ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളെ എവിടെ നിന്നു വേണമെങ്കിലും അണ്‍ബ്ലോക്ക് ചെയ്യാം!


ചില രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് വ്യാപകമായി വളരുന്നുണ്ട്. കൂടാതെ നിരവധി സേവനങ്ങളില്‍ പ്രത്യേക രാജ്യങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ചില സ്ഥലങ്ങളില്‍ വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്നും ഉപഭോക്താക്കളെ തടയുന്നു. അതായത് സ്‌കൂളുകള്‍ കോളേജുകള്‍, ഓഫീസുകള്‍ എന്നിവ പോലുളള സ്ഥലങ്ങളില്‍.

Advertisement

നിങ്ങളുടെ ലാപ്‌ടോപ്പ് നിരന്തരമായി ഷട്ട്ഡൗണ്‍ ആകുന്നതിനുളള കാരണങ്ങള്‍?

സോഷ്യല്‍ മീഡിയ, പോപ്പ് കള്‍ച്ചര്‍, ആരോഗ്യം, വൈദ്യം, രാഷ്ട്രീയം എന്നീ സൈറ്റുകളാണ് കൂടുതലും തടഞ്ഞു വച്ചിരിക്കുന്ന സൈറ്റുകള്‍. ഈ തടഞ്ഞു വച്ചിരിക്കുന്ന സൈറ്റുകളില്‍ എങ്ങനെ നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാം എന്നു നോക്കാം.

Advertisement

കാഷേ (Cache)

മിക്ക സെര്‍ച്ച് എഞ്ചിനുകളും അവരുടെ വെബ് പേജ് ഇന്‍ടെക്‌സുകളില്‍ കാഷെ നിലനിര്‍ത്തുന്നു. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിനു പകരം ഗൂഗിളിന്റെ അല്ലെങ്കില്‍ മറ്റേതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിനു പകരം നിങ്ങള്‍ക്ക് അതേ വെബ്‌പേജിന്റെ കാഷെ ചെയ്ത പകര്‍പ്പ് എടുക്കാന്‍ കഴിയും.

ഡിഎന്‍എസ്

ചില സമയങ്ങളില്‍ നിങ്ങള്‍ ആക്സ്സ് ചെയ്യാന്‍ അനേഷിക്കുന്ന സൈറ്റുകളിലേക്ക് നിങ്ങളുടെ ISPക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. അങ്ങനെയുളള സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഡിഎന്‍എസ് സെര്‍വറിലേക്ക് പു:സംഘടിപ്പിക്കാം. ചില സാഹചര്യത്തില്‍ ഡിഎന്‍എസ് സെര്‍വറകള്‍ ഐപി അഡ്രസ് പരിഹരിക്കുന്നു.

പ്രോക്‌സി സര്‍വ്വറുകള്‍

നെറ്റ് പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രോക്‌സി വെബ്‌സൈറ്റുകള്‍ ഉളളതിനാല്‍ ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നു. കൂടാതെ ഈ പ്രോക്‌സി സര്‍വ്വറുകള്‍ക്ക് കാഷെ ചെയ്ത വെബ് റിസോഴ്‌സുകളുടെ പകര്‍പ്പ് സൂക്ഷിക്കാനും സാധിക്കുന്നു.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിച്ചോ? നേടൂ ഈ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍!

വിപിഎന്‍ (VPN)

വിപിഎന്‍ അല്ലെങ്കില്‍ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് പുറത്തു നിന്നുമുളള ഒരു പത്യേക നെറ്റ്വര്‍ക്കിലേക്ക് നിങ്ങളെ കണക്ട് ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റിലേക്കുളള ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്നു.

Nyud.net

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റ് അണ്‍ബ്ലോക്ക് ചെയ്യണം എങ്കില്‍ അവരുടെ യുആര്‍എല്ലിലേക്ക് nyud.net എന്ന് ചേര്‍ക്കുക.

ഐപി ഹൈഡിങ്ങ് (IP hiding)

ചില ഐപി ഹൈഡിങ്ങ് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചും ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ അണ്‍ബ്ലോക്ക് ചെയ്യാം.

എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? വളരെ ശ്രദ്ധിക്കുക!

Best Mobiles in India

English Summary

Restrictions and bans over websites are always annoying, and governments are now censoring content more than ever.