ഇന്റര്‍നാഷണല്‍ മെസ്സേജ്‌ സൗജന്യമായി അയക്കാം


അകന്നു നില്‍ക്കുന്ന പ്രിയപ്പെട്ടവരോട്‌ സംവദിക്കാന്‍ ഇമെയില്‍ ചെയ്യുക, ഫോണ്‍ വിളിക്കുക എന്നതുപൊലെയുള്ള ഒരു മാര്‍ഗമാണ്‌ എസ്‌എംഎസ്‌ അയക്കുന്നതും. ദിവസം ഇത്ര എസ്‌എംഎസ്‌ സൗജന്യമായി അയക്കാം എന്ന രീതിയിലുള്ള പരസ്യങ്ങളിലൂടെയാണ്‌ ഓരോ മൊബൈല്‍ ഫോണ്‍ നെറ്റ്‌ വര്‍ക്കിങ്‌ കമ്പനികളും കൂടുതല്‍ ഉപയോക്താക്കളെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതും.

എന്നാല്‍ ഈ പ്രിയപ്പെട്ടവര്‍ എന്ന വിഭാഗം അങ്ങു കടലിനക്കരെ, അതായത്‌ വിദേശ രാജ്യങ്ങളിലായാല്‍ പണി പാളിയതു തന്നെ. പോക്കറ്റ്‌ കാലിയാവാന്‍ പിന്നെ വേറൊന്നും വേണ്ടി വരില്ല.

Advertisement

എന്നാല്‍ ഒന്നു കണ്ണു തുറന്നു നോക്കിയാല്‍ ഒരൊറ്റ പൈസ പോലും ചിലവഴിക്കാതെ തന്നെ ആന്താരാഷ്ട്ര മെസ്സേജുകള്‍ അയക്കാനുള്ള വഴികള്‍ നിരവധി തുറന്നു കിട്ടും എന്നതാണ്‌ വാസ്‌തവം. ഇത്തരത്തിലുള്ള ചില സേവനങ്ങളെ പരിചയപ്പെടാം ഇവിടെ.

Advertisement

send-sms-now.com

വെറും ഒരു മിനിട്ടില്‍ താഴെ സമയം കൊണ്ട്‌ ഈ സൈറ്റിലൂടെ സൗജന്യമായി അന്താരാഷ്ട്ര മെസ്സേജ്‌ അയക്കാം എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യമായി ഏതു രാജ്യത്തേക്കാണ്‌ മെസ്സേജ്‌ അയക്കേണ്ടത്‌ എന്ന്‌ തിരഞ്ഞെടുക്കുക.

തുടര്‍ന്ന്‌ ഓപറേറ്ററെ തിരഞ്ഞെടുക്കണം. പിന്നീട്‌ അയക്കേണ്ട മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യണം. അതുപോലെ ഫ്രം ബോക്‌സില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ പേരും നല്‍കാവുന്നതാണ്‌. മെസ്സേജ്‌ ബോക്‌സില്‍ എന്താണ്‌ സന്ദേശം അഥവാ മെസ്സേജ്‌ എന്നു വെച്ചാല്‍ അതും ടൈപ്പ്‌ ചെയ്യുക.

സ്‌പെഷ്യല്‍ ക്യാരക്ടറുകളായ സ്‌മൈലി, ലോഫിങ്‌ ജെസ്റ്റര്‍ എന്നിവയും ഈ മെസ്സേജ്‌ ബോക്‌സില്‍ ഉപയോഗിക്കാന്‍ സാധിക്കും. എന്നാലിത്‌ ഉപയോഗപ്പെടുത്താന്‍ ഇന്റനെറ്റ്‌ കണക്ഷന്‍ ഉണ്ടായിരിക്കണം.

Advertisement

എന്നാല്‍ ഓണ്‌ലൈന്‍ ആയി മെസ്സേജുകള്‍ അയക്കുന്നതിന്‌ കൂടുതല്‍ സമയം വേണ്ടി വരുന്നു എന്നൊരു പരാതി നിങ്ങള്‍ക്കുണ്ട്‌ എങ്കില്‍ ഹേവയര്‍ എന്നൊരു ആപ്‌ ഉപയോഗിച്ചും ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്‌.

Best Mobiles in India

Advertisement