നെറ്റ്ഫ്‌ളിക്‌സ് ഉളളടക്കം എങ്ങനെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ കാണാം?


ലോകത്തിലെ ഏറ്റവും ജനപ്രീയമായ വീഡിയോ സ്ട്രീമിംഗ് സേവനദാദാക്കളാണ് നെറ്റ്ഫ്‌ളിക്‌സ്. അതിലെ മൂവികളും ടിവി സീരീസും എല്ലാം തന്നെ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാം.

Advertisement

സാധാരണ ഇങ്ങനെയുളള പരിപാടികള്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യം നിര്‍ബന്ധമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ നിങ്ങളുടെ പ്രീയപ്പെട്ട ടിവി പരിപാടികള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ എങ്ങനെ കാണാം എന്നു നോക്കാം.

Advertisement

1. നെറ്റ്ഫ്‌ളിക്‌സ് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്ന ഉപകരണങ്ങള്‍

- 4.2.2 അല്ലെങ്കില്‍ അതിനു ശേഷമുളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ്.

- ഐഒഎസ് 9 അല്ലെങ്കില്‍ അതിനു ശേഷമുളള ഐഒഎസ് ഉപകരണം.

- വിന്‍ഡോസ് 10 വേര്‍ഷന്‍ 1607 അല്ലെങ്കില്‍ അതിനു മുകളിലുളള ടാബ്ലറ്റ് അല്ലെങ്കില്‍ പിസി.

2. ആന്‍ഡ്രോയിഡിലും ഐഒഎസിലും നെറ്റ്ഫ്‌ളിക്‌സ് ടിവികള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

#. ആവശ്യകതകള്‍

ഈ മേല്‍ പറഞ്ഞ ഏതെങ്കിലും ഉപകരണങ്ങളില്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, അതിനു മുന്‍പ് വൈ-ഫൈ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ഉണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. അതു പോലെ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ആയിരിക്കണം ഇന്‍സ്റ്റോള്‍ ചെയ്തിരിക്കേണ്ടത്. കൂടാതെ സജീവമായ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉണ്ടോ എന്നും ഉറപ്പു വരുത്തുക.

#. ഡൗണ്‍ലോഡ് എങ്ങനെ ചെയ്യാം?

നിങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ തന്നെ താഴത്തെ ബാറില്‍ ഡൗണ്‍ലോഡ് ഐക്കണ്‍ കാണാം. ആ വിഭാഗത്തില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത മൂവികളും ഷോകളും കാണാം. കൂടാതെ അവിടെ തന്നെ പുതിയ ഉളളടക്കങ്ങള്‍ തിരയാനും കഴിയും. അവിടുത്തെ സമര്‍പ്പിത ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന എല്ലാ ഉളളടക്കങ്ങളും കാണിക്കുന്ന ഒരു സ്‌ക്രീനിലേക്ക് നിങ്ങളെ എത്തിക്കും.

അവിടെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മീവികള്‍ അല്ലെങ്കില്‍ സീരീസ് കണ്ടാല്‍, അവിടെ കാണുന്ന "ആരോ" ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ആകുന്നതു വരെ കാത്തിരിക്കുക. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, മൂവികള്‍ക്കായി വിവരണ പേജില്‍ തന്നെ ഡൗണ്‍ലോഡ് ഐക്കണ്‍ ലഭ്യമാണ്. എന്നാല്‍ സീരീസിനായി വ്യക്തിഗത എപ്പിസോഡിന് അടുത്തായി ഡൗണ്‍ലോഡ് ഐക്കണ്‍ കാണാം.

#. ഡൗണ്‍ലോഡ് ഓപ്ഷന്‍ ലഭ്യമല്ല എങ്കില്‍?

ക്യാറ്റഗറിയിലെ ഒരു മൂവി തിരഞ്ഞതിനു ശേഷം അതില്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ കണ്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് ആ ഉളളടക്കം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നാണ് അര്‍ത്ഥം. ഒരു കാര്യം മനസ്സിലാക്കേണ്ടത്, നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമായ എല്ലാ ഉളളടക്കങ്ങളും ഡൗണ്‍ലോഡ് പിന്തുണയ്ക്കണമെന്നില്ല.

3. നിങ്ങള്‍ തീര്‍ച്ചയായും അറിയേണ്ട രണ്ട് പ്രവര്‍ത്തനങ്ങള്‍

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട രണ്ടു സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഉണ്ട്, അവ രണ്ടും ആപ്പ് സെറ്റിംഗ്‌സില്‍ മറഞ്ഞിരിക്കുകയാണ്. അതില്‍ ഒരു പ്രവര്‍ത്തനം, നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത വീഡിയോകളുടെ ഗുണനിലവാരം തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതാണ്. സാധാരണ നിലവാരം അല്ലെങ്കില്‍ മികച്ച ഒന്ന് തിരഞ്ഞെടുക്കാം. അത് കൂടുതല്‍ മെമ്മറി ഉപയോഗിക്കുകയും വീഡിയോ നിലവാരം 1080p വരെ എത്തിക്കുകയും ചെയ്യുന്നു.

ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഡൗണ്‍ലോഡുകള്‍ ഉപയോഗിക്കാന്‍ കഴിയും, ഒരു മാനേജറിലൂടെ ഈ ഡൗണ്‍ലോഡുകള്‍ എല്ലാം തന്നെ ക്രമത്തിലാക്കാം. ഈ ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ എല്ലാ എപ്പിസോഡുകളും മറയ്ക്കും, പകരം ഇതിനുപരിയായ മറ്റൊന്നു ചേര്‍ക്കുകയും ചെയ്യും. നിങ്ങള്‍ ഡേറ്റ ഉപയോഗത്തെക്കുറിച്ച് വേവലാതിപ്പെടുകയാണെങ്കില്‍, നിങ്ങള്‍ക്ക് വൈഫൈ ഉണ്ടെങ്കില്‍ മാത്രമേ ഈ സവിശേഷത പ്രവര്‍ത്തിക്കുകയുളളൂ എന്നും അറിഞ്ഞിരിക്കണം.

4. നിങ്ങളുടെ ഉപകരണത്തിന്റെ എസ്ഡി കാര്‍ഡ് മറക്കരുത്

നിങ്ങളുടെ ഉപകരണത്തില്‍ എസ്ഡി കാര്‍ഡ് പിന്തുണയുണ്ടെങ്കില്‍ മൂവികള്‍ എല്ലാം ഫോണില്‍ സേവ് ചെയ്യുന്നതിനു പകരം എസ്ഡി കാര്‍ഡില്‍ സേവ് ചെയ്യാം.

. ആദ്യം നെറ്റ്ഫ്‌ളിക്‌സ് ആപ്പ് തുറക്കുക.

. ശേഷം ആപ്പ് സെറ്റിംഗ്‌സ് മെനുവില്‍ പോകുക.

. ഡൗണ്‍ലോഡ് വിഭാഗത്തിലെ ഡൗണ്‍ലോഡ് ലൊക്കേഷന്‍ ക്ലിക്ക് ചെയ്യുക.

. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഫയലുകള്‍ എവിടെ ചേര്‍ക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.


Best Mobiles in India

English Summary

How to watch Netflix content offline