സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ ഹീറ്റ് ആയാല്‍ എന്തു ചെയ്യും?


സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ കൂടുന്നതിന് അനുതരിച്ച് അതിന്റെ പ്രവര്‍ത്തനവും കൂടുന്നു. അങ്ങനെ അതിന്റെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഫോണ്‍ ചൂടാകുകയും ചെയ്യുന്നു.

Advertisement

ഇപ്പോഴത്തെ പല സ്മാര്‍ട്ട്‌ഫോണുകളും പൊട്ടിത്തെറിക്കുന്നതായി നമ്മള്‍ അറിയുന്നുണ്ട്. എന്നാല്‍ അതിന്റെ കാരണങ്ങള്‍ നിങ്ങള്‍ക്കറിയാമോ?? സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നത് പലപ്പോഴും ശ്രദ്ധക്കുറവു കൊണ്ടാണ്. നമ്മള്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.

Advertisement

ഐഫോണ്‍ 8ന്റെ വില എത്രയാകും? കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നതിനുളള കാരണങ്ങള്‍ ചുവടെ കൊടുക്കാം....

പ്രോസസര്‍

സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകാന്‍ പല കാരണങ്ങളും ഉണ്ട്. ഒന്നാമത്ത പ്രധാന കാരണം അതിന്റെ പ്രോസസറാണ്. പ്രോസസറിനെ അടിസ്ഥാനമാക്കി സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി ചൂടാകാറുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 615, സ്‌നാപ്ഡ്രാഗണ്‍ 810 എന്നിവ സ്മാര്‍ട്ട്‌ഫോണിനെ ചൂടാക്കുന്നു.

ഓവര്‍ ലോഡ്

മറ്റൊന്ന് ഓവര്‍ ലോഡ്. അതായത് ഹൈ എന്‍ഡ് ഗെയിമുകള്‍, മള്‍ട്ടിപ്പിള്‍ ആപ്‌സ്, അമിതമായ ലോഡിങ്ങ് എന്നീവ കാരണവും സ്മാര്‍ട്ട്‌ഫോണുകള്‍ ചൂടാകാറുണ്ട്. അതിനാല്‍ അങ്ങനെയുളള ഗെയിമുകള്‍ ഒഴിവാക്കകയും ആവശ്യമില്ലാത്ത ആപ്‌സുകള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും വേണം.

വിന്‍ഡോസ്‌ 10 ഇഷ്ടാനുസരണം മാറ്റുന്നത്‌ എങ്ങനെ ?

ബാറ്ററി

ബാറ്ററി എന്നത് മറ്റൊരു പ്രധാന കാരണമാണ്. പ്രത്യേകിച്ചും സ്ലിം, മെറ്റീലിക് ഫോണുകളില്‍. ലീ-ലോണ്‍ ബാറ്ററികള്‍ 'തെര്‍മല്‍ റണ്‍ വേ' എന്ന് വിളിക്കുന്ന ഒരു പ്രതിഭാസത്തില്‍ നിന്നും അനുഭവിക്കുന്നതാണ്. ചൂ
ടാക്കിയാല്‍ കൂടുതല്‍ താപം തിങ്ങി നില്‍ക്കുന്നു. അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കുക.

അന്തരീക്ഷ താപനില

ചുറ്റുപാടുമുളള താപനിലയും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ചൂടാക്കാറുണ്ട്. അതായത് വേനല്‍ക്കാലത്തെ ചൂടില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്താല്‍ അതിവേഗത്തില്‍ ഫോണ്‍ ചൂടാകും.

മോശം സിഗ്നല്‍

മോശം സിഗ്നലുളള സാഹചര്യത്തില്‍ നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ മറ്റും ചെയ്താല്‍ ഫോണ്‍ ചൂടാകാന്‍ സാധ്യത ഏറെയാണ്.

നിരന്തരമായി ഫോണ്‍ ചൂടായാല്‍ എന്തു സംഭവിക്കും?

നിരന്തരമായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അത് സ്വാഭാവികമായും ചൂടാകും. അങ്ങനെയാകുമ്പോള്‍ ഈ കാണുന്ന രീതയില്‍ നിങ്ങള്‍ക്ക് ഒരു മെസേജ് ലഭിക്കുന്നതാണ്.

ജിയോ ഇഫക്ട്: 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

Best Mobiles in India

English Summary

Smartphones, and all electronic gadgets for that matter, heat up and have always been heating up.