ഐഫോണ്‍ 6-ന്റെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ലളിതമായ ടിപ്‌സുകള്‍


നിങ്ങളുടെ ഐഫോണിന്റെ 6-ന്റെ ബാറ്ററി ദൈര്‍ഘ്യം മോശമാണോ? പെട്ടന്ന് ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നു പോകുന്നുണ്ടോ? എങ്കില്‍ താഴെ പറയുന്ന ടിപ്‌സുകള്‍ കൊണ്ട് നിങ്ങളുടെ ബാറ്ററിയുടെ പ്രകടനം മെച്ചപ്പെടുത്താവുന്നതാണ്.

Advertisement

ലളിത ജീവിതം നയിക്കുന്ന ടെക്ക് കോടീശ്വരന്മാര്‍...!

ആപ്ലിക്കേഷനുകള്‍ ബാറ്ററിയുടെ ഊര്‍ജം വലിച്ചെടുക്കുന്നു

Advertisement

General > Usage> Battery Usage എന്നതിലേക്ക് പോകുക. ഇവിടെ നിങ്ങള്‍ക്ക് ഏത് ആപാണ് കൂടുതല്‍ ഊര്‍ജം വലിച്ചെടുക്കുന്നതെന്ന് കാണാവുന്നതാണ്. ഏറ്റവും കൂടുതല്‍ ബാറ്ററി വ്യയം സൃഷ്ടിക്കുന്ന ആപുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ബ്രൈറ്റ്‌നസും ഓട്ടോ ലോക്കും ക്രമീകരിക്കുക

Settings>General > Display & Brightness എന്നതിലേക്ക് പോയാണ് ബ്രൈറ്റ്‌നസ് ക്രമീകരിക്കേണ്ടത്.

ettings>General>Auto-lock എന്നതിലേക്ക് പോയി ഓട്ടോ ലോക്ക് 1 മിനിറ്റ് എന്നാക്കി മാറ്റുക.

വൈഫൈ-യും 3ജി-യും അപ്രാപ്തമാക്കുക

കണ്‍ട്രോള്‍ സെന്‍ടര്‍ സൈ്വപ് ചെയ്ത് ഈ സവിശേഷതകളുടെ ഐക്കണുകളില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഓഫ് ആക്കാവുന്നതാണ്.

Advertisement

എയര്‍ഡ്രോപ് ഓഫ് ചെയ്യുക

ഐഫോണിന്റെ ബ്ലുടൂത്താണ് എയര്‍ഡ്രോപ്. ഈ സവിശേഷത ഓഫ് ആക്കുന്നതിന് സ്‌ക്രീന്‍ മുകളില്‍ നിന്ന് താഴേക്ക് സൈ്വപ് ചെയ്യുക, തുടര്‍ന്ന് എയര്‍ഡ്രോപ് ഐക്കണില്‍ ടാപ് ചെയ്യുക.

എയര്‍പ്ലേന്‍ മോഡ്

കുറഞ്ഞ സിഗ്നലുളള സ്ഥലങ്ങളില്‍ ഫോണ്‍ എയര്‍പ്ലേന്‍ മോഡിലേക്ക് മാറ്റുന്നത് ബാറ്ററിയുടെ ഊര്‍ജം കൂടുതല്‍ സംരക്ഷിക്കാന്‍ ഉതകുന്നതാണ്. കണ്‍ട്രോള്‍ സെന്‍ടര്‍ സൈ്വപ് ചെയ്ത് എയര്‍പ്ലേന്‍ മോഡ് ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

Best Mobiles in India

Advertisement

English Summary

iPhone 6 Battery: Simple Tips for Longer Battery Life.