നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌റ്റൈലസ് നഷ്ടപ്പെട്ടെങ്കില്‍ സ്വന്തമായി ഉണ്ടാക്കുന്നതെങ്ങനെ....!


സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഹാന്‍ഡ്‌സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീര്‍ച്ചയായും സ്റ്റൈലസിന്റെ ആവശ്യമില്ല. ഫാബ്‌ലെറ്റ് ശ്രേണിയിലുളള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പ്രത്യേക സവിശേഷതകള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റൈലസുകള്‍ ഇപ്പോഴും നല്‍കി വരുന്നുണ്ട്.

Advertisement

സ്‌റ്റൈലസ് അടിസ്ഥാനപരമായി എഴുതുന്നതിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. ടച്ച്‌സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കൃത്യതയ്ക്കും നാവിഗേറ്റ് ചെയ്യുന്നതിനും ഉളള ഒരു കമ്പ്യൂട്ടര്‍ ആക്‌സസറിയുമായും ഇത് ഉപയോഗിക്കുന്നു. ആധുനിക ഡിവൈസുകള്‍ പ്രത്യേകിച്ച് ഫോണ്‍ പോലുളളവ ഒരു സ്‌റ്റൈലസ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്, മെനുവിലൂടെ കൃത്യതയോടെ നാവിഗേറ്റ് ചെയ്യുന്നതിനും, മെസേജുകള്‍ അയയ്ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റൈലസ് സഹായകരമാണ്.

Advertisement

എന്നാല്‍, ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്റ്റൈലസ് നഷ്ടപ്പെടുകയും, അതുകൊണ്ട് തന്നെ ആ അനുഭവം നിങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം സ്റ്റൈലസ് ഉണ്ടാക്കാവുന്നതാണ്. താഴെയുളള മാര്‍ഗ്ഗങ്ങള്‍ നോക്കുക.

1

ഒരു കത്തിയോ, ബ്ലേഡോ എടുക്കുക, കൂടെ ഒരു പോപ്‌സിക്കിള്‍-ഉം

2

കത്തി ഉപയോഗിച്ച് ഒരിഞ്ച് താഴത്തേക്ക് നീളമുളള ഒരു പോയിന്റെ പോപ്‌സിക്കിളില്‍ ഉണ്ടാക്കുക. വലിപ്പ ഘടനയ്ക്ക് ഇത്ര മതിയാകും.

 

3

സ്റ്റിക്കിന്റെ മുകള്‍ ഭാഗത്തേക്ക് ബ്ലേഡ് ഉപയോഗിച്ച് ചെത്തി മിനുക്കുക, ആവശ്യത്തിനുളള കട്ടി നിലനിര്‍ത്തികൊണ്ടായിരിക്കണം ചെത്തി മിനുക്കേണ്ടത്. ഇതുപോലെ തന്നെ താഴേക്കും കൂര്‍പ്പിച്ച ആഗ്രമാകത്തക്ക രീതിയില്‍ ചെത്തേണ്ടതാണ്.

 

4

ഒരു സ്റ്റൈലസാണെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത് വരെ സ്റ്റിക്ക് ചെത്തി മിനുക്കുന്നത് തുടരുക. സാധാരണ ഒരു സ്റ്റൈലസ് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്നത് കൊണ്ട് ഇതൊരു വലിയ പ്രശ്‌നമാകാന്‍ ഇടയില്ല.

 

5

അവസാനമായി പോപ്‌സിക്കിള്‍ ഒരു സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് ഉരയ്ക്കുക. പോപ്‌സിക്കിളില്‍ നിന്ന് ചീളുകള്‍ അടരാതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരു ടേപ്പ് ഉപയോഗിച്ച് ചുറ്റാവുന്നതാണ്, എന്നാല്‍ സ്റ്റിക്കിന്റെ അഗ്രം ഭദ്രമാണെന്ന് ഉറപ്പാക്കണം. ഇനി സ്റ്റിക്കിന്റെ അഗ്രം മൂര്‍ച്ച കുറയ്ക്കാനായി സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് ഉരയ്ക്കുക. ഇപ്പോള്‍ നിങ്ങള്‍ പ്രത്യേകമായി രൂപം കൊടുത്ത സ്റ്റെലസ് നിങ്ങളുടെ കയ്യില്‍ തയ്യാറാണ്.

 

Best Mobiles in India

English Summary

Lost Your Smartphone Stylus? Here are the Steps To Make Your Own.