ഗൂഗിള്‍ പേ ആപ്പിലൂടെ എങ്ങനെ നിങ്ങള്‍ക്ക് 1,00,000 രൂപ വരെ നേടാം?


സര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷമാണ് പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ തേസ് ആപ്പ് അവതരിപ്പിച്ചത്. ഈ ആപ്പ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും UPI ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തുവാനും കഴിയും.

Advertisement

ഇപ്പോള്‍ ഇന്ത്യയിലെ പേയ്‌മെന്റ് സേവനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ അതിനെ 'ഗൂഗിള്‍ പേ' ആയി പുനര്‍നാമകരണം ചെയ്തു. ഇതിനോടൊപ്പം ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ റിവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

ഗൂഗിള്‍ പേ ആപ്പിലൂടെ 1,00,000 രൂപ വരെ സമ്മാനങ്ങള്‍ നേടാം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റിവാര്‍ഡുകള്‍ ലഭിക്കണമെങ്കില്‍ സെപ്തംബര്‍ 18ന് രാവിലെ 9 മണിക്കു മുന്‍പ് കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഗൂഗിള്‍ പേയിലൂടെ ട്രാന്‍സാക്ഷനുകള്‍ ചെയ്തിരിക്കണം.

റിവാര്‍ഡുകള്‍ ലഭിക്കുന്നതിന് P2P ട്രാന്‍സാക്ഷനുകള്‍, മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് പേയ്‌മെന്റുകള്‍ കൂടാതെ ഗൂഗിള്‍ തേസ് ആപ്പ് UPI ID ഉപയോഗിച്ച് കച്ചവടക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കും പണം അടയ്ക്കണം.

ഗൂഗിള്‍ പേ ഓഫര്‍ അനുസരിച്ച്, 5 മുതല്‍ 1,00,000 രൂപ വരെയുളള 50 ലക്ഷം റിവാര്‍ഡുകളാണ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. കൂടാതെ കുറച്ചു ഭാഗ്യവാന്‍മാരായ വിജയികള്‍ക്ക് മുഴുവന്‍ തുകയും നേടാമെന്നും കമ്പനി പറയുന്നു.

Advertisement

ഈ റിവാര്‍ഡുകള്‍ മാത്രമല്ല ഗൂഗിള്‍ പേ ആപ്പ് വാഗ്ദാനം ചെയ്യുന്നത്, ഒപ്പം തല്‍ക്ഷണ ലോണും നല്‍കുന്നുണ്ട്. ആപ്പ് വഴി നേരിട്ട് ഉപയോക്താക്കള്‍ക്ക് ലോണ്‍ നേടാനായി വിവിധ ബാങ്കുമായി കമ്പനി ബന്ധിപ്പിച്ചിരിക്കുകയാണ്.

ബിഗ് ബസാര്‍ പോലുളള രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം തേസ് പേയ്‌മെന്റ് ഓപ്ഷന്‍ ചേര്‍ക്കാനായി ഗൂഗിള്‍ തേസ് ടീം പ്രവര്‍ത്തിക്കുകയാണ്. ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തോടൊപ്പം ഇതില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുമെന്നും ഗൂഗിള്‍ പ്രതീക്ഷിക്കുന്നു. 20,000 വ്യാപാരികളോടൊപ്പം 15,000ത്തിലധികം റീട്ടെയില്‍ സ്റ്റോറുകള്‍ എത്തിക്കാനാണ് ഗൂഗിളിന്റെ ലക്ഷ്യം.

ഓപ്പോ റിയൽമി 2 വാങ്ങണോ വേണ്ടയോ?

Best Mobiles in India

Advertisement

English Summary

How you can win up to Rs 1,00,000 using Google Pay app