ബ്ലഡ് മൂൺ; നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്; എങ്ങനെ ഫോണിലൂടെ കാണാം?


ഈ വായിക്കുന്നവരിൽ എത്ര പേരുണ്ട് ഒരു ചന്ദ്രഗ്രഹണം നേരിൽ കണ്ടവരായിട്ട്? ശരി അതെല്ലാം വിടാം, പറഞ്ഞുവരുന്നത് നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ബ്ലഡ് മൂണിന്റെ രൂപത്തിൽ ജൂലായ് 27, അതായത് ഇന്ന് നടക്കാനിരിക്കുകയാണ്. എങ്ങനെ ഇത് നിങ്ങൾക്ക് ലൈവായി നേരിട്ട് കാണാം എന്നാണ് ഇപ്പോൾ ഇവിടെ വിവരിക്കാൻ പോകുന്നത്.

Advertisement

എവിടെയുള്ളവർക്കെല്ലാം കാണാം?

കിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, മദ്ധ്യ ഏഷ്യ, ഇന്ത്യ, വടക്കൻ റഷ്യ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഈ രക്ത ചന്ദ്രനെ കാണാൻ കഴിയും. ചൈനയും ദക്ഷിണ അമേരിക്കയും ഗ്രഹണം ഒരുനോട്ടം എന്ന നിലയിൽ കാണാൻ അവസരം ലഭിക്കുന്ന സ്ഥലങ്ങളാണ്. ഇതിന് പുറമെയുള്ള സ്ഥലങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഗ്രഹണം നേരിട്ട് കാണാൻ സാധിക്കില്ല. നിങ്ങൾ ഈ മുകളിൽപ്പറഞ്ഞിരിക്കുന്ന പ്രദേശങ്ങളാണെങ്കിൽ, ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ നിങ്ങൾ ഭാഗ്യവാനാണ്.

Advertisement
എങ്ങനെ കാണാം?

ഏതൊരു ഗ്രഹണം പോലെയും നേരിട്ട് തന്നെ നിങ്ങൾക്ക് ഇത് വീക്ഷിക്കാവുന്നതാണ്. എന്നാൽ നമ്മുടെ സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ വെച്ചു നോക്കുമ്പോൾ മഴമേഘങ്ങളും മഴയും കാരണം ഒരുപക്ഷേ നേരിട്ട് കാണാൻ പറ്റിയെന്ന് വരില്ല. ഈ അവസരത്തിൽ എന്തുചെയ്യണം? നിങ്ങളുടെ ഫോൺ തന്നെ മതി ഈ അവസരത്തിൽ ഗ്രഹണം നേരിട്ട് കാണാൻ.

ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും കാണാം

The Weather Channel ആണ് ഇതിനായുള്ള സൗകര്യം ഒരുക്കുന്നത്. ഒരേപോലെ ആൻഡ്രോയ്ഡ് ഫോണിലും ഐഫോണിലും ലൈവായി തന്നെ നിങ്ങൾക്ക് ഗ്രഹണം കാണാം. ഇതിനായി ഫോണിൽ The Weather Channel ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി. ഇന്ന് വൈകിട്ട് 4 മണിയോടെ ഗ്രഹണത്തിന്റെ ലൈവ് വീഡിയോ ഈ ആപ്പ് വഴി നിങ്ങൾക്ക് കണ്ട് ആസ്വദിക്കാം.

മറ്റു മാർഗ്ഗങ്ങൾ

കാനറി ഐലൻഡിൽ ഉള്ള ആസ്ട്രോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടും ലൈവായി ഈ ദൃശ്യങ്ങൾ കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇവരുടെ യുട്യൂബ് ചാനൽ വഴിയും ഈ ദൃശ്യങ്ങൾ ലൈവായി തന്നെ കാണാം.

ഐഫോണിൽ പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് എത്തി!

 

 

Best Mobiles in India

English Summary

How to watch the longest Lunar Eclipse from anywhere in the world