍ ഇരുന്ന് IPL കാണാം.

Advertisement

4. യുകെയിലും അയര്‍ലാന്‍ഡിലും എങ്ങനെ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാം?

ഇവിടെ നിങ്ങള്‍ക്ക് ഇവിടെ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണണമെങ്കില്‍ Sky Sports Now ടിവി സ്ബ്‌സ്‌ക്രിപ്ഷന്‍ ചെയ്യണം. 20 പൗണ്ടാണ് പ്രതിമാസം.

5. തെക്ക്കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീവിടങ്ങളില്‍

തെക്ക്കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീവിടങ്ങളില്‍ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാന്‍ YuppTV സബ്‌സ്‌ക്രൈബ് ചെയ്യുക.

6. ദക്ഷിണാഫ്രിക്കയിലും സഹാറന്‍ ആഫ്രിക്കയിലും ഐപിഎല്‍ കാണാന്‍

ദക്ഷിണാഫ്രിക്കയിലും സഹാറന്‍ ആഫ്രിക്കയിലും ഐപിഎല്‍ കാണാന്‍ SuperSport സ്ബ്‌സ്‌ക്രൈബ് ചെയ്യുക.

7. പാക്കിസ്ഥാനില്‍ എങ്ങനെ ഐപിഎല്‍ കാണാന്‍

Advertisement

പാക്കിസ്ഥാനില്‍ എങ്ങനെ ഐപിഎല്‍ കാണാന്‍ GEO Sports സബ്‌സ്‌ക്രൈബ് ചെയ്യുക.

8. ബംഗ്ലാദേശില്‍ ഐപിഎല്‍ കാണാന്‍

ബംഗ്ലാദേശില്‍ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാന്‍ Channel 9 സബ്‌സ്‌ക്രൈബ് ചെയ്യുക.

9. കരീബിനില്‍ ഐപിഎല്‍ കാണാന്‍

കരീബിനില്‍ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാന്‍ Flow Sports സബ്‌സ്‌ക്രൈബ് ചെയ്യുക.

10. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക

മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കയില്‍ ഐപിഎല്‍ 2018 ഓണ്‍ലൈനായി കാണാന്‍ beIN Connect സബ്‌സ്‌ക്രൈബ് ചെയ്യുക. പ്രതിമാസം $18 ആണ്.

ഇന്നുള്ള പല കമ്പനികളുടെയും പരസ്യം പഴയ കാലത്ത് എങ്ങനെയുണ്ടായിരിക്കും; രസകരമായ ചിത്രങ്ങൾ

Best Mobiles in India

English Summary

How to Watch IPL 2018 Live Online in India, Australia, USA, Canada, and Other Countries