വിന്‍ഡോസ് 10 ലെ ആപ്പ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുന്നത് എങ്ങനെ


ചില പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത നോട്ടഫിക്കേഷനുകള്‍ ലഭിച്ചു കൊണ്ടിരിക്കും. ഉദ്ദേശത്തിന് വിരുദ്ധമായി ഈ നോട്ടിഫിക്കേഷനുകള്‍ പലപ്പോഴും ശല്യമായി മാറാറുണ്ട്.

Advertisement

എന്നാല്‍ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ആവശ്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഡിസേബിള്‍ ചെയ്യാന്‍ കഴിയും. ആക്ഷന്‍ സെന്റില്‍ പോയി സിസ്റ്റം ആന്‍ഡ് ആപ്പ് നോട്ടഫിക്കേഷന്‍സ് കണ്ടെത്തി നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാം.

Advertisement

നോട്ടിഫിക്കേഷനുകള്‍ ഡിസേബിള്‍ ചെയ്യാനുള്ള വഴികളാണ് താഴെ പറയുന്നത്

സ്റ്റെപ് 1: സെറ്റിങ്‌സിലെ നോട്ടിഫിക്കേഷന്‍സ് & ആക്ഷന്‍സ് വിഭാഗത്തില്‍ പോവുക


സ്‌റ്റെപ് 2: 'Get notifications from apps and other senders' എന്നതിലുള്ള ടോഗിള്‍ ഓഫ് ചെയ്യുക

സ്റ്റെപ് 3: ചില ആപ്പുകളുടെ നോട്ടിഫിക്കേഷനുകള്‍ ആവശ്യമുണ്ടെങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്ത്

'Get notifications from these senders' എന്നതില്‍ പോയി നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ആവശ്യമില്ലാത്ത ആപ്പിന്റെ സ്ലൈഡര്‍ മാത്രം ടേണ്‍ ഓഫ് ചെയ്യുക.

പോപ് അപ് മെസ്സേജ് ,സൗണ്ട് തുടങ്ങി നോട്ടിഫിക്കേഷനുകളില്‍ നിങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമുണ്ടെങ്കില്‍ show app nofications banner, play notification sound എന്നിവ ഉപയോഗിക്കാം.

Advertisement

പിസിയില്‍ സ്വിച്ച് ഓണും സ്വിച്ച്ഓഫും എങ്ങനെ മുന്‍കൂട്ടി ക്രമീകരിക്കാം

ഇത് കൂടാതെ നിങ്ങള്‍ കമ്പ്യൂട്ടറിന് സമീപത്ത് ഇല്ലാത്തപ്പോള്‍ സ്‌ക്രീന്‍ ലോക്ക് ആയി കഴിഞ്ഞാല്‍ കലണ്ടര്‍ എന്‍ട്രികളും ആലാറവും കാണിക്കുന്നത് തടയുന്നതിനായി ലോക് സ്‌ക്രീല്‍ നോട്ടിഫിക്കേഷനുകള്‍ പ്രത്യേകം സൂക്ഷിക്കുന്നതിനുള്ള ഓപ്ഷനും ഉപയോഗപ്പെടുത്താം.

വിന്‍ഡോസ് 10 ല്‍ ഇതെല്ലാം സാധ്യമാണ് , ഇതിലൂടെ അനാവശ്യ നോട്ടിഫിക്കേഷനുകളുടെ ശല്യം ഒഴിവാക്കി ആവശ്യമുള്ളത് മാത്രം നിലനിര്‍ത്താന്‍ കഴിയും.

Best Mobiles in India

Advertisement

English Summary

You might install some program, where you might find yourself getting unwanted notifications. Check out the steps you can follow to disable notifications.