നൂറെങ്കിൽ നൂറ്! നമുക്ക് കഴിയുന്നത് നൽകാം!


സംസ്ഥാനം മഴയിലും പ്രളയത്തിലും നട്ടംതിരിയുമ്പോൾ ലോകത്തിന്റെ എല്ലാ കോണിൽ നിന്നും സഹായഹസ്തങ്ങൾ പ്രതീക്ഷിക്കുകയാണ്. നൂറെങ്കിൽ നൂറ്! ഒരു സിനിമ കാണാനുള്ള പൈസയേക്കാൾ കുറവല്ലേ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചുരുങ്ങിയത് ഒരു നൂറ് രൂപയെങ്കിലും സംഭാവന ചെയ്യാൻ നമ്മൾ എല്ലാം ശ്രമിക്കേണ്ടതുണ്ട്. എല്ലാവരുടെ ഫോണിലും ഭിം ആപ്പും തേസും എല്ലാമുണ്ട്. ഒന്ന് വിചാരിച്ചാൽ നടക്കാവുന്നതേയുള്ളൂ. ആരെയും കാണിക്കാനല്ല. ആരോടും പറയേണ്ടതുമില്ല. വ്യക്തികൾക്ക് പുറമെ ജോലിസ്ഥാപനങ്ങളും മറ്റു സംഘടനകളും പാർട്ടികളും തുടങ്ങി സംഘടിതമായും ഒറ്റയ്ക്കായും എല്ലാം തന്നെ സഹായങ്ങൾ ഫണ്ടിലേക്ക് എത്തട്ടെ. എന്നാലേ ദുരിതത്തെ ഒറ്റക്കെട്ടായി നമ്മൾ നേരിടുന്നു എന്ന വാക്കിന് പ്രസക്തിയുള്ളൂ.

Advertisement

താഴെ പറയുന്ന മാർഗ്ഗങ്ങൾ വഴി എളുപ്പം പണമയക്കാം

നിങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എന്ത് ചെറിയ സംഖ്യ ആയാലും വലിയ സംഖ്യ ആയാലും സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ എങ്ങനെ ഇത് ചെയ്യാം എന്ന് നോക്കാം. താഴെ പറയുന്നവയിൽ നിന്നും നിങ്ങൾക്ക് ഏറ്റവും എളുപ്പമെന്ന് തോന്നുന്നത് തിരഞ്ഞെടുക്കാം.

Advertisement
ഏറ്റവും എളുപ്പമുള്ള മാർഗ്ഗം

സംഭാവന https://donation.cmdrf.kerala.gov.in/ ലേക്ക് നേരിട്ട് സംഭാവന ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. ഇതിനായി വെബ്സൈറ്റിലേക്ക് നിങ്ങൾ ലോഗ് ചെയ്തതിനുശേഷം 'Donate' മെനുവിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ സംഭാവന ഫോം പൂരിപ്പിക്കുക. ഇമെയിൽ ഐഡി, പേര്, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ആവശ്യപ്പെടും. അത് കൊടുത്തതിന് ശേഷം നിങ്ങൾ പേയ്മെന്റ് ഗേറ്റ്വെയിലേക്ക് എത്തും. അവിടെ നിങ്ങൾക്ക് നെറ്റ് ബാങ്കിങ്ങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡുകൾ വഴി പണമടയ്ക്കാം.അടയ്ക്കാം. അങ്ങനെ ഇടപാട്നടന്നാൽ നിങ്ങൾക്ക് ഡിസ്പ്ലേയിലും ഇമെയിൽ വിലാസത്തിലു പേയ്മെന്റ് വിജയ അറിയിപ്പ് കിട്ടും. ഒപ്പം ധനകാര്യ സെക്രട്ടറിയിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റും നിങ്ങൾക്ക് ലഭിക്കും.

നേരെ ബാങ്ക് അകൗണ്ടിലേക്ക് ഇടാൻ

നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമിടാൻ താഴെ കൊടുത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുക.

അക്കൗണ്ട് നമ്പർ: 67319948232
ബാങ്ക്: State Bank of India
ശാഖ: City branch, Thiruvananthapuram
IFS കോഡ്: SBIN0070028
പാൻ: AAAGD0584M
കിട്ടേണ്ട ആളുടെ പേര്: CMDRF

പേടിഎം വഴി

പെയ്ടിഎം നിങ്ങൾക്കായി ഈ അടിയന്തിര ഘട്ടത്തിൽ കേരളജനതയെ സഹായിക്കുന്നതിനായി പ്രത്യേക വിഭാഗം അവതരിപ്പിച്ചിട്ടുണ്ട്. പേടിഎം ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തുറന്നാൽ Kerela Flood എന്നൊരു പുതിയ സെക്ഷൻ കാണാം. അവിടെ ക്ലിക് ചെയ്‌താൽ നിങ്ങൾക്ക് പണം അടയ്ക്കാനുള്ള ഓപ്ഷൻ വരും.

ആമസോൺ വഴിയുള്ള സഹായങ്ങൾ

ആമസോൺ വഴി കഷ്ടപ്പെടുന്നവരിലേക്ക് സഹായങ്ങൾ സാധനങ്ങളുടെ രൂപത്തിൽ എത്തിക്കാനുള്ള ഒരു സേവനം ലഭ്യമാണ്. ആമസോൺ ആപ്പ് തുറന്നാൽ ''Kerala needs your help'' എന്ന ടാബ് കാണാം. അതിൽ NGO വഴി ആവശ്യമുള്ള സാധങ്ങൾ കാർട്ടിലേക്ക് ആഡ് ചെയ്ത് ശേഷം പേയ്‌മെന്റ് നടത്തി സാധനങ്ങൾ NGOയുടെ വിലാസത്തിൽ അയക്കാം. അവർക്ക് ലഭിക്കുന്ന മാത്രയിൽ അത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാം.

ചെക്ക്/ ഡിഡി വഴി അയക്കാൻ

ഇനി നിങ്ങൾ ഒരു ചെക്കോ ഡിഡിയോ മറ്റോ അയക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കാം.

The Principal Secretary (Finance) Treasurer,
Chief Minister's Distress Relief Fund,
Secretariat,
Thiruvananthapuram - 695001

 

Best Mobiles in India

English Summary

Kerala Flood; How You Can Help People Of Kerala.